കാട്ടാന നാശനഷ്ടം വരുത്തിയ സിബി ജോസഫിന്റെ കൃഷിയിടത്തിൽ ബിജെപി നേതാക്കൾ സന്ദർശിക്കുന്നു.
തിരുവമ്പാടി: ആനക്കാംപൊയിൽ തേൻപാറ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ തേൻപാറ മഠത്തിൽ സിബി ജോസഫിന്റെ വീടിന് സമീപമെത്തിയ കാട്ടാന തൊടിയിലെ വാഴ, കമുങ്ങിൻ തൈകൾ ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിച്ചു.
പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സ്ഥലം സന്ദർശിച്ച ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി, ജില്ലാ സെക്രട്ടറി രാജേന്ദ്രൻ കുളങ്ങര, മണ്ഡലം ജനറൽ സെക്രട്ടറി പ്രജീഷ് പൂക്കാട്ട്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് പി.ജെ. തങ്കച്ചൻ എന്നിവരാണ് സ്ഥലം സന്ദർശിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Wild elephant