പ്രതീകാത്മക ചിത്രം
കൂരാച്ചുണ്ട്: ഇഎസ്എ കരട് വിജ്ഞാപനത്തിലെ അതിർത്തി നിർണയവും ഭൂപടങ്ങളും ശസ്ത്രീയമായി പുനഃപരിശോധിക്കണമെന്ന് കേരളാ കോൺഗ്രസ് -എം കല്ലാനോട് മണ്ഡലം കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. 131 ഗ്രാമങ്ങളിലായി കൃഷി ചെയ്തുവരുന്ന ജനങ്ങളുടെ ആശങ്കകൾ അകറ്റുന്നതിന് കേരള സർക്കാർ അടിയന്തരമായി സർവകക്ഷിയോഗം വിളിച്ചു ചേർക്കുക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം. കേരള കോൺഗ്രസ് -എം ജില്ലാ ജനറൽ സെക്രട്ടറി ഷാജു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്ര
സിഡന്റ് ടോം തടത്തിൽ അധ്യക്ഷത വഹിച്ചു. പാർട്ടി സീനിയർ നേതാവ് ജോയി മറ്റത്തിൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ബേബി പൂവത്തിങ്കൽ, ദളിത് ജില്ല പ്രസിഡന്റ് എം.ടി. രാഘവൻ, ബിബിൻ ജോസ് എട്ടിയിൽ, പ്രിൻസ് കളമ്പൻകുഴി, മാത്യു അകമ്പടി, തോമസ് വെട്ടിക്കുഴി, മാത്യു കൊടകശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews ESA