എഴുകോണ് റെയില്വേ സ്റ്റേഷന്റെ മുമ്പില് ഉദ്യോഗസ്ഥര് വാഹനങ്ങള് പരിശോധിക്കുന്നു
എഴുകോണ്: നോ പാര്ക്കിംഗ് ഏരിയയിൽ വാഹനം പാര്ക്ക് ചെയ്യുന്നവർക്ക് താക്കീത്. എഴുകോണ് റെയില്വേ സ്റ്റേഷനു മുന്നില് നോ പാര്ക്കിംഗ് ബോര്ഡിന് പുല്ലുവില എന്ന വാര്ത്ത രണ്ട് ദിവസം മുന്നേ ദീപിക റിപ്പോര്ട്ട് ചെയ്തിരുന്നു.
മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്പ്പെട്ട വാര്ത്തക്ക് പിന്നാലെ എന്ഫോഴ്സ്മെന്റ് ആര്ടിഓ എ.കെ. ദിലുവിന്റെ നിര്ദേശപ്രകാരം ഉദ്യോഗസ്ഥര് എഴുകോണ് റെയില്വേ സ്റ്റേഷന് മുന്നിലെത്തി പാര്ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ നമ്പര് കളക്ട് ചെയ്ത് അവരുടെ ഫോണ് നമ്പറില് ബന്ധപ്പെട്ട് വാഹനം ഉടമകള്ക്കെല്ലാം താക്കീത് നല്കി.
നാളെ മുതല് നോ പാര്ക്കിംഗ് ഏരിയയില് പാര്ക്ക് ചെയ്താല് പിഴ അടയ്ക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നല്കിയിട്ടുണ്ട്.
ഒപ്പം പ്രദേശവാസികളെയും വിഷയത്തിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കിയാണ് ഉദ്യോഗസ്ഥര് തിരികെ പോയത്.