വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍
ന്യൂഡല്‍ഹി: മ്യാൻമറുമായുള്ള അതിർത്തിപ്രശ്നത്തിനു പരിഹാരം തേടിയുള്ള കേന്ദ്രസർക്കാരിന്റെ ചർച്ചകളിൽ ആശങ്ക പ്രകടിപ്പിച്ച് മണിപ്പുരിലെ മെയ്തേ വിഭാഗം.
മണിപ്പൂരുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ഭൂമി കൈമാറ്റം ഉൾപ്പെടെ പരിഗണിക്കുന്നതായി യുഎസിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ദ ഡിപ്ലോമാറ്റ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
റിപ്പോർട്ടിലെ വിവരങ്ങൾ ശരിയാണെങ്കിൽ തീരുമാനം അംഗീകരിക്കില്ലെന്ന് മെയ്തെയ് വിഭാഗക്കാരുടെ കൂട്ടായ്മയായ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓണ്‍ മണിപ്പുര്‍ ഇന്റഗ്രിറ്റി (കൊകോമി) മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
അതേസമയം അതിർത്തിപ്രശ്നത്തിൽ ചർച്ച തുടരുകയാണെന്നു വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. അതിര്‍ത്തിനിര്‍ണയം പൂര്‍ത്തിയാകാത്ത ചില മേഖലകളെക്കുറിച്ചാണു ചര്‍ച്ചകളെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
മണിപ്പുരിലെ ചന്ദേൽ ജില്ലയിലെ ഏകദേശം 1.4 സ്ക്വയര്‍ മൈല്‍ ഭൂമി കൈമാറുക എന്നതാണ് ചർച്ചയിലെ ഒരു നിർദേശമെന്ന് ദ ഡിപ്ലോമാറ്റിലെ ലേഖനത്തിൽ പറയുന്നു.
Tags : Discussions Myanmar BorderIssue Meitei Opposes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash