x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​ത്തി​ൽ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

വെബ് ഡെസ്ക്
Published: November 21, 2026 01:03 AM IST | Updated: November 21, 2026 01:03 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ആ​ക്‌​ഷ​ൻ കൗണ്‍​സി​ൽ ഓ​ഫ് സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​പ​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും മ​ഹി​ളാ​കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള ലോ​ക്ഭ​വ​ൻ മാ​ർ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ടും ന​ഗ​ര​ത്തി​ൽ ഇ​ന്ന് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി
പി​എം ജി ​ഭാ​ഗ​ത്തു നി​ന്നും സ്റ്റാ​ച്യു വ​ഴി കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ പ​ബ്ലി​ക് ലൈ​ബ്ര​റി, ന​ന്ദാ​വ​നം, പ​ഞ്ചാ​പു​ര ബേ​ക്ക​റി, ഫ്ലൈ​ഓ​വ​ർ വ​ഴി പോ​കേ​ണ്ട​താ​ണ്. ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ ഭാ​ഗ​ത്തു നി​ന്നും കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ആ​ശാ​ൻ സ്ക്വ​യ​ർ, അ​ണ്ട​ർ പാ​സേ​ജ്, പ​ഞ്ചാ​പു​ര ബേ​ക്ക​റി ,ഫ്ലൈ​ഓ​വ​ർ വ​ഴി പോ​കേ​ണ്ട​താ​ണ്. കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തു നി​ന്നും സ്റ്റാ​ച്യു വ​ഴി പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ഓ​വ​ർ​ബ്രി​ഡ്ജ്, ത​ന്പാ​നൂ​ർ, പ​ന​വി​ള, ബേ​ക്ക​റി ജം​ഗ്ഷ​ൻ വ​ഴി പോ​കേ​ണ്ട​താ​ണ്.

പേ​രു​ർ​ക്ക​ട ഭാ​ഗ​ത്തു നി​ന്നും വെ​ള്ള​യ​ന്പ​ലം വ​ഴി കി​ഴ​ക്കേ​ക്കോ​ട്ട​ത​ന്പാ​നൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട കെ ​എ​സ് ആ​ർ ടി ​സി ഉ​ൾ​പ്പെ​ടെ​യു​ള​ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പേ​രൂ​ർ​ക്ക​ട ഊ​ള​ന്പാ​റ, ശാ​സ്ത​മം​ഗ​ലം, കൊ​ച്ചാ​ർ റോ​ഡ്, ഇ​ട​പ​ഴി​ഞ്ഞി, ശ്രീ​മു​ലം ക്ല​ബ് ജം​ഗ്ഷ​ൻ വ​ഴു​ത​ക്കാ​ട് വി​മ​ൻ​സ് കോ​ളേ​ജ് ജം​ഗ്ഷ​ൻ വ​ഴി​യും ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​വ​ടി​യാ​ർ​ഗോ​ൾ​ഫ് ലി​ങ്ക്സ്പൈ​പ്പി​ൻ​മൂ​ട്ശാ​സ്ത​മം​ഗ​ലം വ​ഴി​യും പോ​കേ​ണ്ട​താ​ണ്.

കി​ഴ​ക്കേ​ക്കോ​ട്ട, ത​ന്പാ​നൂ​ർ ഭാ​ഗ​ത്ത് നി​ന്നും പേ​രൂ​ർ​ക്ക​ട ശാ​സ്ത​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട കെ ​എ​സ് ആ​ർ ടി ​സി ഉ​ൾ​പ്പെ​ടെ​യു​ള​ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഓ​വ​ർ​ബ്രി​ഡ്ജ്, ത​ന്പാ​നൂ​ർ, പ​ന​വി​ള ബേ​ക്ക​റി അ​ണ്ട​ർ​പാ​സേ​ജ്, ആ​ശാ​ൻ​സ്ക്വ​യ​ർ, ജി ​വി രാ​ജ, പി ​എം ജി, ​പ്ലാ​മൂ​ട്, മ​ര​പ്പാ​ലം , കു​റ​വ​ൻ​കോ​ണം, ക​വ​ടി​യാ​ർ വ​ഴി​യും ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ഓ​വ​ർ​ബ്രി​ഡ്ജ് ത​ന്പാ​നൂ​ർ ,പ​ന​വി​ള, ബേ​ക്ക​റി, അ​ണ്ട​ർ​പാ​സേ​ജ്, ആ​ശാ​ൻ​സ്ക്വ​യ​ർ, ജി ​വി രാ​ജ, കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ്, ന​ന്ത​ൻ​കോ​ട്, ദേ​വ​സ്വം ബോ​ർ​ഡ്, ഗോ​ൾ​ഫ് ലി​ങ്ക്സ് വ​ഴി​യും പോ​കേ​ണ്ട​താ​ണ്.

പേ​ട്ട ഭാ​ഗ​ത്തു നി​ന്നും കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ആ​ശാ​ൻ സ്ക്വ​യ​ർ, അ​ണ്ട​ർ പാ​സേ​ജ്, ബേ​ക്ക​റി ഫ്ളൈ ​ഓ​വ​ർ പ​ന​വി​ള വ​ഴി​യോ , പാ​റ്റൂ​ർ വ​ഞ്ചി​യൂ​ർ ഉ​പ്പി​ടാ​മൂ​ട് വ​ഴി പോ​കേ​ണ്ട​താ​ണ്.

ഉ​പ​രോ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന പ്ര​വ​ർ​ത്ത​ക​രു​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക​രെ ഇ​റ​ക്കി​യ ശേ​ഷം ആ​റ്റു​കാ​ൽ ക്ഷേ​ത്ര പാ​ർ​ക്കിം​ഗ് ഗ്രൗണ്ട് പാ​പ്പ​നം​കോ​ട് പ​ള്ളി​ച്ച​ൽ , തി​രു​വ​ല്ലം കോ​വ​ളം, ചാ​ക്ക​ ഓൾ​സെ​യി​ന്‍റ്സ് എ​ന്നീ റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മു​ണ്ടാ​കാ​ത്ത വി​ധ​ത്തി​ൽ പാ​ർ​ക്ക് ചെ​യ്യേ​ണ്ട​താ​ണ്. പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഇ​ട​റോ​ഡു​ക​ളി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ പാ​ടി​ല്ല.

Tags : Traffic restrictions Nattuvishesham DistrictNews city today

Recent News

Corehub Up