x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി​ക്കാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ലം ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

വെബ് ഡെസ്ക്
Published: August 6, 2026 02:30 AM IST | Updated: August 6, 2026 02:30 AM IST

ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി​ക്കാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ലം കാ​ടു​ക​യ​റി​യ നി​ല​യി​ൽ.

പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ന്‍റെ വ്യ​വ​സാ​യ വി​ക​സ​ന ച​രി​ത്ര​ത്തി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രു​ന്ന ക​ഞ്ചി​ക്കോ​ട് റെ​യി​ൽ കോ​ച്ച് ഫാ​ക്ട​റി പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ നി​രാ​ശ​രാ​യി പാ​ല​ക്കാ​ട​ൻ ജ​ന​ത.
നേ​രി​ട്ടും പ​രോ​ക്ഷ​മാ​യും ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും പാ​ല​ക്കാ​ടി​നെ രാ​ജ്യ​ത്തെ പ്ര​ധാ​ന റെ​യി​ൽ​വേ ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ക്കി മാ​റ്റു​മെ​ന്നു​മാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ.

പ​ദ്ധ​തി​ക്കാ​യി കേ​ര​ള സ​ർ​ക്കാ​ർ 239 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ത്ത് റെ​യി​ൽ​വേ​ക്ക് കൈ​മാ​റു​ക​യും 2012 ഫെ​ബ്രു​വ​രി​യി​ൽ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ് ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​തി​നു​ശേ​ഷം പ​ദ്ധ​തി​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യൊ​ന്നു​മു​ണ്ടാ​യി​ല്ല.

വ​ർ​ഷ​ങ്ങ​ൾ ക​ട​ന്നു​പോ​യി​ട്ടും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ത്ത​തോ​ടെ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യി​രു​ന്നു. പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് 18 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ൾ നി​ല​വി​ലു​ള്ള കോ​ച്ച് നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളും നി​ല​വി​ൽ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന മ​റ്റു​പ​ദ്ധ​തി​ക​ളും റെ​യി​ൽ​വേ​യു​ടെ ഭാ​വി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മ​തി​യാ​കു​മെ​ന്ന കാ​ര​ണ​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

2008-09 ലെ ​റെ​യി​ൽ​വേ ബ​ജ​റ്റി​ലാ​ണ് കേ​ര​ള​ത്തി​നാ​യു​ള്ള ഈ ​സു​പ്ര​ധാ​ന വ്യ​വ​സാ​യ സം​രം​ഭം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. 1,215 കോ​ടി രൂ​പ​യി​ല​ധി​കം നി​ക്ഷേ​പ​വും പ്ര​തി​വ​ർ​ഷം 600 റെ​യി​ൽ കോ​ച്ചു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള ശേ​ഷി​യു​മു​ള്ള അ​ത്യാ​ധു​നി​ക ഫാ​ക്ട​റി​യാ​യി​രു​ന്നു വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്.

ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി​ക്കു പ​ക​രം ഏ​റ്റെ​ടു​ത്ത ഭൂ​മി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഭാ​വി വി​ക​സ​ന​പ്ര​വ​ർ​ത്ത​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്ന അ​വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ന്ത് പ​ദ്ധ​തി, എ​പ്പോ​ൾ ന​ട​പ്പാ​ക്കും എ​ന്ന​തി​നെ​ക്കു​റി​ച്ച് യാ​തൊ​രു ഉ​റ​പ്പും ന​ൽ​കി​യി​ട്ടി​ല്ല. മു​ന്പ് കേ​ന്ദ്രം ത​ന്നെ അം​ഗീ​കാ​രം ന​ൽ​കി പ്ര​ഖ്യാ​പി​ച്ച ഒ​രു ദേ​ശീ​യ പ​ദ്ധ​തി പി​ന്നീ​ട് വി​ക​സ​ന പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് ബോ​ധ​പൂ​ർ​വ​മാ​യ ന​യം​മാ​റ്റ​മാ​ണെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്.

ഇ​ത്ര​യും വ​ർ​ഷ​മാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന​തും വ​ലി​യ പൊ​തു​മു​ത​ൽ ന​ഷ്ട​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. കോ​ച്ച് ഫാ​ക്ട​റി പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച​തോ​ടെ കേ​ര​ള​ത്തി​ന് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന വ​ൻ വ്യ​വ​സാ​യ നി​ക്ഷേ​പ​വും ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ല​വ​സ​ര​ങ്ങ​ളും അ​നു​ബ​ന്ധ വ്യ​വ​സാ​യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യും പ്രാ​ദേ​ശി​ക സാ​ന്പ​ത്തി​ക വി​ക​സ​ന​ത്തി​നു​ള്ള വ​ലി​യ അ​വ​സ​ര​വു​മാ​ണ് ന​ഷ്ട​മാ​യ​ത്.

പ​ദ്ധ​തി അ​നാ​വ​ശ്യ​മാ​ണെ​ന്ന് റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ൽ അ​തി​ന് പ​ക​രം സ​മാ​ന​മാ​യ മ​റ്റൊ​രു കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ സം​രം​ഭ​മെ​ങ്കി​ലും കേ​ര​ള​ത്തി​ന് അ​നു​വ​ദി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി ഉ​യ​രു​ക​യാ​ണ്.
പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ലം​കാ​ടു​ക​യ​റി​ക്കി​ട​ക്കു​ക​യാ​ണ്. എ​യിം​സി​നു വേ​ണ്ടി ഈ ​സ്ഥ​ലം പ​രി​ഗ​ണി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ത്വ​ത്തി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഒ​രു​കാ​ല​ത്ത് പാ​ല​ക്കാ​ടി​ന്‍റെ വ്യ​വ​സാ​യ ഭാ​വി മാ​റ്റി​മ​റി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ന​ൽ​കി​യി​രു​ന്ന ക​ഞ്ചി​ക്കോ​ട് റെ​യി​ൽ കോ​ച്ച് ഫാ​ക്ട​റി യാ​ഥാ​ർ​ഥ്യ​മാ​കാ​തെ അ​വ​സാ​നി​ച്ച വാ​ഗ്ദാ​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ത​റ​ക്ക​ല്ലും ഏ​റ്റെ​ടു​ത്ത ഭൂ​മി​യും പ്ര​ഖ്യാ​പ​ന​ങ്ങ​ളും മാ​ത്രം ബാ​ക്കി​യാ​ക്കി കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ റെ​യി​ൽ​വേ വ്യ​വ​സാ​യ സ്വ​പ്ന​ങ്ങ​ളി​ലൊ​ന്ന് ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക​യാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews coach factory.

Recent News

Corehub Up