x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷീ​ര​ക​ർ​ഷ​ക​ർ വ​റു​തി​യി​ലേ​ക്ക്

വെബ് ഡെസ്ക്
Published: November 20, 2026 10:30 PM IST | Updated: November 20, 2026 10:30 PM IST

പ്രതീകാത്മക ചിത്രം

കോ​ഴ​ഞ്ചേ​രി: അ​പ്ര​തീ​ക്ഷി​ത വേ​ന​ൽ ക്ഷീ​ര​മേ​ഖ​ല​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി.
ചൂ​ട് വ​ര്‍​ധി​ക്കു​ന്ന​തോ​ടെ ക​റ​വ​പ​ശു​ക്ക​ളു​ടെ പാ​ല്‍ ഉ​ത്പാ​ദ​നം നി​ത്യേ​ന കു​റ​യു​ന്ന​ത് ചെ​റു​കി​ട-​നാ​മ​മാ​ത്ര ക്ഷീ​ര ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഒ​രു ഭാ​ഗ​ത്ത് പാ​ല്‍ ഉ​ത്പാ​ദ​നം കു​റ​യു​ന്നതും മ​റു​ഭാ​ഗ​ത്ത് കാ​ലി​ത്തീ​റ്റ​യ്ക്ക് ഉ​ൾ​പ്പടെ ക​ന്നു​കാ​ലി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ തീ​റ്റ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​ത്ത​നെ ഉ​യ​രു​ന്ന​തും ക്ഷീ​ര ക​ര്‍​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി. ഉ​ത്പാ​ദ​നം കു​റ​യു​മ്പോ​ഴും പ​ശു​ക്ക​ളു​ടെ പ​രി​പാ​ല​ന ചെ​ല​വി​ല്‍ കു​റ​വി​ല്ലാ​ത്ത​ത് ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​രു​ട്ട​ടി​യാ​കു​ന്നു.
വേ​ന​ല്‍​ചൂ​ട് ശ​ക്ത​മാ​കു​ന്ന​തോ​ടെ പ​ശു​ക്ക​ളു​ടെ ശ​രീ​രോ​ഷ്മാ​വ് വ​ർ​ധി​ക്കു​ക​യും തീ​റ്റ എ​ടു​ക്കു​ന്ന​ത് കു​റ​യു​ക​യും ചെ​യ്യു​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യി പാ​ലി​ന്‍റെ ഉ​ത്പാ​ദ​ന​ത്തി​ല്‍ വ​ന്‍​തോ​തി​ല്‍ കു​റ​വു​ണ്ടാ​കു​ന്നു. ഇ​തി​നോ​ടൊ​പ്പം രോ​ഗ​ങ്ങ​ളും പ​ശു​ക്ക​ളെ അ​ല​ട്ടു​ന്നു​ണ്ട്. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ല്‍ ല​ഭി​ച്ചി​രു​ന്ന പാ​ലി​ന്‍റെ അ​ള​വി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​ന്ന​ത് ക​ര്‍​ഷ​ക​രു​ടെ ദൈ​നം​ദി​ന വ​രു​മാ​ന​ത്തെ​യും ബാ​ധി​ക്കു​ന്നു. വീ​ടു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും കൃ​ത്യ​മാ​യി കൊ​ടു​ത്തു​കൊ​ണ്ടി​രു​ന്ന അ​ള​വി​ല്‍ എ​ല്ലാ​ദി​വ​സ​വും കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന് ചെ​റു​കി​ട ക്ഷീ​ര ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ​തോ​ടെ പു​ൽ​കൃ​ഷി​യ​ട​ക്കം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ജ​ല​ല​ഭ്യ​ത​യും കു​റ​യും. തോ​ടു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും കു​ള​ങ്ങ​ളും ഇ​പ്പോ​ൾത​ന്നെ വ​റ്റി​ത്തു​ട​ങ്ങി. പ​ശു​ക്ക​ൾ​ക്ക് വെ​ള്ളം എ​ടു​ക്കാ​നോ കു​ളി​പ്പി​ക്കാ​നോ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ട്. മു​ന്പൊ​ക്കെ ര​ണ്ടോ മൂ​ന്നോ മാ​സ​മാ​യി​രു​ന്നു വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യി​രു​ന്ന​തെ​ങ്കി​ലും ഇ​ന്നി​പ്പോ​ൾ വ​ർ​ഷ​ത്തി​ൽ പ​കു​തി​യി​ലേ​റെ​യും വ​ര​ൾ​ച്ച​യു​ടെ കെ​ടു​തി​യി​ലാ​ണ്.

ചെ​ല​വി​ന് അ​നു​സ​രി​ച്ച് വ​ര​വി​ല്ല

കാ​ലി​ത്തീ​റ്റ വി​ല വ​ർ​ധ​ന​യ്ക്കൊ​പ്പം പി​ണ്ണാ​ക്ക്, വൈ​ക്കോ​ൽ, പ​ച്ച​പ്പു​ല്ല് എ​ന്നി​വ​യു​ടെ വി​ല​യും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. കേ​ര​ള ഫീ​ഡ്‌​സി​ന്‍റെ കാ​ലി​ത്തീ​റ്റ ചാ​ക്ക് ഒ​ന്നി​ന് 1650 രൂ​പ​യാ​യി​രു​ന്നു വി​ല. അ​ടു​ത്ത​യി​ടെ 300 മു​ത​ല്‍ 400 രൂ​പ വ​രെ​യാ​ണ് വി​ല കൂ​ടി​യി​രി​ക്കു​ന്ന​ത്. കാ​ലി​ത്തീ​റ്റ​യു​ടെ അ​ള​വി​ല്‍ കു​റ​വ് വ​രു​ത്തി​യാ​ല്‍ പ​ശു​ക്ക​ളു​ടെ ആ​രോ​ഗ്യ​ത്തെ​യും പാ​ല്‍ ഉ​ത്പാ​ദ​ന​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ ഉ​യ​ര്‍​ന്ന വി​ല ന​ല്കി തീ​റ്റ വാ​ങ്ങു​ക​യ​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍​ക്ക് മ​റ്റു​മാ​ർ​ഗ​മി​ല്ല. ഒ​രു ലി​റ്റ​ര്‍ പാ​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന് ക്ഷീ​ര​ക​ര്‍​ഷ​ക​ന് 60 രൂ​പ ചെ​ല​വ് വ​രു​മ്പോ​ള്‍ ക്ഷീ​ര​ക​ര്‍​ഷ​ക സം​ഘ​ങ്ങ​ളി​ല്‍​നി​ന്നും 42 മു​ത​ല്‍ 45 രൂ​പ വ​രെ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. പാ​ല്‍ സം​ഭ​ര​ണ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ വ​ലി​യൊ​രു പ​ങ്കും കാ​ലി​ത്തീ​റ്റ​യ്ക്കും പ​ശു​ക്ക​ളു​ടെ പ​രി​പാ​ല​ന​ത്തി​നു​മാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്നു. ചെ​ല​വേ​റു​ന്ന​ത​നു​സ​രി​ച്ച് വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു ക​ഴി​യു​ന്നി​ല്ല.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഒ​ന്നോ ര​ണ്ടോ പ​ശു​ക്ക​ളു​ള്ള നാ​മ​മാ​ത്ര ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​തി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ലൂ​ടെ കു​ടും​ബം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു. ചെ​റി​യ ഫാ​മു​ക​ള്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി, ചി​കി​ത്സ, മ​രു​ന്ന് തു​ട​ങ്ങി​യ ചെ​ല​വു​ക​ള്‍ കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ പ​ല ക​ര്‍​ഷ​ക​രും ഫാ​മു​ക​ള്‍ നി​ര്‍​ത്തേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. പ്ര​തി​സ​ന്ധി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍ പ​ശു​വ​ള​ര്‍​ത്ത​ല്‍ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ത​ര്‍​ക്ക​മി​ല്ല. ഇ​ത് ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലേ​ക്കു​ള്ള പാ​ലി​ന്‍റെ വ​ര​വി​നെ​യും സം​സ്ഥാ​ന​ത്തെ പാ​ല്‍ ഉ​ത്പാ​ദ​ന​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. വേ​ന​ല്‍​ക്കാ​ല​ത്ത് പ​ശു​ക്ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ള​വും തീ​റ്റ​യും ലഭ്യമാക്കുന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണം.

പ​ശു വ​ള​ര്‍​ത്ത​ലി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​കാ​തി​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഈ ​മേ​ഖ​ല​യി​ല്‍ അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Tags : Dairy farmers Nattuvishesham DistrictNews hardship

Recent News

Corehub Up