x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഐ​പി​ഡി പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് കേ​ള്‍​വി-​സം​സാ​ര പ​രി​മി​ത​ർ

വെബ് ഡെസ്ക്
Published: November 24, 2026 06:24 AM IST | Updated: November 24, 2026 06:24 AM IST

ഐ​ഐ​പി​ഡി പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ടം കേ​ള്‍​വി-​സം​സാ​ര​പ​രി​മി​ത​രാ​യ ആ​ര്‍​ദ്ര അ​നി​ല്‍, അ​പ​ര്‍​ണ സു​രേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്നു.

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് പ്ര​സ് ക്ല​ബ് ഇ​ന്ന​ലെ അ​പൂ​ര്‍​വ​മാ​യ ഒ​രു പ​ത്ര​സ​മ്മേ​ള​ന​ത്തി​നാ​ണ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. കേ​ള്‍​വി സം​സാ​ര പ​രി​മി​ത​രാ​യ കു​ട്ടി​ക​ള്‍ ആം​ഗ്യ​ഭാ​ഷ​യി​ലൂ​ടെ ഒ​രു ബൃ​ഹ​ദ് പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത് ശ്ര​ദ്ധേ​യ​വും ഏ​റെ കൗ​തു​ക​ക​ര​വു​മാ​യി.

തി​രു​വ​ന​ന്ത​പു​രം ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ​മ​ഗ്ര വി​കാ​സ​ത്തി​നാ​യി കാ​സ​ര്‍​ഗോ​ഡ് ആ​രം​ഭി​ക്കു​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ പീ​പ്പി​ള്‍ വി​ത്ത് ഡി​സ​ബി​ലി​റ്റീ​സ് (ഐ​ഐ​പി​ഡി) സം​രം​ഭ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട സ​മ​ര്‍​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സെ​ന്‍റ​റി​ല്‍ പ​രി​ശീ​ല​നം നേ​ടു​ന്ന ആ​ര്‍​ദ്ര അ​നി​ല്‍, അ​പ​ര്‍​ണ സു​രേ​ഷ്, അ​ധ്യാ​പ​ക​ന്‍ പി.​കെ. സ​ന​ല്‍ എ​ന്നി​വ​ര്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ലെ​ത്തി​യ​ത്.

ഇ​ന്ദ്ര​ജാ​ലാ​വ​ത​ര​ണം ന​ട​ത്തു​ന്ന​വ​രു​ടെ പേ​രു​ക​ള്‍ ഒ​ഴി​ഞ്ഞ പേ​ട​ക​ത്തി​ല്‍​നി​ന്നു പ്ര​ത്യ​ക്ഷ​പ്പെ​ടു​ത്തി​യായിരുന്നു തു​ട​ക്കം. തു​ട​ര്‍​ന്ന് ഫെ​ബ്രു​വ​രി 23 മാ​ന്ത്രി​ക ദി​ന​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ടു​ത്ത ഇ​ന്ദ്ര​ജാ​ലം. മാ​ന്ത്രി​ക​ൻ പി.​സി. സ​ര്‍​ക്കാ​രി​ന്‍റെ ഫോ​ട്ടോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ത്തി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​ദി​ന​ദി​ന​മാ​യ ഇ​ന്ത്യ​ന്‍ മാ​ന്ത്രി​ക ദി​നം തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് അ​വ​ര്‍ ബോ​ധ്യ​പ്പെ​ടു​ത്തി. ഏ​റ്റ​വു​മൊ​ടു​വി​ല്‍ അ​ധ്യാ​പ​ക​നാ​യ സ​ന​ല്‍ കാ​ന്‍​വാ​സി​ല്‍ വ​ര്‍​ണ​ങ്ങ​ള്‍ വാ​രി​യെ​റി​ഞ്ഞ് ഐ​ഐ​പി​ഡി​യു​ടെ മാ​തൃ​ക അ​നാ​ച്ഛാ​ദ​നം ചെ​യ്ത് കാ​ണി​ക​ളെ ഞെ​ട്ടി​ച്ചു.

ആം​ഗ്യ​ഭാ​ഷ പ​ല​പ്പോ​ഴും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​റി​യാ​ത്ത​ത് ത​ങ്ങ​ളു​ടെ ആ​ശ​യ​വി​നി​മ​യ​ത്തി​ന് ത​ട​സം നി​ല്‍​ക്കു​ന്നു​വെ​ന്ന് കു​ട്ടി​ക​ള്‍ പ​റ​യാ​തെ പ​റ​യു​ക​യാ​യി​രു​ന്നു.

ഒ​രു ഇ​ന്‍​ക്ലൂ​സീ​വ് സൊ​സൈ​റ്റി​യെ വാ​ര്‍​ത്തെ​ടു​ക്കു​വാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ മാ​ത്ര​മേ കു​റേ​യെ​ങ്കി​ലും ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ള്‍​ക്ക് പ​രി​ഹാ​ര​മാ​കൂ​വെ​ന്നും ഐ​ഐ​പി​ഡി പോ​ലു​ള്ള സെ​ന്‍റ​റു​ക​ള്‍ ഇ​തി​നൊ​രു തു​ട​ക്ക​മാ​ക​ട്ടെ​യെ​ന്നും കു​ട്ടി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

കു​ട്ടി​ക​ള്‍ പ​റ​യു​ന്ന​തൊ​ക്കെ​യും വ​ത്സ ഹേ​മ​ന്ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വി​ശ​ദീ​ക​രി​ച്ചു​കൊ​ടു​ത്തു. പ​ദ്ധ​തി​യു​ടെ സൂ​ത്ര​ധാ​ര​നും ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​ര്‍ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്‌​ട​റു​മാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട്, ഡ​യ​റ​ക്‌ടര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

30 കോ​ടി​യി​ല്‍​പ​രം രൂ​പ ചെ​ല​വി​ല്‍ 35,000 ച​തു​ര​ശ്ര അ​ടി​യി​ല്‍ നി​ര്‍​മി​ച്ച ഒ​ന്നാം​ഘ​ട്ടം 2027 ഫെ​ബ്രു​വ​രി 23നാ​ണ് നാ​ടി​ന് സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. ര​ണ്ടു​മു​ത​ല്‍ ആ​റു വ​യ​സു​വ​രെ​യു​ള്ള ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ള്‍​ക്കാ​യി ഏ​ര്‍​ളി ഇ​ന്‍റ​ർ​വെ​ൻ​ഷ​ന്‍ സെ​ന്‍റ​ര്‍, ഏ​ഴു മു​ത​ല്‍ 22 വ​യ​സ് വ​രെ​യു​ള്ള​വ​ര്‍​ക്കാ​യി തെ​റാ​പ്പി റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍, തി​രു​വ​ന​ന്ത​പു​ര​ത്തെ ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ന്‍റെ മാ​തൃ​ക​യി​ല്‍ ആ​ര്‍​ട്ട് ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍ എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​വു​ന്ന​ത്. ര​ണ്ടും മൂ​ന്നും ഘ​ട്ട​ങ്ങ​ളി​ലാ​യി പേ​ഴ്സ​ണ​ലൈ​സ്ഡ് അ​സി​സ്റ്റീ​വ് ഡി​വൈ​സ് യൂ​ണി​റ്റു​ക​ള്‍, തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍, മെ​ഡി​ക്ക​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍, ട്ര​യി​നിം​ഗ് സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ​യാ​ണ് ഉ​ണ്ടാ​വു​ക. 120കോ​ടി​യി​ല്‍​പ​രം രൂ​പ​യു​ടെ ചെ​ല​വാ​ണ് ആ​കെ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags : First Phase of IIPD Project Announced Nattuvishesham DistrictNews

Recent News

Corehub Up