x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'സ്മാ​ർ​ട്ട് ' പ​ദ്ധ​തി​യു​മാ​യി 'കേ​ര'

വെബ്ഡെസ്ക്
Published: August 5, 2026 11:22 PM IST | Updated: August 5, 2026 11:22 PM IST

കേ​​​ര സ്മാ​​​ർ​​​ട്ട് പ​​​ദ്ധ​​​തി​​​യു​​​ടെ ലോ​​​ഗോ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ്ര​​​കാ​​​ശ​​​നം ചെ​​​യ്യു​​​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ കാ​​​ർ​​​ഷി​​​ക-​​​ഭ​​​ക്ഷ്യ സം​​​സ്ക​​​ര​​​ണ മേ​​​ഖ​​​ല​​​യെ കൂ​​​ടു​​​ത​​​ൽ മ​​​ത്സ​​​ര​​​ക്ഷ​​​മ​​​മാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള സു​​​പ്ര​​​ധാ​​​ന ചു​​​വ​​​ടു​​​വ​​​യ്പാ​​​യി ലോ​​​ക​​​ബാ​​​ങ്ക് സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ കൃ​​​ഷി​​​വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന കേ​​​ര (കേ​​​ര​​​ള ക്ലൈ​​​മ​​​റ്റ് റെസി​​​ലി​​​യ​​​ന്‍റ് അ​​​ഗ്രി വാ​​​ല്യൂ ചെ​​​യി​​​ൻ മോ​​​ഡേ​​​ണൈ​​​സേ​​​ഷ​​​ൻ) പ്രോ​​​ജ​​​ക്ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി "സ്മാ​​​ർ​​​ട്ട് ' പ​​​ദ്ധ​​​തി​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക തു​​​ട​​​ക്ക​​​മാ​​​യി. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കേ​​​ര സ്മാ​​​ർ​​​ട്ട് പ​​​ദ്ധ​​​തി​​​യു​​​ടെ ലോ​​​ഗോ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഗ്രി-​​​ഫു​​​ഡ് രം​​​ഗ​​​ത്തെ സൂ​​​ക്ഷ്മ, ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ളെ ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, ഹ​​​രി​​​ത വി​​​ക​​​സ​​​നം, വി​​​പ​​​ണി വി​​​ക​​​സ​​​നം, മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പാ​​​ദ​​​നം എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ പു​​​തി​​​യ വ​​​ള​​​ർ​​​ച്ച​​​യി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​യി​​​രി​​​ക്കും കേ​​​ര സ്മാ​​​ർ​​​ട്ട് എ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ആ​​​ധു​​​നി​​​ക രീ​​​തി​​​യി​​​ൽ സം​​​സ്ക​​​രി​​​ച്ച് ആ​​​ഭ്യ​​​ന്ത​​​ര-​​​ക​​​യ​​​റ്റു​​​മ​​​തി വി​​​പ​​​ണി​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള അ​​​ഗ്രി-​​​ഫു​​​ഡ് എം​​​എ​​​സ്എം​​​ഇ​​​ക​​​ളെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യും സാ​​​ങ്കേ​​​തി​​​ക​​​മാ​​​യും ശ​​​ക്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു സം​​​രം​​​ഭ​​​ത്തി​​​ന് പ​​​ര​​​മാ​​​വ​​​ധി 1.5 കോ​​​ടി രൂ​​​പ വ​​​രെ ഗ്രാ​​​ന്‍റ് ല​​​ഭ്യ​​​മാ​​​ക്കും.

കു​​​റ​​​ഞ്ഞ​​​ത് മൂ​​​ന്ന് വ​​​ർ​​​ഷ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തും മി​​​ക​​​ച്ച വി​​​ക​​​സ​​​ന സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തു​​​മാ​​​യ എം​​​എ​​​സ്എം​​​ഇ യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്കാ​​​ണ് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക. പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ശ​​​ദ​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും വി​​​വ​​​ര​​​ങ്ങ​​​ളും smartkera.kerala.gov.in വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ഇ​​​തി​​​നാ​​​യി സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക അ​​​ഗ്രി-​​​എം​​​എ​​​സ്എം​​​ഇ പോ​​​ർ​​​ട്ട​​​ലാ​​​യ smartkera.kerala.gov.in/msme വ​​​ഴി സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ വ​​​ഴു​​​ത​​​ക്കാ​​​ടു​​​ള്ള കേ​​​ര​​​യു​​​ടെ സം​​​സ്ഥാ​​​ന പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ്മെ​​​ന്‍റ് യൂ​​​ണി​​​റ്റു​​​മാ​​​യോ കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ, ക​​​ണ്ണൂ​​​ർ റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ളു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ടാം. ഫോ​​​ണ്‍: 9037824033.

Tags : Kera SmartScheme Business Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up