ബിഷപ് ബെന്‍സിഗര്‍ ആശുപത്രിയിലെ പള്‍സ് പോളിയോ വിതരണം
കൊല്ലം: ബിഷപ് ബെന്‍സിഗര്‍ ആശുപത്രിയില്‍ പള്‍സ് പോളിയോ ദിനാചരണവും കുട്ടികള്‍ക്കുള്ള പള്‍സ് പോളിയോ വിതരണവും നടന്നു. ആശുപത്രി ഡയറക്ടര്‍ ഫാ. ബിനു തോമസ് തുപ്പാശേരി കുട്ടികള്‍ക്ക് പോളിയോ തുള്ളി നല്കി ദിനാചരണം ഉദ്ഘാടനം ചെയ്തു.
കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് കൃത്യസമയത്ത് പോളിയോ വാക്സിന് നല്കി പ്രതിരോധ ശേഷി നേടണമെന്നും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ പോളിയോ പൂര്‍ണമായി തുടച്ചുനീക്കാന്‍ സാധിക്കൂവെന്നും ഫാ. ബിനു തോമസ് തുപ്പാശേരി പറഞ്ഞു.
ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജീന മേരി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സിര്ള മേരി, സിസ്റ്റര്‍ ഡാനി മേരി, സിസ്റ്റര്‍ റോസന്ന മേരി, സിസ്റ്റര്‍ അഞ്ജലിക്ക മേരി എന്നിവര്‍ പ്രസംഗിച്ചു. ആശുപത്രിയില്‍ എത്തിയ നിരവധി കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്കി.
Tags : Pulse Polio Day Polio Day Polio Day NattuVishesham DistrictNews