x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ലി​ൽ വീ​ണ്ടു​മൊ​രു കണ്ണീർക്കാഴ്ച! കു​ഞ്ഞി​ന്‍റെ വേ​ർ​പാ​ടി​ൽ ഉ​രു​കി അ​മ്മ ഡോൾ​ഫി​ൻ

വെബ്ഡെസ്ക്
Published: August 6, 2026 12:25 AM IST | Updated: August 6, 2026 12:25 AM IST

ചത്തുപോയ കുഞ്ഞുമായി നീന്തുന്ന അമ്മ ഡോൾഫിൻ.

മെ​​​​ൽ​​​​ബ​​​​ൺ: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​യി​​​​ലെ ലെ​​​​ഷെ​​​​നോ​​​​ൾ​​​​ട്ട് എ​​​​സ്റ്റ്യൂ​​​​റി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഒ​​​​രു ദൃ​​​​ശ്യം ലോ​​​​ക​​​​ത്തി​​​​ന്‍റെ ക​​​​ണ്ണു​​​​നി​​​​റ​​​​യ്ക്കു​​​​ന്നു.

പി​​​​റ​​​​ന്നു​​​​വീ​​​​ണ് ര​​​​ണ്ടാ​​​​ഴ്ച മാ​​​​ത്രം പ്രാ​​​​യ​​​​മു​​​​ള്ള ത​​​​ന്‍റെ കു​​​​ഞ്ഞ് ച​​​​ത്തു​​​​പോ​​​​യി​​​​ട്ടും ആ ​​​​കു​​​​ഞ്ഞു​​​​ശ​​​​രീ​​​​രം ക​​​​ട​​​​ലാ​​​​ഴ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് താ​​​​ഴ്ന്നു​​​​പോ​​​​കാ​​​​തെ ആ​​​​റു ദി​​​​വ​​​​സ​​​​ത്തോ​​​​ള​​​​മാ​​​​ണ് ‘ഫ്രാ​​​​ഗി​​​​ൾ’എ​​​​ന്ന അ​​​​മ്മ ഡോ​​​​ൾ​​​​ഫി​​​​ൻ ത​​​​ന്‍റെ മു​​​​തു​​​​കി​​​​ലും ചു​​​​ണ്ടി​​​​ലു​​​​മാ​​​​യി താ​​​​ങ്ങി​​​​നി​​​​ർ​​​​ത്തി നീ​​​​ന്തി​​​​യ​​​​ത്.

‘ജി​​​​യോ​​​​ഗ്രാ​​​​ഫി മ​​​​റൈ​​​​ൻ റി​​​​സ​​​​ർ​​​​ച്ച്’എ​​​​ന്ന പ​​​​രി​​​​സ്ഥി​​​​തി​​​​സം​​​​ര​​​​ക്ഷ​​​​ണ സം​​​​ഘ​​​​ട​​​​ന ചി​​​​ത്രീ​​​​ക​​​​രി​​​​ച്ച ഈ ​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ എ​​​​സ്ബി​​​​എ​​​​സ് ന്യൂ​​​​സാ​​​​ണ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

മു​​​​ന്പും കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള ഫ്രാ​​​​ഗി​​​​ൾ, ഭ​​​​ക്ഷ​​​​ണം​​​​പോ​​​​ലും ഉ​​​​പേ​​​​ക്ഷി​​​​ച്ചാ​​​​ണ് ത​​​ന്‍റെ കു​​​ഞ്ഞി​​​നെ ആ​​​​ഴ​​​​ക്ക​​​​ട​​​​ലി​​​​ലേ​​​​ക്ക് താ​​​​ഴ്ന്നു​​​​പോ​​​​കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തെ മു​​​​തു​​​​കി​​​​ലേ​​​​റ്റി നീ​​​​ന്തി​​​​യ​​​​തെ​​​ന്ന് ജി​​​​യോ​​​​ഗ്രാ​​​​ഫി മ​​​​റൈ​​​​ൻ റി​​​​സ​​​​ർ​​​​ച്ചി​​​ലെ ഗ​​​വേ​​​ഷ​​​ക​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. നാ​​​ളു​​​ക​​​ളാ​​​യി ഈ ​​​ഡോ​​​ൾ​​​ഫി​​​നെ അ​​​വ​​​ർ നി​​​രീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ങ്ങ​​​നെ​​​യാ​​​ണു ഫ്രാ​​​ഗി​​​ൾ എ​​​ന്ന പേ​​​രും ന​​​ൽ​​​കി​​​യ​​​ത്.

ഫ്രാ​​​​ഗി​​​​ളി​​​​ന്‍റെ സ​​​​ങ്ക​​​​ട​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​രു​​​​ന്ന​​​​തു​​​​പോ​​​​ലെ കൂ​​​​ട്ട​​​​ത്തി​​​​ലെ മ​​​​റ്റ് ഡെ​​​​ൽ​​​​ഫി​​​​നു​​​​ക​​​​ളും കു​​​​ഞ്ഞി​​​​ന്‍റെ ശ​​​​രീ​​​​ര​​​​ത്തെ താ​​​​ങ്ങി​​​​നി​​​​ർ​​​​ത്താ​​​​നും അ​​​​മ്മ​​​​യ്ക്കു സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കാ​​​​നും ഒ​​​​പ്പം നീ​​​​ന്തു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ജ​​​​ന്തു​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ ഇ​​​​തി​​​​നെ ‘എ​​​​പ്പി​​​​മെ​​​​ലി​​​​റ്റി​​​​ക് ബി​​​​ഹേ​​​​വി​​​​യ​​​​ർ’(വേ​​​​ർ​​​​പാ​​​​ടി​​​​ൽ കൂ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രോ​​​​ട് കാ​​​​ണി​​​​ക്കു​​​​ന്ന ക​​​​രു​​​​ത​​​​ലും ദുഃ​​​​ഖ​​​​വും) എ​​​​ന്നു വി​​​​ളി​​​​ക്കു​​​​മ്പോ​​​​ഴും മ​​​​നു​​​​ഷ്യ​​​​ന്‍റേ​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ സ്നേ​​​​ഹ​​​​വും വി​​​​യോ​​​​ഗ​​​​ത്തി​​​​ന്‍റെ നീ​​​​റ്റ​​​​ലും മൃ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ണ്ടെ​​​​ന്ന് തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഈ ​​​​കാ​​​​ഴ്ച.

Tags : Tearful SightatSea MotherDolphin Melts BabysCry Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up