സീനിയർ സിറ്റിസൺ കോൺഗ്രസ് ശ്രീകണ്ഠപുരം മുനിസിപ്പൽ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി കെ.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ശ്രീകണ്ഠപുരം: സീനിയർ സിറ്റിസൺ കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഇന്ദിരാഭവനിൽ നടന്നു. ഡിസിസി ജനറൽ സെക്രട്ടറി കെ.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സർക്കാർ വയോജനങ്ങൾക്കായി ഒരു വകുപ്പു തന്നെ ആരംഭിച്ചിരിക്കുന്നത് വയോജനങ്ങളോടുള്ള കരുതലാണെന്ന് അദ്ദേഹം പറഞ്ഞു. സീനിയർ സിറ്റിസൺ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പോൾ മഞ്ചപ്പള്ളി അധ്യക്ഷത വഹിച്ചു.
മെംബർഷിപ്പ് വിതരണം കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ഒ. ചന്ദ്രശേഖരൻ നിർവഹിച്ചു. പി.ടി. കുര്യാക്കോസ്, എ.എൻ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ത്രേസ്യാസാമ്മ മാത്യു- പ്രസിഡന്റ്, സാലി മാത്യു, പി. മമ്മു-വൈസ് പ്രസിഡന്റുമാർ, ഇ.ആർ. പുരുഷോത്തമൻ-ജനറൽ സെക്രട്ടറി, എൽസമ്മ മാത്യു, കെ.പി. കൃഷ്ണൻകുട്ടി- സെക്രട്ടറിമാർ, അബ്ദുൾ സലാം, കാളിയത്ത് മുസ്തഫ-എക്സിക്യുട്ടീവ് അംഗങ്ങൾ.
Tags : Senior Citizen Congress nattuvishesham local news Senior Citizen Congress Municipal Committee