x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗ്ലാദേശിലേക്കു മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

വെബ്ഡെസ്ക്
Published: August 6, 2026 12:14 AM IST | Updated: August 6, 2026 12:14 AM IST

ഷെ​​​യ്ഖ് ഹ​​​​​​സീ​​​​​​ന

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ഡി​​​​​​സം​​​​​​ബ​​​​​​റി​​​​​​ൽ ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശി​​​​​​ലേ​​​​​​ക്കു മ​​​​​​ട​​​​​​ങ്ങു​​​​​​മെ​​​​​​ന്ന് ഷെ​​​യ്ഖ് ഹ​​​​​​സീ​​​​​​ന. വെ​​​​​​ർ​​​​​​ച്വ​​​​​​ലാ​​​​​​യി ന​​​​​​ട​​​​​​ത്തി​​​​​​യ വാ​​​​​​ർ​​​​​​ത്താ​​​​​​സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശ് മു​​​​​​ൻ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​യു​​​ടെ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം.

2024 ഓ​​​​​​ഗ​​​​​​സ്റ്റ് അ​​​​​​ഞ്ചി​​​​​​ന് ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലേ​​​​​​ക്കു ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ട്ട​​​​​​ശേ​​​​​​ഷം ആ​​​​​​ദ്യ​​​​​​മാ​​​​​​യാ​​​​​​ണു ഹ​​​​​​സീ​​​​​​ന മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി സം​​​​​​സാ​​​​​​രി​​​​​​ച്ച​​​​​​ത്.

‘എ​​​​​​ന്‍റെ മ​​​​​​ട​​​​​​ക്കം അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​നു​​​വേ​​​​​​ണ്ടി​​​​​​യ​​​​​​ല്ല. ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശി​​​​​​നെ വി​​​​​​ക​​​​​​സ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ​​​​​​യും മ​​​​​​തേ​​​​​​ത​​​​​​ര​​​​​​ത്വ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും പാ​​​​​​ത​​​​​​യി​​​​​​ലേ​​​​​​ക്കു കൊ​​​​​​ണ്ടു​​​​​​വ​​​​​​രാ​​​​​​നാ​​​​​​ണ്. അ​​​​​​വ​​​​​​ർ എ​​​​​​ന്നെ ജ​​​​​​യി​​​​​​ലി​​​​​​ല​​​​​​ട​​​​​​യ്ക്കു​​​​​​ക​​​​​​യോ കൊ​​​​​​ല്ലു​​​​​​ക​​​​​​യോ ചെ​​​​​​യ്തേ​​​​​​ക്കാ​​​​​​മെ​​​​​​ന്ന് എ​​​​​​നി​​​​​​ക്ക​​​​​​റി​​​​​​യാം. എ​​​​​​ന്‍റെ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കൊ​​​​​​പ്പം ക​​​​​​ഴി​​​​​​യാ​​​​​​നാ​​​​​​ണു ഞാ​​​​​​ൻ തി​​​​​​രി​​​​​​കെ പോ​​​​​​കു​​​​​​ന്ന​​​​​​ത്.ഇ​​​​​​ന്ത്യ എ​​​​​​ല്ലാ​​​​​​യ്പ്പോ​​​​​​ഴും ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശി​​​​​​ന്‍റെ ഉ​​​​​​റ്റ സു​​​​​​ഹൃ​​​​​​ത്താ​​​​​​ണ്’- ഹ​​​​​​സീ​​​​​​ന പ​​​​​​റ​​​​​​ഞ്ഞു.ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശി​​​​​​ലെ സ്ഥി​​​​​​തി അ​​​​​​ത്യ​​​​​​ന്തം ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​ണെ​​​​​​ന്നും ഷേ​​​​​​ഖ് ഹ​​​​​​സീ​​​​​​ന കൂട്ടിച്ചേർത്തു.

ഷേ​ഖ് ഹ​സീ​ന​യു​ടെ ഓ​ണ്‍ലൈ​ന്‍ പ​രി​പാ​ടി​യി​ല്‍ ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് താ​രം ഷ​ക്കീ​ബ് അ​ല്‍ ഹ​സ​നും പ​ങ്കെ​ടു​ത്തു. ഹ​സീ​ന​യു​ടെ പാ​ര്‍ട്ടി​യാ​യ അ​വാ​മി ലീ​ഗി​ന്റെ എം​പി​യാ​യി​രു​ന്നു ഷ​ക്കീ​ബ്. ഹ​സീ​ന​യ്ക്ക് അ​ധി​കാ​രം ന​ഷ്ട​മാ​യ​തോ​ടെ ഷ​ക്കീ​ബ് വി​ദേ​ശ​ത്തേ​ക്കു മാ​റു​ക​യാ​യി​രു​ന്നു.

വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ണ് ഹ​​​​​​സീ​​​​​​ന​​​​​​യ്ക്ക് അ​​​​​​ധി​​​​​​കാ​​​​​​രം ന​​​​​​ഷ്‌​​​ട​​​​​​മാ​​​​​​യ​​​​​​ത്. പി​​​​​​ന്നീ​​​​​​ട് അ​​​​​​വ​​​​​​ർ ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലാ​​​​​​ണു ക​​​​​​ഴി​​​​​​ഞ്ഞ​​​​​​ത്. ക​​​​​​ഴി​​​​​​ഞ്ഞ വ​​​​​​ർ​​​​​​ഷം ന​​​​​​വം​​​​​​ബ​​​​​​റി​​​​​​ൽ ഹ​​​​​​സീ​​​​​​ന​​​​​​യെ ധാ​​​​​​ക്ക​​​​​​യി​​​​​​ലെ സ്പെ​​​​​​ഷ​​​​​​ൽ ട്രൈ​​​​​​ബ്യൂ​​​​​​ണ​​​​​​ൽ വ​​​​​​ധ​​​​​​ശി​​​​​​ക്ഷ​​​​​​യ്ക്കു വി​​​​​​ധി​​​​​​ച്ചു.

Tags : SheikhHasina ReturnBengladesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up