x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ടി​ന്‍റെ വ​ള​ർ​ച്ച​യി​ൽ സെ​ന്‍റ് ജോ​ൺ ഓ​ഫ് ഗോ​ഡി​ന്‍റെ പ​ങ്ക് വ​ലു​ത്: എം​പി

വെബ് ഡെസ്ക്
Published: November 20, 2026 11:04 PM IST | Updated: November 20, 2026 11:04 PM IST

ക​ട്ട​പ്പ​ന പ്ര​തീ​ക്ഷാ​ഭ​വ​ൻ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ സ​മീ​പം.

ക​ട്ട​പ്പ​ന: നാ​ടി​ന്‍റെ വ​ള​ർ​ച്ച​യി​ൽ സെ​ന്‍റ് ജോ​ൺ ഓ​ഫ് ഗോ​ഡ് സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ പ​ങ്ക് വ​ലു​താ​ണെ​ന്നു ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. ക​ട്ട​പ്പ​ന പ്ര​തീ​ക്ഷാ​ഭ​വ​ൻ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സെ​ന്‍റ് ജോ​ൺ​സ് ഹോ​സ്പി​റ്റ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

പ്ര​തീ​ക്ഷാ​ഭ​വ​ൻ ചാ​പ്പ​ലി​ൽ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യ​ത്.

ഹൈ​റേ​ഞ്ചി​ന്‍റെ വ​ല്യ​ച്ച​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ദൈ​വ​ദാ​സ​ൻ ബ്ര​ദ​ർ ഫോ​ർ​ത്തു​നാ​ത്തൂ​സ് താ​ൻ​ഹോ​യ്സ​റി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ൽ 1976ൽ ​ക​ട്ട​പ്പ​ന​യി​ൽ ആ​രം​ഭി​ച്ച സെ​ന്‍റ് ജോ​ൺ ഓ​ഫ് ഗോ​ഡ് പ്ര​തീ​ക്ഷാ​ഭ​വ​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ പ്ര​തീ​ക്ഷാ​ഭ​വ​ന്‍റെ വെ​ബ്സൈ​റ്റ് ലോ​ഞ്ച് ചെ​യ്തു. അ​ന്തേ​വാ​സി​ക​ളെ​യും സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ന​ൽ​കി​യ​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്ര​തീ​ക്ഷാ​ഭ​വ​ൻ ഡ​യ​റ​ക്‌​ട​ർ ബ്ര​ദ​ർ ആ​രോ​ഗ്യ​രാ​ജ്, സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​സ് ഇ​ന്ത്യ പ്രൊ​വി​ൻ​ഷ്യ​ൽ ബ്ര​ദ​ർ വി​ൻ​സെ​ന്‍റ് കൊ​ച്ചാം​കു​ന്നേ​ൽ, ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ജോ​യി വെ​ട്ടി​ക്കു​ഴി, സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി ഓ​ഫ് സെ​ന്‍റ് ജോ​ൺ ഓ​ഫ് ഗോ​ഡ് സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ നി​ർ​മ​ല കു​ര്യാ​ക്കോ​സ്, പ്ര​തീ​ക്ഷാ​ഭ​വ​ൻ മു​ൻ ഡ​യ​റ​ക്‌​ട​ർ ബ്ര​ദ​ർ ജോ​സ് മാ​ത്യു, സെ​ന്‍റ് ജോ​ൺ​സ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്‌​ട​ർ ബ്ര​ദ​ർ ബൈ​ജു വാ​ലു​പ​റ​മ്പി​ൽ, സെ​ന്‍റ് ജോ​ൺ ഓ​ഫ് ഗോ​ഡ് പ്ര​തീ​ക്ഷാ​ഭ​വ​ൻ ഫോ​ർ വു​മ​ൺ ഇ​ൻ ചാ​ർ​ജ് സി​സ്റ്റ​ർ ലി​സ് മ​രി​യ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സെ​ന്‍റ് ജോ​ൺ​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​യ​ർ ഡാ​ൻ​സും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags : St. John of God Nattuvishesham DistrictNews significant role regions development

Recent News

Corehub Up