x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഴു​ക്കു​ചാ​ൽ മാ​ലി​ന്യ​ത്തെ​ച്ചൊ​ല്ലി ന​ഗ​ര​സ​ഭ- റെ​യി​ൽ​വേ പ​ഴി​ചാ​ര​ൽ

വെബ് ഡെസ്ക്
Published: November 20, 2026 06:58 AM IST | Updated: November 20, 2026 06:58 AM IST

ന​ഗ​ര​സ​ഭ, റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ശു​ചീ​ക​ര​ണ​ ത​ർ​ക്ക​മു​യ​ർ​ത്തു​ന്ന വി​വാ​ദ അ​ഴു​ക്കു​ചാ​ൽ.

ഷൊ​ർ​ണൂ​ർ: ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ രൂ​പ​ത്തി​ലേ​ക്കു മാ​റു​ന്ന ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ തൊ​ട്ട​ടു​ത്ത് ദു​രി​ത​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​ഴു​ക്കു​ചാ​ൽ മാ​ലി​ന്യം.

പാ​ർ​ക്കിം​ഗ് ഏ​രി​യ​യോ​ട് ചേ​ർ​ന്നു​ള്ള ഓ​വു​ചാ​ൽ ആ​രാ​ണ് ശു​ചീ​ക​രി​ക്കേ​ണ്ട​ത് എ​ന്ന ത​ർ​ക്ക​ത്തി​ലാ​ണ് റെ​യി​ൽ​വേ​യും ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യും.

ഓ​വു​ചാ​ൽ ശു​ചീ​ക​രി​ക്കേ​ണ്ട​ത് ന​ഗ​ര​സ​ഭ​യു​ടെ ചു​മ​ത​ല​യാ​ണെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ പ​റ​യു​ന്ന​ത് ശു​ചി​ക​ര​ണം റെ​യി​ൽ​വേ ത​ന്നെ ചെ​യ്യ​ണ​മെ​ന്നാ​ണ്. ഉ​ത്ത​ര​വാ​ദി​ത്തം ആ​ർ​ക്കെ​ന്ന ത​ർ​ക്കം തു​ട​രു​മ്പോ​ൾ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രും സ​മീ​പ​വാ​സി​ക​ളു​മാ​ണ്. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ ജം​ഗ്ഷ​നു​ക​ളി​ലൊ​ന്നാ​ണ് ഷൊ​ർ​ണൂ​ർ.

പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ഇ​വി​ടെ വ​ന്നു​പോ​കു​ന്നു​ണ്ട്. സ്റ്റേ​ഷ​ൻ വി​ക​സ​ന​ത്തി​ൽ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​യി​ട്ടും അ​തി​നോ​ടു​ചേ​ർ​ന്ന ഓ​വു​ചാ​ലി​ന്‍റെ പ​രി​പാ​ല​ന​ത്തി​ൽ​മാ​ത്രം ഒ​രു മു​ന്നേ​റ്റ​വു​മി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

ശു​ചീ​ക​രി​ക്കാ​തെ കി​ട​ക്കു​ന്ന ഓ​വു​ചാ​ലി​ൽ നി​ന്നു​ള്ള ദു​ർ​ഗ​ന്ധം പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്. കൊ​തു​കു​ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. മ​ഴ​ക്കാ​ല​മാ​യാ​ൽ ഓ​വു​ചാ​ൽ നി​റ​ഞ്ഞ് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​മോ എ​ന്ന ആ​ശ​ങ്ക​യും സ​മീ​പ​വാ​സി​ക​ൾ​ക്കു​ണ്ട്.

ഓ​വു​ചാ​ൽ സ്ഥി​തി ചെ​യ്യു​ന്ന​ത് ന​ഗ​ര​സ​ഭ​യു​ടെ ഇ​രു​പ​താം വാ​ർ​ഡി​ന്‍റെ പ​രി​ധി​യി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ പ​റ​യു​ന്നു.

കൗ​ൺ​സി​ല​ർ എ​ന്ന നി​ല​യി​ൽ വാ​ർ​ഡി​ലെ പൊ​തു​ജ​ന​പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്കു​ന്ന​ത് ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യ്ക്ക് ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി​യും ക​ത്തും ന​ൽ​കി​യി​ട്ടു​ണ്ട്. പ​ര​സ്പ​രം പ​ഴി​ചാ​രു​ന്ന​ത് നി​ർ​ത്തി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് പ​രി​പാ​ല​ന ചു​മ​ത​ല ആ​ർ​ക്കാ​ണെ​ന്ന് വ്യ​ക്ത​ത വ​രു​ത്ത​ണം. അ​തി​നു​ശേ​ഷം അ​ടി​യ​ന്ത​ര​മാ​യി ശു​ചീ​ക​ര​ണ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ന​ഗ​ര​സ​ഭാം​ഗം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : drain waste nattuvishesham local news Municipality and Railways trade blame

Recent News

Corehub Up