x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ്റി​ലൂ​ടെ ഒ​ഴു​കി വ​ന്ന വീ​ട്ട​മ്മ​യ്ക്ക് യു​വാ​ക്ക​ള്‍ ര​ക്ഷ​ക​രാ​യി

വെബ് ഡെസ്ക്
Published: August 6, 2026 01:36 AM IST | Updated: August 6, 2026 01:36 AM IST

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നത്തെപ്പറ്റി ഉ​ണ്ണി​യും വൈ​ശാ​ഖും വി​ശ​ദീ​ക​രി​ക്കു​ന്നു.

കു​ണ്ട​റ: ആ​റ്റി​ലൂ​ടെ ഒ​ഴു​കി​വ​ന്ന വീ​ട്ട​മ്മ​യ്ക്ക് ര​ക്ഷ​ക​രാ​യ​ത് ര​ണ്ട് യു​വാ​ക്ക​ൾ. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഏ​നാ​ത്ത് കു​ള​ക്ക​ട​യി​ല്‍ ആ​യി​രു​ന്നു സം​ഭ​വം. ത​ല​വൂ​ര്‍ പാ​ണ്ടി​ത്തി​ട്ട സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മയെയാണ് ഇവർ രക്ഷപെടുത്തിയത്. കു​ടും​ബ പ്ര​ശ്‌​ന​ത്തെ​തു​ട​ര്‍​ന്നാ​ണ് വീട്ടമ്മ ആ​റ്റി​ലേ​ക്ക് ചാ​ടി​യ​തെ​ന്നാ​ണു പുറത്തു വ​രു​ന്ന വി​വ​രം.

കു​ത്തൊ​ഴു​ക്കി​ല്‍​പ്പെ​ട്ട വീ​ട്ട​മ്മ ആ​റി​ന് ന​ടു​വി​ലൂ​ടെ പൊ​ങ്ങി​ത്താ​ണ് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഒ​ഴു​കി കു​ള​ക്ക​ട​ക്ക​ര ഇ​ള​ങ്ക​മം​ഗ​ലം തൂ​ക്കു​പാ​ല​ത്തി​ന് സ​മീ​പ​ത്ത് എ​ത്തി. വീ​ട്ട​മ്മ​യു​ടെ നി​ല​വി​ളി കേ​ട്ട പ്ര​ദേ​ശ​വാ​സി​ക​ളാ​യ വൈ​ശാ​ഖ്, ഉ​ണ്ണി എ​ന്നീ ര​ണ്ട് യു​വാ​ക്ക​ള്‍ ക​യ​റു​മാ​യെ​ത്തി ഇ​ള​ങ്ങ​മം​ഗ​ലം തൂ​ക്കു​പാ​ല​ത്തി​ന് മ​ധ്യേ​നി​ന്ന് ക​യ​ര്‍ താ​ഴേ​ക്ക് ഇ​ട്ടു​കൊ​ടു​ത്തെ​ങ്കി​ലും മ​ഴ​ക്കാ​ല​മാ​യ​തി​നാ​ല്‍ ഒ​ഴു​ക്കി​ന്‍റെ ശ​ക്തി മൂ​ലം വീ​ട്ട​മ്മ​യ്ക്ക​തി​ല്‍ പി​ടി​ക്കാ​നാ​യി​ല്ല.

തു​ട​ര്‍​ന്ന് യു​വാ​ക്ക​ള്‍ അ​റ്റി​ലേ​ക്ക് ചാ​ഞ്ഞു​കി​ട​ന്ന ഒ​രു മ​ര​ച്ചി​ല്ല കാ​ണി​ച്ചു കൊ​ടു​ക്കു​ക​യും അ​തി​നു സ​മീ​പ​ത്തെ​ത്തി​യ​പ്പോ​ള്‍ വീ​ട്ട​മ്മ അ​തി​ല്‍ പി​ടി​ച്ചു കി​ട​ക്കു​ക​യും ചെ​യ്തു.

ഉ​ട​ന്‍​ത​ന്നെ ഇ​രു​വ​രും ആ ​ഭാ​ഗ​ത്തേ​ക്ക് ക​യ​ര്‍ എ​റി​ഞ്ഞു കൊ​ടു​ത്തു. ക​യ​റി​ല്‍​പ്പി​ടി​ച്ച വീ​ട്ട​മ്മ​യെ യു​വാ​ക്ക​ള്‍ ക​ര​യി​ലേ​ക്ക് പി​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു.
ആം​ബു​ല​ന്‍​സി​ല്‍ വീ​ട്ട​മ്മ​യെ അ​ടൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Tags : Nattuvishesham Local News rescue swept away

Recent News

Corehub Up