x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന്പ്ര ക്വാ​റി​ക്കെ​തി​രേ സ​മ​രം ശ​ക്ത​മാ​കു​ന്നു

വെബ് ഡെസ്ക്
Published: November 24, 2026 07:08 AM IST | Updated: November 24, 2026 07:08 AM IST

മാ​ന്പ്ര ക്വാ​റി അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി പി​രാ​യി​രി പ​ഞ്ചാ​യ​ത്ത് ഓ​ഫിസി​ന് മു​ന്നി​ൽ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം.

പാ​ല​ക്കാ​ട്: പി​രാ​യി​രി മാ​ന്പ്ര ക്വാ​റി വീ​ണ്ടും തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​രാ​യി​രി പ​ഞ്ചാ​യ​ത്ത് ഓ​ഫിസി​ന് മു​ന്നി​ൽ ന​ട​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​രു​ന്നു. 83 ദി​വ​സ​മാ​യി സ​മ​ര​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നാ​നു​മ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം. ക്വാ​റി വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചാ​ൽ പ്ര​ദേ​ശ​ത്തെ അ​ഞ്ഞൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും കു​ടി​വെ​ള്ള ല​ഭ്യ​ത​യ്ക്കും ഭീ​ഷ​ണി​യു​ണ്ടാ​കു​മെ​ന്ന് സ​മ​ര​സ​മി​തി ആ​രോ​പി​ച്ചു.

മു​ൻ​കാ​ല ഖ​ന​ന​ത്തെ​ത്തു​ട​ർ​ന്ന് സ​മീ​പ​ത്തെ 20 ലേ​റെ വീ​ടു​ക​ൾ​ക്ക് വി​ള്ള​ലു​ക​ൾ സം​ഭ​വി​ച്ച​താ​യും ചൂ​ണ്ടി​ക്കാ​ട്ടി. സ​മീ​പ​ത്തെ വി​ദ്യാ​ല​യ​ങ്ങ​ൾ, അ​റ​ബി​ക് കോ​ള​ജു​ക​ൾ, കു​ടി​വെ​ള്ള സം​ഭ​ര​ണി, വൈ​ദ്യു​തി ട​വ​ർ എ​ന്നി​വ​യു​ടെ സു​ര​ക്ഷ​യും ആ​ശ​ങ്ക​യി​ലാ​ണെ​ന്ന് സ​മ​ര​സ​മി​തി വ്യ​ക്ത​മാ​ക്കി. ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നാ​നു​മ​തി പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : Manpra quarry intensifies Nattuvishesham DistrictNews

Recent News

Corehub Up