x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര പ്ര​സി​ഡ​ന്‍റ്

വെബ് ഡെസ്ക്
Published: November 23, 2026 10:52 PM IST | Updated: November 23, 2026 10:52 PM IST

ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ​ണി രൂ​പേ​ഷ്

ഉ​പ്പു​ത​റ: സ്വ​ത​ന്ത്ര അം​ഗം ര​മ​ണി രൂ​പേ​ഷ് യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ന​ലെ ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ട്ടി​നെ​തി​രേ ഒ​ൻ​പ​ത് വോ​ട്ടു​ക​ൾ​ക്കാ​ണ് ര​മ​ണി വി​ജ​യി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ ഏ​ക ബി​ജെ​പി അം​ഗം വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നു വി​ട്ടു​നി​ന്നു.

യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം ബി​ജെ​പി അം​ഗം പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് 10 മാ​സ​ത്തെ എ​ൽ​ഡി​എ​ഫ് ഭ​ര​ണം ഉ​പ്പു​ത​റ​യി​ൽ അ​വ​സാ​നി​ച്ച​ത്. അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച ബി​ജെ​പി അം​ഗം ഇ​ന്ന​ലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു വി​ട്ടു​നി​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.

പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​മ​ണി രൂ​പേ​ഷ് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും എ​ട്ട് വീ​തം അം​ഗ​ങ്ങ​ളു​ണ്ട്. ബി​ജെ​പി​ക്ക് ഒ​രം​ഗ​വും ഒ​രാ​ൾ സ്വ​ത​ന്ത്ര​യു​മാ​ണ്.

യു​ഡി​എ​ഫി​ലെ എ​ട്ടി​ൽ ഏ​ഴ് അം​ഗ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ൽ നി​ന്നാ​ണ്. ഒ​രാ​ൾ ആ​ർ​എ​സ്പി പ്ര​തി​നി​ധി​യാ​ണ്. ആ​ർ​എ​സ്പി അം​ഗം പ​ഞ്ചാ​യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​മെ​ന്ന് ര​മ​ണി ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തു​ഭ​ര​ണം തി​രി​ച്ചു​പി​ടി​ച്ച​തി​നു പി​ന്നാ​ലെ യു​ഡി​എ​ഫ് ഉ​പ്പു​ത​റ ടൗ​ണി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു നേ​തൃ​ത്വം ന​ൽ​കി​യ പ്ര​ക​ട​ന​ത്തി​ൽ ജി​ല്ലാ, ബ്ലോ​ക്ക്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

Tags : Independent President in Upputhara Panchayat Independent President NattuVishesham DistrictNews

Recent News

Corehub Up