x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നൊ​ടു​വി​ല്‍ ബ​ഡ്ഡി​യും കാ​മി​യും വി​ശ്ര​മ​ജീ​വി​ത​ത്തി​ലേ​ക്ക്

വെബ് ഡെസ്ക്
Published: September 21, 2026 03:25 AM IST | Updated: September 21, 2026 03:25 AM IST

ബ​ഡ്ഡി​ക്കും കാ​മി​ക്കും യാ​ത്ര​യ​യ​പ്പ് ന​ല്‍​കി​യ​പ്പോ​ള്‍.

കാ​സ​ര്‍​ഗോ​ഡ്: സ്തു​ത്യ​ര്‍​ഹ​മാ​യ സേ​വ​ന​ത്തി​നു​ശേ​ഷം വി​ശ്ര​മ​ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ജി​ല്ലാ പൊ​ലി​സ് കെ9 ​സ്‌​ക്വാ​ഡി​ലെ എ​ക്‌​സ്‌​പ്ലോ​സി​വ് സ്‌​നി​ഫ​ര്‍ ഡോ​ഗു​ക​ളാ​യ ബ​ഡ്ഡി​ക്കും കാ​മി​ക്കും ജി​ല്ലാ പൊ​ലി​സ് ആ​സ്ഥാ​ന​ത്ത് ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ്. ലാ​ബ്ര​ഡോ​ര്‍ റി​ട്രൈ​വ​ര്‍ വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട ഇ​രു​നാ​യ്ക്ക​ളും തൃ​ശൂ​ര്‍ വി​ശ്രാ​ന്തി​യി​ലേ​ക്കാ​ണ് വി​ശ്ര​മ​ജീ​വി​ത​ത്തി​നാ​യി പോ​കു​ന്ന​ത്.

തൃ​ശൂ​ര്‍ സ്റ്റേ​റ്റ് ഡോ​ഗ് ട്രെ​യ്‌​നിം​ഗ് സെ​ന്‍റ​റി​ല്‍​നി​ന്നു ഒ​മ്പ​തു​മാ​സ​ത്തെ ട്രെ​യി​നിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് ഒ​ന്ന​ര​വ​യ​സു​കാ​രി ബ​ഡ്ഡി 2016 ഏ​പ്രി​ല്‍ 10നു ​കാ​സ​ര്‍​ഗോ​ഡ് കെ9 ​സ്‌​ക്വാ​ഡി​ല്‍ അം​ഗ​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്ത​ര​വ​ര്‍​ഷ​ത്തെ സേ​വ​ന​കാ​ല​ത്ത് നി​ര​വ​ധി നേ​ട്ട​ങ്ങ​ള്‍ ജി​ല്ല​യ്ക്ക് നേ​ടി​ക്കൊ​ടു​ക്കാ​ന്‍ ബ​ഡ്ഡി​ക്ക് സാ​ധി​ച്ചു.

വി​വി​ധ ജി​ല്ല​ക​ളി​ലാ​യി വി​വി​ഐ​പി ഡ്യൂ​ട്ടി, ആ​ന്‍റി സ​ബോ​ട്ടാ​ഷ് ചെ​ക്ക് ഡ്യൂ​ട്ടി തു​ട​ങ്ങി​യ​വ​യ്ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ച്ച ബ​ഡ്ഡി പൊ​ലി​സ് ഡ്യൂ​ട്ടി മീ​റ്റി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. 2017ല്‍ ​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യ്ക്കു​വേ​ണ്ടി കേ​ര​ള പൊ​ലി​സ് ഡ്യൂ​ട്ടി മീ​റ്റി​ല്‍ സ്വ​ര്‍​ണ​മെ​ഡ​ലും 2018ല്‍ ​വെ​ള്ളി മെ​ഡ​ലും നേ​ടി. 2019ല്‍ ​ല​ക്‌​നൗ​വി​ല്‍ ന​ട​ന്ന ഓ​ള്‍ ഇ​ന്ത്യ പൊ​ലി​സ് ഡ്യൂ​ട്ടി മീ​റ്റി​ല്‍ കേ​ര​ള പൊ​ലി​സി​നു​വേ​ണ്ടി ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടാ​നും ബ​ഡ്ഡി​ക്ക് സാ​ധി​ച്ചു. 2019ല്‍ ​കേ​ര​ള പൊ​ലി​സ് ക​നൈ​ന്‍ മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി. 11 വ​യ​സും ഒ​മ്പ​തു​മാ​സ​വും പ്രാ​യ​മു​ള്ള ബ​ഡ്ഡി സ്തു​ത്യ​ര്‍​ഹ​സേ​വ​ന​ത്തി​നു നി​ര​വ​ധി ത​വ​ണ ഗു​ഡ് സ​ര്‍​വീ​സ് എ​ന്‍​ട്രി ക​ര​സ്ഥ​മാ​ക്കി. കെ.​കെ.​അ​ജേ​ഷ്, മ​നു പി. ​ചെ​റി​യാ​ന്‍, ആ​ര്‍. സു​ജി​ത് എ​ന്നി​വ​രാ​യി​രു​ന്നു പ​രി​ശീ​ല​ക​ര്‍.

മ​ധ്യ​പ്ര​ദേ​ശ് തെ​ക്ക​ന്‍​പു​രി​ലെ ബി​എ​സ്എ​ഫ് ക്യാ​മ്പി​ലെ നാ​ഷ​ണ​ല്‍ ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍ ഫോ​ര്‍ ഡോ​ഗ്‌​സി​ല്‍ ആ​റു​മാ​സ​ത്തെ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് കാ​മി ഒ​ന്ന​ര​വ​യ​സു​ള്ള​പ്പോ​ള്‍ 2017 ജൂ​ണ്‍ 22നു ​കാ​സ​ര്‍​ഗോ​ഡ് കെ9 ​സ്‌​ക്വാ​ഡി​ല്‍ അം​ഗ​മാ​കു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി വി​വി​ഐ​പി ഡ്യൂ​ട്ടി, ആ​ന്‍റി സ​ബോ​ട്ടാ​ഷ് ചെ​ക്ക് ഡ്യൂ​ട്ടി തു​ട​ങ്ങി​യ​വ​യ്ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ച്ച കാ​മി ഒ​മ്പ​ത​ര​വ​ര്‍​ഷ​ത്തെ സ​ര്‍​വീ​സി​ല്‍ നി​ര​വ​ധി ത​വ​ണ ഗു​ഡ് സ​ര്‍​വീ​സ് എ​ന്‍​ട്രി ക​ര​സ്ഥ​മാ​ക്കി.

ടി​നോ തോ​മ​സ്, പി.​അ​നീ​ഷ് എ​ന്നി​വ​രാ​യി​രു​ന്നു 10 വ​യ​സും ര​ണ്ടു​മാ​സ​വും പ്രാ​യ​മു​ള്ള കാ​മി​യു​ടെ പ​രി​ശീ​ല​ക​ര്‍.

Tags : NattuVishesham DistrictNews

Recent News

Corehub Up