x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൗ​ണ്ട​ൻ ഇ​ക്കോ​ള​ജി കോ​ണ്‍​ഗ്ര​സ്-2026 ഡി​സം​ബ​ർ 10 മു​ത​ൽ; മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

വെബ് ഡെസ്ക്
Published: November 23, 2026 11:49 PM IST | Updated: November 23, 2026 11:49 PM IST

മുഖ്യമന്ത്രി വി.ഡി. സതീശൻ

ക​ൽ​പ്പ​റ്റ: കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല​യും പു​ളി​യാ​ർ​മ​ല ഹ്യൂം ​സെ​ന്‍റ​ർ ഫോ​ർ ഇ​ക്കോ​ള​ജി ആ​ൻ​ഡ് വൈ​ൽ​ഡ് ലൈ​ഫ് ബ​യോ​ള​ജി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മൗ​ണ്ട​ൻ ഇ​ക്കോ​ള​ജി കോ​ണ്‍​ഗ്ര​സ് ഡി​സം​ബ​ർ 10 മു​ത​ൽ 12 വ​രെ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല ക്യാ​ന്പ​സി​ൽ ന​ട​ക്കും. 10ന് ​രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ശാ​സ്ത്ര​ജ്ഞ​ർ, ഗ​വേ​ഷ​ക​ർ, ന​യ​രൂ​പീ​ക​ര​ണ വി​ദ​ഗ്ധ​ർ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ, മ​ല​യോ​ര സ​മൂ​ഹ​ങ്ങ​ൾ, ത​ദ്ദേ​ശീ​യ അ​റി​വി​ന്‍റെ ഉ​ട​മ​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ എ​ന്നി​വ​രെ ഒ​രേ വേ​ദ​യി​ലെ​ത്തി​ച്ച് വി​വി​ധ മ​ല​നി​ര​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ച​ർ​ച്ച ചെ​യ്യു​ക​യും സു​സ്ഥി​ര വി​ക​സ​ന​ത്തി​നു സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ക​യു​മാ​ണ് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന കോ​ണ്‍​ഗ്ര​സ് ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ. വി​ഷ്ണു​ദാ​സ്, ഡോ.​ടി.​ആ​ർ. സു​മ, എ.​കെ. ര​ഞ്ജി​നി, എ.​എം. പ്ര​സാ​ദ്, ഹൃ​ദ്യ രേ​വ​തി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

’പ​ർ​വ​ത​ങ്ങ​ളു​ടെ പ​രി​ണാ​മ​വും അ​വ​കാ​ശ​ങ്ങ​ളും’, ’പ​ർ​വ​ത​ങ്ങ​ളി​ലെ ജീ​വി​തം: ആ​വാ​സ​വ്യ​വ​സ്ഥ​യും ജൈ​വ​വൈ​വി​ധ്യ​വും’, ’പ​ർ​വ​ത ജ​ന​ത​യും സം​സ്കാ​ര​വും’, ’പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​വും സ​ന്പ​ദ്വ്യ​വ​സ്ഥ​യും’, ’പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ക​സ​ന വെ​ല്ലു​വി​ളി​ക​ളും അ​വ​സ​ര​ങ്ങ​ളും’, ’പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥാ പ്ര​തി​രോ​ധ​ശേ​ഷി​യും ദു​ര​ന്ത​നി​വാ​ര​ണ​വും’, ’പ​ർ​വ​ത​ഭ​ര​ണം’, ’പ​ർ​വ​ത​ങ്ങ​ൾ​ക്കാ​യു​ള്ള ജ​ന​കീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ’ എ​ന്നി​ങ്ങ​നെ എ​ട്ട് വി​ഷ​യാ​ധി​ഷ്ഠി​ത സെ​ഷ​നു​ക​ളാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണം. യ​ഥാ​ക്ര​മം ബം​ഗ​ളൂ​രു ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് സെ​ന്‍റ​ർ ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ​സ് മു​ൻ പ്ര​ഫ​സ​ർ കു​ശ​ല രാ​ജേ​ന്ദ്ര​ൻ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സു​വോ​ള​ജി വി​ഭാ​ഗം റി​ട്ട.​പ്ര​ഫ.​ഇ. കു​ഞ്ഞി​കൃ​ഷ്ണ​ൻ, ക​ലിം​ഗ യൂ​ണി​വേ​ഴ്സി​റ്റി പ്രോ-​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ.​എ​സ്. ഗ്രി​ഗ​റി, കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം മു​ൻ സെ​ക്ര​ട്ട​റി അ​ശോ​ക് താ​ക്കൂ​ർ, ആ​ക്‌​ഷ​ൻ എ​യ്ഡ് അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ സ​ന്ദീ​പ് ചാ​ച്റ, സം​സ്ഥാ​ന വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സി. ​ബാ​ല​ഗോ​പാ​ൽ, സം​സ്ഥാ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി​ങ്കു ബി​സ് വാ​ൾ, കാ​ലാ​വ​സ്ഥാ​ന​യ ഗ​വേ​ഷ​ക​യും ത​ന്ത്ര​ജ്ഞ​യു​മാ​യ ഡോ. ​പ്രി​യ പി​ള്ള എ​ന്നി​വ​ർ സെ​ഷ​നു​ക​ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഓ​രോ സെ​ഷ​നി​ലും ഗ​വേ​ഷ​ക​ർ, ശാ​സ്ത്ര​ജ്ഞ​ർ, ന​യ​രൂ​പീ​ക​ര​ണ വി​ദ​ഗ്ധ​ർ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ, ത​ദ്ദേ​ശ സ​മൂ​ഹ പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് വി​ജ്ഞാ​ന​വും അ​നു​ഭ​വ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളും പ​ങ്കു​വ​യ്ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​കും. കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം, ജൈ​വ​വൈ​വി​ധ്യ​വും ആ​വാ​സ​വ്യ​വ​സ്ഥ​ക​ളും, സം​സ്കാ​ര​വും ത​ദ്ദേ​ശീ​യ അ​റി​വു​ക​ളും, ഉ​പ​ജീ​വ​ന​വും സ​ന്പ​ദ്വ്യ​വ​സ്ഥ​യും, കൃ​ഷി, ദു​ര​ന്ത​ങ്ങ​ളും അ​തി​ജീ​വ​ന​ശേ​ഷി​യും, വി​നോ​ദ​സ​ഞ്ചാ​രം, ജ​ലം തു​ട​ങ്ങി​യ​വ കോ​ണ്‍​ഗ്ര​സി​ൽ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ളാ​കും.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത 500 പേ​ര​ട​ക്കം കോ​ണ്‍​ഗ്ര​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് വ​യ​നാ​ട​ൻ വ​നം, ജ​ല​സ്രോ​ത​സു​ക​ൾ, ജൈ​വ വൈ​വി​ധ്യം, മ​ല​നി​ര​ക​ളി​ലെ ആ​വാ​സ വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ അ​ടു​ത്ത​റി​യു​ന്ന​തി​ന് സൗ​ക​ര്യം ഒ​രു​ക്കും. ചെ​ന്പ്ര, മ​ണി​ക്കു​ന്നു​മ​ല, ബാ​ണാ​സു​ര, കു​റി​ച്യ​ർ​മ​ല, കു​റു​ന്പാ​ല​ക്കോ​ട്ട, ആ​റാ​ട്ടു​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു പ്ര​കൃ​തി ന​ട​ത്തം-​യാ​ത്ര-​പ​ക്ഷി​നി​രീ​ക്ഷ​ണം എ​ന്നി​വ ഉ​ണ്ടാ​കും. മ​ല​നാ​ട​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ, പ​ര​ന്പ​രാ​ഗ​ത ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, ചെ​റു​കി​ട വ​ന​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സ്റ്റാ​ളു​ക​ൾ, അ​ന്ത​രി​ച്ച ജൈ​വ ക​ർ​ഷ​ക​ൻ ചെ​റു​വ​യ​ൽ രാ​മ​ന്‍റെ സ്മ​ര​ണാ​ർ​ഥം ഹ്ര​സ്വ ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​നം, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും.

Tags : Mountain Ecology Congress Mountain Ecology NattuVishesham DistrictNews

Recent News

Corehub Up