x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച ജ​ല​നി​ധി പ​ദ്ധ​തി നോ​ക്കു​കു​ത്തി​

വെബ് ഡെസ്ക്
Published: November 24, 2026 06:59 AM IST | Updated: November 24, 2026 06:59 AM IST

കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ച ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബീം​ബും​കാ​ട് ജ​ല​നി​ധി​യു​ടെ പ​മ്പ് ഹൗ​സ്.

ആ​ല​ക്കോ​ട്: പ​തി​നൊ​ന്ന് വാ​ർ​ഡു​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ ഒ​ന്പ​തു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കി​യ ര​യ​റോം-​ബീ​ബും​കാ​ട് ജ​ല​നി​ധി കു​ടി​വെ​ള്ള പ​ദ്ധ​തി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ. പ​മ്പ് ഹൗ​സ് ഉ​ൾ​പ്പടെ​യു​ള്ള പ​ദ്ധ​തി പ്ര​ദേ​ശം കാ​ടു​ക​യ​റി ന​ശി​ക്കു​ക​യാ​ണ്. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യും ഇ​വി​ടം മാ​റി.

2015-16 വ​ർ​ഷ​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. തു​ട​ക്ക​ത്തി​ൽ ഇ​ട​യ്ക്കി​ടെ ത​ട​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ജ​ല​വി​ത​ര​ണം ന​ട​ന്നി​രു​ന്നു. പി​ന്നീ​ട് ര​ണ്ടു​വ​ർ​ഷ​ത്തോ​ളം പൂ​ർ​ണ​മാ​യി മു​ട​ങ്ങി. പു​ന​രാ​രം​ഭി​ച്ച ജ​ല​വി​ത​ര​ണം നാ​ലു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വീ​ണ്ടും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

കു​ടി​വെ​ള്ളം ല​ഭി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും ആ​ദ്യ​കാ​ല​ത്ത് ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് മാ​സം​തോ​റും കൃ​ത്യ​മാ​യി പ​ണം പി​രി​ച്ചി​രു​ന്നു. സാ​ധാ​ര​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ വേ​ന​ലി​ൽ ജ​ല​ല​ഭ്യ​ത കു​റ​യു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ പ​രാ​ജ​യ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും ഈ ​പ​ദ്ധ​തി​ക്ക് അ​ത്ത​ര​മൊ​രു പ്ര​തി​സ​ന്ധി​യു​ണ്ടാ​യി​രു​ന്നി​ല്ല. ര​യ​റോം പു​ഴ​യി​ലെ ഒ​രി​ക്ക​ലും വ​റ്റാ​ത്ത ചെ​കു​ത്താ​ൻ​ക​യ​ത്തി​ൽ നി​ർ​മി​ച്ച ത​ട​യ​ണ​യി​ൽ​നി​ന്നാ​യി​രു​ന്നു വെ​ള്ളം പ​മ്പ് ചെ​യ്തി​രു​ന്ന​ത്.

15,000 മു​ത​ൽ 20,000 രൂ​പ​വ​രെ ഗു​ണ​ഭോ​ക്തൃ​വി​ഹി​തം അ​ട​ച്ച് ക​ണ​ക്‌ഷനെ​ടു​ത്ത​തി​നു പു​റ​മേ പൈ​പ്പി​ന്‍റെ വി​ല​യാ​യി അ​യ്യാ​യി​ര​ത്തി​ല​ധി​കം രൂ​പ​യും പ​ല​രും ചെ​ല​വ​ഴി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​രി​ൽ പ​ല​ർ​ക്കും ര​ണ്ടു​മാ​സം​പോ​ലും കൃ​ത്യ​മാ​യി വെ​ള്ളം ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്.

നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ കാ​ര​ണം പ്ര​വൃ​ത്തി ന​ട​ക്കു​മ്പോ​ൾ​ത്ത​ന്നെ പൈ​പ്പു​ക​ൾ പൊ​ട്ടി​യി​രു​ന്നു. ജ​ല​വി​ത​ര​ണം ആ​രം​ഭി​ച്ച ആ​ദ്യ​ഘ​ട്ട​ത്തി​ലും പൈ​പ്പു​ക​ൾ പൊ​ട്ടി വെ​ള്ളം റോ​ഡി​ലൂ​ടെ കു​ത്തി​യൊ​ഴു​കി​യ​ത് നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​വും ഭീ​ഷ​ണി​യു​മാ​യി. പി​ന്നീ​ട് വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യി നി​ല​ച്ചു.

നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ വാ​യ്പ​യെ​ടു​ത്തും സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി​യും പ​ണം ക​ണ്ടെ​ത്തി​യാ​ണ് പ​ദ്ധ​തി​യി​ൽ ക​ണ​ക്‌ഷനെ​ടു​ത്ത​ത്. ജ​ല​നി​ധി​യി​ലൂ​ടെ കു​ടി​വെ​ള്ളം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ പ​ണം മു​ട​ക്കി​യ കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ൾ ക​ടു​ത്ത നി​രാ​ശ​യി​ലാ​ണ്. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags : The 'Jalanidhi' project Nattuvishesham DistrictNews

Recent News

Corehub Up