x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ളി​ങ്ങോം-​ബാ​ഗ​മ​ണ്ഡ​ലം പാ​ത​യി​ൽ വീ​ണ്ടും പ്ര​തീ​ക്ഷ

മാ​ത്യു അ​രീ​ക്കാ​ട്ട്
Published: November 23, 2026 05:24 AM IST | Updated: November 23, 2026 05:24 AM IST

ത​ല​ക്കാ​വേ​രി ക്ഷേ​ത്ര​ക​വാ​ട​ത്തി​നു മു​ന്നി​ൽ പു​ളി​ങ്ങോ​ത്തേ​ക്കു​ള്ള വ​ന​പാ​ത തു​ട​ങ്ങു​ന്ന ഭാ​ഗം ച​ങ്ങ​ല​യി​ട്ട് കെ​ട്ടി​യ നി​ല​യി​ൽ.

പാ​ലാ​വ​യ​ൽ: പു​ളി​ങ്ങോ​ത്തു​നി​ന്ന് ക​ർ​ണാ​ട​ക​യി​ലെ ബാ​ഗ​മ​ണ്ഡ​ല​ത്തേ​ക്കു​ള്ള ദൂ​രം 18 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ്. കാ​ല​ങ്ങ​ൾ​ക്കു മു​മ്പ് ത​ല​ക്കാ​വേ​രി ക്ഷേ​ത്ര​ത്തി​ലേ​ക്കു കാ​ൽ​ന​ട​യാ​യി പോ​കാ​നും ത​ല​ച്ചു​മ​ടാ​യും ജീ​പ്പി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും മ​ല​ഞ്ച​ര​ക്കു​ക​ൾ എ​ത്തി​ക്കാ​നു​മൊ​ക്കെ ഇ​രു സ്ഥ​ല​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള വ​ന​പാ​ത ഉ​പ​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ൽ കാ​ൽ​നൂ​റ്റാ​ണ്ടു മു​മ്പ് ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ഈ ​പാ​ത അ​ട​ച്ചു. ഇ​തോ​ടെ ഇ​പ്പോ​ൾ പു​ളി​ങ്ങോ​ത്തു നി​ന്നു ബാ​ഗ​മ​ണ്ഡ​ല​ത്തേ​ക്ക് എ​ത്ത​ണ​മെ​ങ്കി​ൽ 80 കി​ലോ​മീ​റ്റ​റി​ല​ധി​കം ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട നി​ല​യാ​ണ്.

കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം 1999 ൽ ​കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ നി​ന്നു​തു​ട​ങ്ങി ബം​ഗ​ളൂ​രു വ​രെ എ​ത്താ​വു​ന്ന പു​തി​യ പാ​ത​യ്ക്കാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. 2005-07 കാ​ല​ത്ത് കേ​ന്ദ്ര റോ​ഡ് ഫ​ണ്ടി​ൽ നി​ന്ന് അ​ഞ്ചു കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വി​ട്ട് ചെ​റു​പു​ഴ​യി​ൽ നി​ന്ന് റോ​ഡും പു​ളി​ങ്ങോം ടൗ​ണി​ൽ നി​ന്ന് 200 മീ​റ്റ​റോ​ളം അ​ക​ലെ പാ​ല​വും നി​ർ​മി​ച്ചു. എ​ന്നാ​ൽ പാ​ലം​ക​ട​ന്ന് മ​റു​ക​ര​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗം ഇ​പ്പോ​ഴും ച​ങ്ങ​ല​യി​ട്ട് അ​ട​ച്ച നി​ല​യി​ലാ​ണ്. ത​ല​ക്കാ​വേ​രി ക്ഷേ​ത്ര​ക​വാ​ട​ത്തി​നു സ​മീ​പം റോ​ഡ് തു​ട​ങ്ങു​ന്ന ഭാ​ഗ​വും ച​ങ്ങ​ല കെ​ട്ടി അ​ട​ച്ചു. ക​ർ​ണാ​ട​ക വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് ഇ​തു​വ​ഴി പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. ഈ ​വാ​ഹ​ന​ങ്ങ​ളെ​ത്തു​മ്പോ​ൾ ച​ങ്ങ​ല അ​ഴി​ച്ചു​മാ​റ്റു​ക​യും ക​ട​ന്നു​പോ​യ ഉ​ട​ൻ ത​ന്നെ വീ​ണ്ടും കെ​ട്ടു​ക​യു​മാ​ണ്. 20 വ​ർ​ഷ​മാ​യി വെ​റു​തേ​യി​ട്ടി​രി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഇ​പ്പോ​ൾ കാ​ടു​ക​യ​റി.ഏ​ഴി​മ​ല - പു​ളി​ങ്ങോം - ബാ​ഗ​മ​ണ്ഡ​ലം പാ​ത യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ലും പെ​രി​ങ്ങോം സി​ആ​ർ​പി​എ​ഫ് കേ​ന്ദ്ര​ത്തി​ലും നി​ന്ന് കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യും. കേ​ര​ള​ത്തി​ൽ നി​ന്നു ത​ല​ക്കാ​വേ​രി​യി​ലേ​ക്കും കു​ട​കി​ലേ​ക്കും പോ​കു​ന്ന​വ​ർ​ക്കും ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് കൊ​ട്ടി​യൂ​രി​ലേ​ക്കും ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​രി ക്ഷേ​ത്ര​വും വി​ള​ക്ക​ന്നൂ​ർ ക്രി​സ്തു​രാ​ജ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​വു​മു​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും എ​ത്തു​ന്ന​വ​ർ​ക്കും ഇ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ​ത്താ​നും സാ​ധി​ക്കും. ഇ​തോ​ടൊ​പ്പം ചെ​റു​പു​ഴ, പെ​രി​ങ്ങോം-​വ​യ​ക്ക​ര, ഈ​സ്റ്റ് എ​ളേ​രി, വെ​സ്റ്റ്എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യ്ക്കും ഇ​ത് ഏ​റെ ഗു​ണ​ക​ര​മാ​കും.

ഈ ​റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ലോ​ക്‌​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. മ​ല​യോ​ര​മേ​ഖ​ല​യി​ൽ​നി​ന്നു ബം​ഗ​ളൂ​രു​വി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ ഇ​ട​യി​ൽ​നി​ന്നും ഈ ​റോ​ഡി​നാ​യി പ​ല​ത​വ​ണ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ അ​പ്പോ​ഴൊ​ന്നും ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ൽ മാ​റ്റ​മു​ണ്ടാ​യി​ല്ല.

എ​ന്നാ​ൽ ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​രേ​സ​മ​യ​ത്ത് കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ ഈ ​റോ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ വീ​ണ്ടും പ്ര​തീ​ക്ഷ​ക​ളു​ണ​രു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​റും മി​ക​ച്ച വ്യ​ക്തി​ബ​ന്ധം പു​ല​ർ​ത്തു​ന്ന​വ​രും ദീ​ർ​ഘ​കാ​ല ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ ഒ​രേ വീ​ക്ഷ​ണം പ​ങ്കി​ടു​ന്ന​വ​രു​മാ​ണ്. വ​യ​നാ​ട് ജി​ല്ല​യി​ൽ ക​ബ​നി ന​ദി​ക്കു കു​റു​കെ സ​മാ​ന​മാ​യ രീ​തി​യി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ബൈ​ല​ക്കു​പ്പ പാ​ല​ത്തി​ന്‍റെ​യും റോ​ഡി​ന്‍റെ​യും പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്തി​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്-​കാ​ണി​യൂ​ർ റെ​യി​ൽ​പാ​ത​യു​ടെ കാ​ര്യ​ത്തി​ലും വീ​ണ്ടും ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തു​ലെ ബാ​ഗ​മ​ണ്ഡ​ലം റോ​ഡി​ന്‍റെ കാ​ര്യ​ത്തി​ലും ഇ​രു സ​ർ​ക്കാ​രു​ക​ളും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി ധാ​ര​ണ​യി​ലെ​ത്ത​ണ​മെ​ന്നാ​ണ് മ​ല​നാ​ടി​ന്‍റെ ആ​വ​ശ്യം.

Tags : ???????????-?????????????? ????????? Nattuvishesham DistrictNews

Recent News

Corehub Up