x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡും ത​റ​നി​ര​പ്പും ത​മ്മി​ൽ ഒ​ര​ടി​യി​ലേ​റെ ഉ​യ​ര​വ്യ​ത്യാ​സം

വെബ് ഡെസ്ക്
Published: November 24, 2026 05:34 AM IST | Updated: November 24, 2026 05:34 AM IST

ആ​ലു​വ-​പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ മാ​ളി​കം​പീ​ടി​ക ക​വ​ല​യ്ക്കു സ​മീ​പം റോ​ഡ​രി​കി​ൽ ടാ​റിം​ഗി​ന് ശേ​ഷ​മു​ള്ള ഉ​യ​ര​വ്യ​ത്യാ​സം.

ആ​ല​ങ്ങാ​ട്: ആ​ലു​വ-​പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ പു​തു​താ​യി ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡി​ന്‍റെ അ​രി​ക് ക​ട്ടിം​ഗ് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. റോ​ഡും ത​റ​നി​ര​പ്പും ത​മ്മി​ൽ ഒ​ര​ടി​യി​ലേ​റെ ഉ​യ​ര​വ്യ​ത്യാ​സം വ​ന്ന​തോ​ടെ ആ​ലു​വ - പ​റ​വൂ​ർ റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ക​യാ​ണ്. കാ​ൽ​ന​ട​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രു​മാ​ണ് ഇ​വ​രി​ലേ​റെ​യും.

മാ​ളി​കം​പീ​ടി​ക ഭാ​ഗ​ത്ത് ത​ട്ടി​വീ​ണ് ഇ​ന്ന​ലെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ​യ്ക്കു പ​രി​ക്കേ​റ്റു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് റോ​ഡ് റീ​ട്ടാ​റിം​ഗ് ന​ട​ത്തി​യ​ത്. ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞ പ​ല​ഭാ​ഗ​ത്തും റോ​ഡും ത​റ​നി​ര​പ്പും ത​മ്മി​ൽ ഒ​ര​ടി​യി​ലേ​റെ​യാ​ണ് ഉ​യ​ര​വ്യ​ത്യാ​സം.

കൂ​ടാ​തെ വീ​ടു​ക​ളി​ൽ​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും റോ​ഡി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും പ്ര​യാ​സ​മു​ള്ള​താ​യും പ​രാ​തി​യു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം റോ​ഡും ത​റ​നി​ര​പ്പും ത​മ്മി​ലു​ള്ള ഉ​യ​ര​വ്യ​ത്യാ​സം പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags : one foot between the road and the ground level. Nattuvishesham DistrictNews

Recent News

Corehub Up