കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളിയിലെ ഇടവക ദിനാഘോഷം തൃശൂർ അതിരൂപത കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ട്വിങ്കിൾ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ ഇടവക ദിനവും മതബോധന ദിനവും ആഘോഷിച്ചു. അതിരൂപത കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ട്വിങ്കിൾ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കൽ അധ്യക്ഷനായി.പാലയൂർ ഫൊറോന കുടുംബ കൂട്ടായ്മ കേന്ദ്രസമിതി ഡയറക്ടർ ഫാ.ഗ്ലാഡ്രിൻ വട്ടക്കുഴി അനുഗ്രഹ പ്രഭാഷണം നടത്തി.
ബഥനി മഠം സുപ്പീരിയർ സിസ്റ്റർ അൽഫോൻസ, കൈക്കാരൻ ഇ.എഫ്. ജോൺസൺ, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ജോൺപോൾ പുറത്തൂർ, ഭക്തസംഘടന ഏകോപന സമിതി കൺവീനർ ബിജു അന്തിക്കാട്ട്, മതബോധന ഹെഡ്മാസ്റ്റർ എം.ജെ. സെബാസ്റ്റ്യൻ, അസി. വികാരി ഫാ. വിബി പുറത്തൂക്കാരൻ എന്നിവർ പ്രസംഗിച്ചു.
Tags : Parish Day Celebrations Nattuvishesham DistrictNews