x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് തീ​ര്‍​ഥാ​ട​ന​കാ​ല​ത്തും നോ​ക്കു​കു​ത്തി

വെബ് ഡെസ്ക്
Published: November 22, 2026 11:10 PM IST | Updated: November 22, 2026 11:10 PM IST

കോന്നി മെഡിക്കൽ കോളജ്

കോ​ന്നി: ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ചി​ട്ടും കോ​ന്നി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍​കി​യി​ല്ല. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രെ​യും സ്‌​പെ​ഷ്യ​ലി​സ്റ്റ് സേ​വ​ന​ങ്ങ​ളും ആ​ധു​നി​ക പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ന്‍ ഇ​തേ​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ ബേ​സ് ആ​ശു​പ​ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടി​ല്ല. ആ​ശു​പ​ത്രി​യി​ലെ നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ തീ​ഥാ​ട​ന​കാ​ല​ത്തെ വ​ര്‍​ധി​ച്ച ആ​വ​ശ്യ​ങ്ങ​ള്‍ നേ​രി​ടാ​ന്‍ പ​ര്യാ​പ്ത​വു​മ​ല്ല. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​തെ പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​കു​മ്പോ​ള്‍ അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ പോ​ലും ആ​രെ​യും കോ​ന്നി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യാ​ന്‍ പോ​ലു​മാ​കാ​ത്ത സ്ഥി​തി​യാ​ണ്.

സ്‌​പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വ്

ആ​ശു​പ​ത്രി​യി​ല്‍ വി​വി​ധ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രു​ടെ​യും സ്‌​പെ​ഷ്യ​ലി​സ്റ്റു​ക​ളു​ടെ​യും സേ​വ​നം ല​ഭ്യ​മ​ല്ലാ​ത്ത​ത് രോ​ഗി​ക​ള്‍​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യും തു​ട​ര്‍​ചി​കി​ത്സ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ പ​രി​മി​തി​ക​ള്‍ നേ​രി​ടു​ന്നു​ണ്ട്. ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റേ​ണ്ടി​വ​രു​ന്നു.

മെ​ഡി​സി​ന്‍, സ​ര്‍​ജ​റി, ഓ​ര്‍​ത്തോ​പീ​ഡി​ക്‌​സ്, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്‌​സ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ഉ​ള്‍​പ്പ​ടെ​യു​ള്ള ചി​കി​ത്സ​ക​ള്‍ ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ അ​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മ​ല്ല.

ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വും പ​രി​മി​ത​മാ​യ ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ളും രോ​ഗി​ക​ളു​ടെ കാ​ത്തി​രി​പ്പു വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. സ്‌​കാ​നിം​ഗ് സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത കാ​ര​ണം വി​ദ​ഗ്ധ​ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നാ​കി​ല്ല. സ്‌​കാ​നിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ​ല​തും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​യി​ല്‍ പ​ല​തും പാ​യ്ക്കിം​ഗ് പൊ​ട്ടി​ച്ചി​ട്ടു പോ​ലു​മി​ല്ലെ​ന്ന് പ​റ​യു​ന്നു.
എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗ് സം​വി​ധാ​നം ഇ​തേ​വ​രെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ല. നി​ല​വി​ലു​ള്ള സി​ടി സ്‌​കാ​നിം​ഗ് സം​വി​ധാ​നം മു​ഴു​വ​ന്‍ സ​മ​യ​വും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത​ത് അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ത​ട​സ​മാ​കു​ന്നുണ്ട്.

ആം​ബു​ല​ന്‍​സ് സേ​വ​ന​ത്തി​ലും പ​രി​മി​തി

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റു​ന്ന​തി​നും വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ആം​ബു​ല​ന്‍​സ് സം​വി​ധാ​ന​ങ്ങ​ളും പ​ര്യാ​പ്ത​മ​ല്ലെ​ന്നാ​ണ് പ​രാ​തി. 108 ആം​ബു​ല​ന്‍​സ് സേ​വ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും പ​രി​മി​ത​മാ​ണ്. തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് റോ​ഡു​ക​ളി​ല്‍ വാ​ഹ​ന​ത്തി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​വ​രെ എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റാ​നും ആ​വ​ശ്യ​മാ​യ ആം​ബു​ല​ന്‍​സു​ക​ളും മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു ന​ല്‍​കി​യി​ട്ടി​ല്ല.

സൗ​ക​ര്യ​ങ്ങ​ള്‍ ഇ​നി​യും അ​ക​ലെ

മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി അ​ഞ്ചു വ​ര്‍​ഷ​മാ​കു​മ്പോ​ഴും അ​തി​ന​നു​സ​രി​ച്ചു​ള്ള ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും അ​ടി​സ്ഥാ​ന സം​വി​ധാ​ന​ങ്ങ​ളും പൂ​ര്‍​ണ​തോ​തി​ല്‍ ഒ​രു​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ നി​രാ​ശ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കൂ​ടു​ത​ല്‍ വി​ഭാ​ഗ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​ക​യും വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കു​ക​യും പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് ആ​രോ​ഗ്യ വ​കു​പ്പു​ത​ന്നെ പു​റം​തി​രി​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ്.

യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​റ്റ​തോ​ടെ പ്ര​ദേ​ശ​വ​സി​ക​ള്‍ ഏ​റെ പ്ര​തീ​ക്ഷ വ​ച്ചു​പു​ല​ര്‍​ത്തി​യെ​ങ്കി​ലും ആ​രോ​ഗ്യ​മ​ന്ത്രി​യും ഇ​തേ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ല. 2013ല്‍ ​അ​ന്ന​ത്തെ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ണി​ത്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഉ​യ​ര്‍​ന്ന ചി​കി​ത്സാ​ച്ചെ​ല​വ് താ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ണ് ആ​ശ്ര​യം.

Tags : Konni Medical College Medical College NattuVishesham DistrictNews

Recent News

Corehub Up