പ്രതീകാത്മക ചിത്രം
കണ്ണൂർ: നഗരത്തിൽ ഭീതി പരത്തി തെരുവുനായയുടെ ആക്രമണം. പത്തു പേർക്ക് കടിയേറ്റു. ഇന്നലെ രാവിലെ ആറുമുതൽ പലസമയങ്ങളിലായി കണ്ണൂർ സിറ്റി, ആയിക്കര, കണ്ണൂർ ആശുപത്രി ഭാഗങ്ങളിലുള്ളവരെയാണ് തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചത്.
ആയിക്കരയിലെ മത്സ്യത്തൊഴിലാളികളായ മുന്ന സാഹ(40), രത്നപാണ്ഡി(40), സക്കിലാലം(45), ഗുഡ്സ് ഡ്രൈവറായ ചക്കരക്കൽ മുഴപ്പാലയിലെ സതീശൻ(55), താണയിലെ അജയ് ഹനീഷ്(32), കണ്ണൂർ സിറ്റിയിലെ സലീം(40), വിനയൻ(62), തയ്യിലിലെ അജയൻ(55), സെയ്ദ് അലാരി(75), കടലായിയിലെ ലത്തീഫ്(58) എന്നിവർക്കാണ് കടിയേറ്റത്. സതീശനെ ആയിക്കരയിൽ ഗുഡ്സ് നിർത്തി പുറത്തിറങ്ങുന്നതിനിടെ പിന്നിൽനിന്ന് ഓടിവന്ന തെരുവുനായ കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. കടിയേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
Tags : Nattuvishesham DistrictNews DeepikaNews Stray dog