ദേശീയ ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാം ടാറ്റ എല്‍ക്സി സെന്റര്‍ ഹെഡ് വി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
പാറശാല: സെന്റ് തോമസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്റെ നേതൃത്വത്തില്‍ ഓട്ടോണമസ് ഇലക്ട്രിക് വാഹനങ്ങളില്‍ എഐ മെഷീന് ലേണിംഗ് സാധ്യതകള്‍ എന്ന വിഷയത്തില്‍ ദേശീയ ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. ആറു ദിവസം നീണ്ടുനിന്ന പ്രോഗ്രാം അടല്‍ ഫാക്കല്‍റ്റി ഡവലപ്മെന്റ് സ്കീമിന്റെ സ്പോണ്സര്ഷിപ്പോടെയാണ് സംഘടിപ്പിച്ചത് . ടാറ്റ എല്‍ക്സി സെന്റര്‍ ഹെഡ് വി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ.ജി. മാത്യു അധ്യക്ഷത വഹിച്ചു. ഇസിഇ വിഭാഗം മേധാവി ഡോ. ജീനു പോള്‍ , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. എസ്.അഞ്ജു, ഡോ. അനു ബാബു തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.
Tags : St. Thomas Institute Nattuvishesham DistrictNews National Faculty Development Programme