x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘സു​ന്ദ​ര മാ​ഞ്ഞൂ​ര്‍’ ല​ക്ഷ്യംവ​ച്ച് സി​സി കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചു

വെബ് ഡെസ്ക്
Published: November 24, 2026 03:02 AM IST | Updated: November 24, 2026 03:02 AM IST

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നു ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കു​ന്നു.

കു​റു​പ്പ​ന്ത​റ: മാ​ഞ്ഞൂ​ർ, സു​ന്ദ​ര മാ​ഞ്ഞൂ​ര്‍ എ​ന്ന​ത് ല​ക്ഷ്യംവ​ച്ചു മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് അ​തീ​വ ജാ​ഗ്ര​ത​യോ​ടെ മാ​ലി​ന്യ​ങ്ങ​ള്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ (തോ​ടു​ക​ൾ, ക​നാ​ലു​ക​ള്‍, റോ​ഡ് സൈ​ഡു​ക​ൾ) നി​ക്ഷേ​പി​ക്കു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​നു​ മു​മ്പി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ശു​ചി​ത്വ മി​ഷ​ന്‍റെ സ്പെ​സി​ഫി​ക്കേ​ഷ​നോ​ടു​കൂ​ടി​യ ആ​ധു​നി​ക സി​സി കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചു.

പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ച കാ​മ​റ​ക​ള്‍ 300 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ര്‍ ഉ​ള്‍​പ്പടെ കൃ​ത്യ​മാ​യി ക​ണ്ടു​പി​ടി​ക്ക​ത്ത​ക്ക രീ​തി​യി​ലാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സി​സി ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ട് സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലൂ​ടെ ക​ണ്ടെ​ത്താ​നാ​ണ് പ​ഞ്ചാ​യ​ത്ത് ശ്ര​മി​ക്കു​ന്ന​ത്. ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ ഉ​റ​വി​ട​ങ്ങ​ളി​ല്‍ സം​സ്‌​ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി ത​ന്നെ ക​മ്പോ​സ്റ്റ് വ​ളം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന് ബ​യോ ബി​ന്നു​ക​ള്‍ പ​ഞ്ചാ​യ​ത്തി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ വീ​ടു​ക​ളി​ലും ഇ​വ എ​ത്തി​ക്കും. അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ഹ​രി​ത​ക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ള്‍ വ​ഴി സ​മാ​ഹ​രി​ച്ച് എ​ല്ലാ മാ​സ​വും ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റും. അ​ഞ്ച് വ​ര്‍​ഷ​ത്തി​ന​കം നി​ര്‍​മ​ലം പു​തു​യു​ഗ​കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം മാ​ലി​ന്യ​മു​ക്ത പ​ഞ്ചാ​യ​ത്താ​യി മാ​ഞ്ഞൂ​രി​നെ മാ​റ്റി​യെ​ടു​ക്കുയാ​ണ് ല​ക്ഷ്യം.

കു​റു​പ്പ​ന്ത​റ എം​സി​എ​ഫി​ന് (ഫി​ഷ് മാ​ര്‍​ക്ക​റ്റ് ) സ​മീ​പം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നു ജോ​ര്‍​ജ് കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൂ​ക്കോ​സ് മാ​ക്കീ​ൽ, ടോ​മി കാ​റു​കു​ളം, ലി​സി സാ​ജ​ൻ, ജോ​ര്‍​ജ്കു​ട്ടി കാ​റു​കു​ളം, കെ.​ബി. രാ​ജേ​ഷ്, മാ​ത്യൂ​സ് കെ. ​മാ​ത്യൂ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി, വി​ല്ലേ​ജ് ഓ​ഫി​സ​ര്‍​മാ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ ഹ​രി​ത​ക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : CCTV cameras installed CCTV cameras NattuVishesham DistrictNews

Recent News

Corehub Up