x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക​ച്ച ഗൈ​ഡ്സ് യൂ​ണി​റ്റി​നു​ള്ള ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ഷീ​ൽ​ഡ് ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്

വെബ് ഡെസ്ക്
Published: September 21, 2026 03:28 AM IST | Updated: September 21, 2026 03:28 AM IST

സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് റേ​ഞ്ച​ർ യൂ​ണി​റ്റ് വേ​ാള​ന്‍റി​യ​ർ​മാ​ർ പ്രി​ൻ​സി​പ്പ​ൽ കെ.​വി. സു​ജേ​ഷ് ബാ​ബു​വി​നും റേ​ഞ്ച​ർ ലീ​ഡ​ർ എം.

ഇ​രി​ട്ടി: സം​സ്ഥാ​ന​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച ഗൈ​ഡ്സ് യൂ​ണി​റ്റി​നു​ള്ള 2024–26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ഷീ​ൽ​ഡ് ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റേ​ഞ്ച​ർ യൂ​ണി​റ്റി​ന്. സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​മാ​ണ് യൂ​ണി​റ്റ് നേ​ടി​യ​ത്.

2024–25 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ ഡ​റി സ്കൂ​ൾ റേ​ഞ്ച​ർ യൂ​ണി​റ്റി​നെ സം​സ്ഥാ​ന​ത​ല വി​ജ​യി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. റേ​ഞ്ച​ർ ലീ​ഡ​റും സ്കൂ​ൾ അ​ധ്യാ​പി​ക​യു​മാ​യ എം. ​ജീ​ബ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന ങ്ങ​ൾ ന​ട​ന്ന​ത്. സാ​മൂ​ഹി​ക-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, റോ​ഡ് സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സേ​വ​ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന ങ്ങ​ൾ, പ്ലാ​സ്റ്റി​ക് ര​ഹി​ത സ​മൂ​ഹം ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ജ​ല​സം​ര​ക്ഷ​ണം, ആ​രോ​ഗ്യ-​ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് യൂ​ണി​റ്റ് ന​ട​ത്തി​യ​ത്.ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് സം​സ്ഥാ​ന​ത​ല ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ഷീ​ൽ​ഡി​ന് ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റേ​ഞ്ച​ർ യൂ​ണി​റ്റ് അ​ർ​ഹ​മാ​യ​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up