പുരസ്കാരം കായണ്ണ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ ഏറ്റുവാങ്ങുന്നു.
കോഴിക്കോട്: കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ നടന്ന ദേശീയ സാമ്പത്തികശാസ്ത്ര കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല യംഗ് ഇക്കണോമിസ്റ്റ്സ് സ്കൂള്‍ ചലഞ്ചില്‍ കായണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനവും മികച്ച ഗവേഷണ പദ്ധതിക്കുള്ള പുരസ്കാരവും നേടി.
40 വിദ്യാര്‍ഥികളുടെ കൂട്ടായ അധ്വാനത്തിലൂടെ രൂപപ്പെട്ട 'റീ-ലൈഫ് ' എന്ന ഗവേഷണപഠനമാണ് നേട്ടത്തിനര്‍ഹമായത്. വീടുകളില്‍ ഉപയോഗിക്കാതെ അവശേഷിക്കുന്ന കാലാവധി കഴിഞ്ഞ മരുന്നുകള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക നഷ്ടം, അവയുടെ നിര്മാര്ജനരീതികള്, പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ എന്നിവയാണ് ഗവേഷണവിഷയമാക്കിയത്.
ഗവേഷണ റിപ്പോര്‍ട്ട് അനാനിയ എസ്. കറ്റോടി, എ. ഷാന, ടി. പാര്‍വണ, അനന്യ, മായ പ്രകാശ് എന്നിവരാണ് അവതരിപ്പിച്ചത്.
Tags : Award for Kayanna GHSS's Essay Award NattuVishesham DistrictNews