x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്കും: മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്

വെബ് ഡെസ്ക്
Published: November 23, 2026 05:51 AM IST | Updated: November 23, 2026 05:51 AM IST

കേ​ര​ള കോ​ൺ​ഗ്ര​സ് കണ്ണൂർ ജി​ല്ലാ ലീ​ഡേ​ഴ്‌​സ് മീ​റ്റ് ഇ​രി​ട്ടി​യി​ൽ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ഇ​രി​ട്ടി: ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്നും കാ​ർ​ഷി​ക​മേ​ഖ​ല നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നും പു​തി​യ ക​ർ​മ​പ​ദ്ധ​തി​ക​ൾ​ക്ക് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ രൂ​പം​ന​ൽ​കു​മെ​ന്ന് ജ​ല​വി​ഭ​വ-​ഭ​വ​ന നി​ർ​മാ​ണ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്.

കേ​ര​ള കോ​ൺ​ഗ്ര​സ് കണ്ണൂർ ജി​ല്ലാ ലീ​ഡേ​ഴ്‌​സ് മീ​റ്റ് ഇ​രി​ട്ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ർ​ഷി​ക​വി​ള​ക​ളു​ടെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കും. ഉ​ത്പാ​ദ​ന വ​ർ​ധ​ന ല​ക്ഷ്യ​മി​ട്ട് കൃ​ഷി, ജ​ല​സേ​ച​ന വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്ക് ഉ​ത്പാ​ദ​ന വ​ർ​ധ​ന​യും വി​ള​ക​ൾ​ക്ക് സ്ഥി​ര​മാ​യ വി​ല​യും ഒ​രു​പോ​ലെ പ്ര​ധാ​ന​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ മു​ന്നേ​റ്റ​ത്തി​ന് ഉ​ത​കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ജ​ന​കീ​യ അ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്തു​ട​നീ​ളം അം​ഗ​ത്വ കാ​ന്പ​യി​ൻ ശ​ക്ത​മാ​ക്കും.

ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ അ​ടി​ത്ത​റ കൂ​ടു​ത​ൽ വി​പു​ല​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി എ​ത്തി​യ മ​ന്ത്രി​ക്ക് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ജ​സ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ. ഫി​ലി​പ്പ്, ജോ​സ​ഫ് മു​ള്ള​ൻ​മ​ട, ജോ​ൺ ജോ​സ​ഫ്, ജോ​ർ​ജ് കാ​നാ​ട്ട്, ടെ​ൻ​സ​ൺ ജോ​ർ​ജ്, തോ​മ​സ് ത​യ്യി​ൽ, ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ, ജോ​സ് ന​രി​മ​റ്റം, മാ​ത്യു ചാ​ണാ​ക്കാ​ട്ടി​ൽ, ജോ​ഷി തെ​ക്കേ​ടം, വ​ർ​ഗീ​സ് വ​യ​ലാ​മ​ണ്ണി​ൽ, ജോ​സ് വ​ണ്ടാ​ക്കു​ന്നേ​ൽ, തോ​മ​സ് തോ​ട്ട​ത്തി​ൽ, സെ​ന്നി​സ് വ​ട​യ​പ്പ​ള്ളി, അ​രു​ൺ കു​ഴി​പ്പ​ള്ളി, സെ​ന്നി​സ് മാ​ണി, സാ​ബു മ​ണി​മ​ല, ഷീ​ബ തെ​ക്കേ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Kannur District Leaders Meet Nattuvishesham DistrictNews

Recent News

Corehub Up