x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ലി​യ​ന്നൂ​ർ സ്കൂ​ളി​ന് "സെ​ന്‍റ് തോ​മ​സ്' നാ​മം തി​രി​കെ ല​ഭി​ച്ചതിൽ ആഹ്ലാ​ദപ്ര​ക​ടനം

വെബ് ഡെസ്ക്
Published: November 23, 2026 06:37 AM IST | Updated: November 23, 2026 06:37 AM IST

പു​ലി​യ​ന്നൂ​ർ സ്കൂ​ളി​ന്‍റെ "സെ​ന്‍റ്് തോ​മ​സ്' നാ​മം പു​നഃ​സ്ഥാ​പി​ച്ചു ല​ഭി​ച്ച​തി​ൽ ആഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ലി​യ​ന്നൂ​ർ സെ​ന്‍റ​റി​ൽ നടന്

വേ​ലൂ​ർ: പു​ലി​യ​ന്നൂ​ർ സ്കൂ​ളി​ന്‍റെ "സെ​ന്‍റ്് തോ​മ​സ്' നാ​മം പു​നഃ​സ്ഥാ​പി​ച്ചു ല​ഭി​ച്ച​തി​ൽ ആ ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചും ഇ​തി​നാ​യി സ​ഹ​ക​രി​ച്ച​വ​ർ​ക്കു ന​ന്ദി അ​റി​യി​ച്ചും ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ലി​യ​ന്നൂ​ർ സെ​ന്‍റ​റി​ൽ വി​ശ​ദീ​ക​ര​ണ പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​ണ്ടി​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി അ​ങ്ക​ണ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ന് ശേ​ഷ മാ​യി​രു​ന്നു യോ​ഗം. ത​ണ്ടി​ലം പ​ള്ളി വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ അ​ന്തി​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ഐ. ലാ​സ​ർ മാ​സ്റ്റ​ർ, സി.​ഐ. പൗ​ലോ​സ് മാ​സ്റ്റ​ർ, ജോ​സ് ചെ​മ്പി​ശേ​രി, സി.​സി. ജോ​സ്, ജോ​ൺ ക​ള്ളി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നൂ​റു​വ​ർ​ഷം​മു​മ്പ് വേ​ലൂ​ർ പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള ക​ത്തോ​ലി​ക്കാ കു​ടും​ബ​ങ്ങ​ൾ സൗ ​ജ​ന്യ​മാ​യി നി​ർ​മി​ച്ചു ന​ൽ​കി​യ സ്കൂ​ളി​ന്‍റെ പേ​ര് 2022-ലാ​ണ് നീ​ക്കം ചെ​യ്ത​ത്. നാ​ലു വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ, നി​ല​വി​ലെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന് ആ​റു മാ​സ​ത്തി​നു​ള്ളി​ൽ പേ​ര് പു​നഃ​സ്ഥാ​പി​ച്ചു ന​ൽ​കി​യ​തി​ൽ യോ​ഗം ന​ന്ദി രേ​ഖ പ്പെ​ടു​ത്തി.

Tags : Puliyannoor School Regains the Name "St. Thomas" Nattuvishesham DistrictNews

Recent News

Corehub Up