പ്രതീകാത്മക ചിത്രം
കൊച്ചി: സംവരണ ആനുകൂല്യം പിന്നാക്കവിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് മുഴുവന്‍ ലഭിക്കുംവിധം സംവരണ പട്ടിക കാലോചിതമായി പുതുക്കാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി.
പിന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് മുഴുവന്‍ സംവരണ ആനുകൂല്യം ലഭിക്കുംവിധം സംവരണപ്പട്ടിക പുതുക്കാന്‍ സാമൂഹിക, സാമ്പത്തിക സര്‍വേ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന 2010ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരേ മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന് ട്രസ്റ്റാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
Tags : Contempt CourtPetition ReservationList Filed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash