x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ; ആ​ശ​ങ്ക പ​ട​രു​ന്നു

വെബ് ഡെസ്ക്
Published: November 23, 2026 10:09 PM IST | Updated: November 23, 2026 10:11 PM IST

പ്രതീകാത്മക ചിത്രം

കോ​ഴ​ഞ്ചേ​രി: സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ല്‍ ബ്യൂ​ട്ടി​പാ​ര്‍​ല​റു​ക​ളെ​യും സ്പാ ​സെ​ന്‍റ​റു​ക​ളെ​യും ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​മ്പോ​ള്‍ ഫെ​യ​ര്‍​നെ​സ് ക്രീ​മു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക ഉ​യ​രു​ന്നു. ജി​ല്ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളാ​യ തി​രു​വ​ല്ല, അ​ടൂ​ര്‍, കോ​ന്നി, കോ​ഴ​ഞ്ചേ​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ച​ര്‍​മ‌​ത്തി​ന് നി​റം വ​ർ​ധി​പ്പി​ക്കാ​നും മു​ഖ​ത്തെ ക​റു​ത്ത പാ​ടു​ക​ളും നി​റ​വ്യ​ത്യാ​സ​ങ്ങ​ളും മാ​റ്റാ​നു​മാ​യി ചി​ല ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ൽ വ​ന്‍​തോ​തി​ല്‍ ക്രീ​മു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ല​ഭ്യ​മാ​യ വി​വ​രം. ഇ​തി​നാ​യി വ​ന്‍​തു​ക​ക​ളാ​ണ് പാ​ര്‍​ല​റു​ക​ള്‍ വാ​ങ്ങു​ന്ന​ത്.

എ​ന്നാ​ല്‍ ഈ ​ക്രീ​മു​ക​ളി​ല്‍ എ​ന്തെ​ല്ലാം ചേ​രു​വ​ക​ളാ​ണ് അ​ട​ങ്ങി​യി​ട്ടു​ള്ള​തെ​ന്നോ ഇ​ത് നി​ർ​മി​ച്ച​ത് ആ​രാ​ണെ​ന്നോ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ല. ഇ​ത്ത​രം ക്രീ​മു​കൾ പൊ​തു​വി​പ​ണി​യി​ല്‍ ല​ഭ്യ​മ​ല്ലാ​ത്ത​താ​ണ് ഏ​റെ സം​ശ​യം ഉ​ള​വാ​ക്കുന്ന​ത്. ഇ​ന്ത്യ​യി​ലെ ക​മ്പ​നി​ക​ള്‍ നി​ർ​മി​ച്ച ക്രീ​മു​ക​ള്‍ അ​ല്ല പാ​ര്‍​ല​റു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ടു​ത​ന്നെ ഇ​തി​ന്‍റെ ശാ​സ്ത്രീ​യ​ത​യെ സം​ബ​ന്ധി​ച്ച് ആ​ര്‍​ക്കും ഒ​ര​റി​വു​മി​ല്ല. ക്രീ​മു​ക​ളു​ടെ നി​ർ​മാ​താ​ക്ക​ള്‍, ഉ​ത്പാ​ദ​ന​സ്ഥ​ലം, ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന, സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​ടെ അം​ഗീ​കാ​രം തു​ട​ങ്ങി​യ​വ​യെ​പ്പ​റ്റി വ്യ​ക്ത​മാ​യ വി​വ​രം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്. സൗ​ന്ദ​ര്യ​വ​ര്‍​ധ​ന​യു​ടെ വാ​ഗ്ദാ​ന​ത്തി​ല്‍ ആ​കൃ​ഷ്ട​രാ​യി പ​ല നാ​ട്ടു​ചി​കി​ത്സ​ക​ളും സ്വീ​ക​രി​ക്കു​ന്ന​വ​ര്‍​ക്കും യ​ഥാ​ര്‍​ഥ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ അ​റി​വി​ല്ല.

മെ​ര്‍​ക്കു​റി, ഹൈ​ഡ്രോ​ക്വി​നോ​ന്‍ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ള്‍ മു​ഖം വെ​ളു​പ്പി​ക്കു​ന്ന ക്രീ​മു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യു​ടെ അ​നി​യ​ന്ത്രി​ത​മാ​യ ഉ​പ​യോ​ഗം അ​ല​ര്‍​ജി​യോടൊപ്പം നാ​ഡീ​വ്യ​വ​സ്ഥ​യെ​യും വൃ​ക്ക​ക​ളെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെന്നും ചെ​യ്യു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. ജി​ല്ല​യി​ലെ ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ക്രീ​മു​ക​ളി​ല്‍ ഇ​ത്ത​രം ഘ​ട​ക​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന് ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ള്‍ നി​ർ​മി​ക്കാ​ന്‍ സം​സ്ഥാ​ന ലൈ​സ​ന്‍​സിം​ഗ് അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ല​ത​രം ക്രീ​മു​ക​ളും ഒ​രു പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​മാ​ക്കാ​തെ​യാ​ണ് പാ​ര്‍​ല​റു​ക​ളി​ല്‍ എ​ത്തു​ന്ന​ത്. സൗ​ന്ദ​ര്യ​വ​ർ​ധ​ന​വി​ന് അ​ജ്ഞാ​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണം.

പ​രി​ശോ​ധ​ന​ക​ൾ വേ​ണം

ച​ര്‍​മ​രോ​ഗ​വി​ദ​ഗ്ധ​ര്‍ അം​ഗീ​ക​രി​ക്കാ​ത്ത വി​വി​ധ​ത​രം സൗ​ന്ദ​ര്യ​വ​ർ​ധ​ക​വ​സ്തു​ക്ക​ള്‍ ഗു​രു​ത​ര​മാ​യ ദോ​ഷ​ഫ​ല​ങ്ങ​ള്‍ ശ​രീ​ര​ത്തി​നു​ണ്ടാ​ക്കു​മെ​ന്നി​രി​ക്കെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന പ​ര​സ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വെ​ളു​ക്കാ​ന്‍ തേ​ച്ച​ത് പാ​ണ്ടാ​കും എ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​ക്കും. പ്ര​കൃ​തി​ദ​ത്ത​മാ​യ ഉ​ത്പന്ന​ങ്ങ​ള്‍ ഇ​ന്ന് വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ര്‍ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​നാ​രോ​ഗ്യ​ക​ര​മാ​യ​തും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​കു​ന്ന​തു​മാ​യ ചി​കി​ത്സാ​വി​ധി​ക​ളെ​ക്കു​റി​ച്ചും അ​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ളെ​ക്കു​റി​ച്ചും ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

സ്റ്റെ​ല്ലാ തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, മെംബ​ര്‍, ഇ​ല​ന്തൂ​ര്‍ ഡി​വി​ഷ​ന്‍

 

ഓ​ൺ​ലൈ​ൻ മ​രു​ന്ന്, സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ത്പ​ന്ന വി​ല്പ​ന നി​യ​ന്ത്രി​ക്ക​ണം: സെ​പാ​ക്
‌

പ​ത്ത​നം​തി​ട്ട: മ​രു​ന്നു​ക​ളു​ടെ​യും സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഓ​ൺ​ലൈ​ൻ വി​ല്പ​ന​യും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളും നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സെ​ൽ​ഫ് എം​പ്ലോ​യ്ഡ് ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള (സെ​പാ​ക്) ആ​രോ​ഗ്യ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.
സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ആ​ശ​ങ്ക​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സെ​ൽ​ഫ് എം​പ്ലോ​യ്ഡ് ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.

ഓ​ൺ​ലൈ​നി​ൽ വി​ൽ​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ​യും സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ത്പ്ന​ങ്ങ​ളു​ടെ​യും ഗു​ണ​നി​ല​വാ​രം, സു​ര​ക്ഷ, നി​യ​മ​പ​ര​മാ​യ അം​ഗീ​കാ​രം എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ളി​ല്ലാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന ത​ട​യ​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

സോ​ഷ്യ​ൽ മീ​ഡി​യക​ളി​ൽ ന​ട​ത്തു​ന്ന പ​ണ​മ​ട​ച്ചു​ള്ള പ​ര​സ്യ​ങ്ങ​ൾ​ക്കും തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണം. ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​നും ഫാ​ർ​മ​സി​ക​ൾ​ക്ക് ബാ​ധ​ക​മാ​യ​തു​പോ​ലെ നി​യ​മ​പ​ര​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യും ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ക​യും വേ​ണ​മെ​ന്നും സെ​ൽ​ഫ് എം​പ്ലോ​യ്ഡ് ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള പ്ര​സി​ഡ​ന്‍റ് ജി​ജി ടി. ​ജേ​ക്ക​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ന്റു ചാ​മ ക​ട്ട​പ്പ​ന, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ജു സാം ​ഫി​ലി​പ്പ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 

Tags : Substandard beauty products beauty products NattuVishesham DistrictNews

Recent News

Corehub Up