x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​വെ​ള്ള പ​ദ്ധ​തി​കൾ പ്ര​യോ​ജ​നപ്പെട്ടില്ല; ദാഹിച്ചുവലഞ്ഞ് അ​ഴീ​ക്ക​ല്‍ ഗ്രാ​മം

വെബ് ഡെസ്ക്
Published: August 6, 2026 01:43 AM IST | Updated: August 6, 2026 01:43 AM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പാ​ട്: അ​ഴീ​ക്ക​ലി​ലെ ഒ​ന്നു​മു​ത​ല്‍ നാ​ലു​വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ളി​ല്‍ സ​ര്‍​ക്കാ​രും പ​ഞ്ചാ​യ​ത്തും കൊ​ണ്ടു​വ​ന്ന ചെ​റു​തും വ​ലു​തു​മാ​യ കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ളൊ​ന്നും പ്രാ​യോ​ഗി​ക​മാ​യി​ല്ലെ​ന്നു നാ​ട്ടു​കാ​ര്‍. കു​ടി​വെ​ള്ള​ത്തി​നാ​യി പ​ര​മ്പ​രാ​ഗ​ത​രീ​തി​യി​ല്‍ മ​ഴ​വെ​ള്ളം ശേ​ഖ​രി​ച്ചും കു​പ്പി​വെ​ള്ളം വി​ല​യ്ക്കു വാ​ങ്ങി​യു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ഗാ​ര്‍​ഹി​കാ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​ത്.

അ​ഴീ​ക്ക​ല്‍ ര​ണ്ടാം​വാ​ര്‍​ഡി​ലെ ഇ​ട​ച്ചി​റ തു​രു​ത്തി​ലെ വീ​ട്ടു​കാ​രാ​ണ് ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കേ​യ​റ്റ​ത്തെ അ​ഞ്ച് വാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് അ​ഴീ​ക്ക​ല്‍ ഗ്രാ​മം. 30 കൊ​ല്ലം​മു​ന്‍​പ് ഇ​വി​ടെ സ്ഥാ​പി​ച്ച ര​ണ്ട് കു​ഴ​ല്‍​ക്കി​ണ​റും നി​ല​വി​ല്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ല. കി​ഴ​ക്കും വ​ട​ക്കും കാ​യ​ല്‍, പ​ടി​ഞ്ഞാ​റ് ക​ട​ലു​മാ​യി ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന മു​ന​മ്പാ​ണി​ത്.

സു​നാ​മി പു​ന​ര്‍ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച് ക​മ്മീ​ഷ​ന്‍ ചെ​യ്ത ഓ​ച്ചി​റ കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ര്‍​ണ പ​രാ​ജ​യ​മാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​ര്‍​ക്ക​ട​വി​ല്‍​നി​ന്നാ​ണ് ഓ​ച്ചി​റ കു​ടി​വെ​ള്ള​പ​ദ്ധ​തി​യി​ലേ​ക്ക് ജ​ലം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഓ​ച്ചി​റ മേ​മ​ന​യി​ല്‍ സ്ഥാ​പി​ച്ച ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ലേ​ക്കെ​ത്തു​ന്ന ജ​ലം അ​വി​ടെ​നി​ന്നു ശു​ദ്ധീ​ക​രി​ച്ച​ശേ​ഷം ക്ലാ​പ്പ​ന പ​ഞ്ചാ​യ​ത്ത്, ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ, ആ​ല​പ്പാ​ട് സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച ഓ​വ​ര്‍​ഹെ​ഡ് ടാ​ങ്കു​ക​ളി​ലേ​ക്കെ​ത്തും. ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലും ക്ലാ​പ്പ​ന​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലും കു​ടി​വെ​ള്ളം കൃ​ത്യ​മാ​യി എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ട്ട​ത്.

എ​ന്നാ​ല്‍ പ​മ്പിം​ഗി​ലെ മ​ര്‍​ദ​ക്കു​റ​വു​മൂ​ലം ആ​ല​പ്പാ​ട് സെ​ന്‍റ​റി​ല്‍ സ്ഥാ​പി​ച്ച ഓ​വ​ര്‍​ഹെ​ഡ് ടാ​ങ്കി​ല്‍​നി​ന്നു ജ​ലം, വ​ട​ക്ക​ന്‍ മേ​ഖ​ല​യാ​യ അ​ഴീ​ക്ക​ലി​ലെ വാ​ര്‍​ഡു​ക​ളി​ലെ​ത്തു​ന്നി​ല്ല. അ​ഴീ​ക്ക​ലി​ലെ ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​പ്ര​ധാ​ന​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഒ​രു പ​ദ്ധ​തി​യും ഇ​തേ​വ​രെ ആ​സൂ​ത്ര​ണം​ചെ​യ്ത് ന​ട​പ്പാ​ക്കാ​ത്ത​താ​ണ് അ​ഴീ​ക്ക​ല്‍ ഗ്രാ​മം നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി.

Tags : Nattuvishesham Local News Drinking water thirst

Recent News

Corehub Up