ജില്ലാതല പ്രശ്നോത്തിരി മത്സരത്തിൽനിന്ന്
കൽപ്പറ്റ: ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ മണ്ണ് സംരക്ഷണ ഓഫിസിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ജില്ലാതല പ്രശ്നോത്തരി മത്സരംസംഘടിപ്പിച്ചു. എസ്കെഎംജെ സ്കൂൾ ജിനചന്ദ്ര ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ എണ്‍പതോളം വിദ്യാർഥികൾ പങ്കെടുത്തു.
മത്സരത്തിൽ തൊണ്ടർനാട് എംടിഡിഎംഎച്ച്എസ്എസ് ഒന്നും നടവയൽ സെന്റ് തോമസ് എച്ച്എസ്എസ് രണ്ടും ബത്തേരി ജിഎസ്വി എച്ച്എസ്എസ് മൂന്നും സ്ഥാനംനേടി. സീനിയർ കെമിസ്റ്റ് എം. രവി, മണ്ണ് പര്യവേക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വി. അബ്ദുൾ ഹമീദ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന മത്സരത്തിൽ മണ്ണ് പര്യവേക്ഷണ ഓഫിസർ എം. രാഹുൽ രാജ് ക്വിസ് മാസ്റ്ററായി.
Tags : World Soil Day Celebration Soil Day NattuVishesham DistrictNews