x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ് ബൈ​ക്ക് റാ​ലി​യു​മാ​യി ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ്

വെബ് ഡെസ്ക്
Published: September 21, 2026 03:31 AM IST | Updated: September 21, 2026 03:31 AM IST

സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള മൂ​ന്നാം സീ​സ​ണി​ന് ആ​വേ​ശം പ​ക​ര്‍​ന്ന് ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് എ​ഫ്സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നടത്തിയ മാ​സ് ബൈ​ക്ക് റാലി മേ​യ​ര്‍ പി. ​ഇ​ന്ദി​ര​യും ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് സ

ക​ണ്ണൂ​ര്‍: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള മൂ​ന്നാം സീ​സ​ണി​ന് ആ​വേ​ശം പ​ക​ര്‍​ന്ന് ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് എ​ഫ്സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​സ് ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ണ്ണൂ​ര്‍ ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി പ​യ്യാ​മ്പ​ലം ബീ​ച്ചി​ല്‍ സ​മാ​പി​ച്ചു. ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മേ​യ​ര്‍ പി. ​ഇ​ന്ദി​ര​യും ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് സ​ഹ പ​രി​ശീ​ല​ക​ൻ ഷ​ഫീ​ഖ് ഹ​സ​ൻ മ​ഠ​ത്തി​ലും ചേ​ർ​ന്ന് റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി കാ​ല്‍​ടെ​ക്സ് ജം​ഗ്ഷ​ന്‍, താ​ണ, പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ്, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ്, പ്ര​ഭാ​ത് ജം​ഗ്ഷ​ന്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ​യ്യാ​മ്പ​ലം ബീ​ച്ചി​ലെ​ത്തി​യ​ത്. പ​രി​പാ​ടി​യി​ല്‍ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ റെ​ഡ് മ​റൈ​നേ​ഴ്‌​സും വി​വി​ധ ബൈ​ക്ക് ക്ല​ബു​ക​ളും ഫു​ട്ബോ​ള്‍ പ്രേ​മി​ക​ളും പ​ങ്കെ​ടു​ത്തു.

ബീ​ച്ചി​ല്‍ ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ല്‍ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് താ​ര​ങ്ങ​ളാ​യ നി​ജോ ഗി​ല്‍​ബ​ര്‍​ട്ട്, സ​ച്ചി​ന്‍ സു​നി​ല്‍, ജെ​റാ​ര്‍​ഡ് ആ​ര്‍​ട്ടി​ഗാ​സ് ഫോ​നു​ലെ​റ്റ്, സ​ഹ​പ​രി​ശീ​ല​ക​ന്‍ ഷ​ഫീ​ഖ് ഹ​സ​ന്‍ മ​ഠ​ത്തി​ല്‍ , ക്ല​ബ്

ഡ​യ​റ​ക്ട​ര്‍ സി.​എ. മു​ഹ​മ്മ​ദ് സാ​ലി​ഹ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സി​ന്‍റെ മൂ​ന്നാം സീ​സ​ണി​ലേ​ക്കു​ള്ള ഔ​ദ്യോ​ഗി​ക ടീം ​ജേ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​നും ടീം ​പ്ര​തി​നി​ധി​ക​ളും ചേ​ര്‍​ന്നാ​ണു പു​തി​യ ജേ​ഴ്സി അ​വ​ത​രി​പ്പി​ച്ച​ത്. കൂ​ടാ​തെ മു​ട്ടി​പ്പാ​ട്ട് സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റി.

Tags : NattuVishesham DistrictNews

Recent News

Corehub Up