x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്ലാ​ത്താ​ങ്ക​ര സ്വ​ർ​ഗാ​രോ​പി​ത​മാ​താ ദേവാലയത്തിൽ തിരുനാളാഘോഷം ഇന്നുമുതൽ

വെബ് ഡെസ്ക്
Published: August 6, 2026 12:50 AM IST | Updated: August 6, 2026 12:53 AM IST

റാ​ണി​ഗി​രി ഇ​ട​വ​ക പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ​ത്തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി കൊ​ടി​യേ​റ്റു​ന്നു.

പാ​റ​ശാ​ല: തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ വ്ലാ​ത്താങ്ക​ര സ്വ​ർ​ഗാ​രോ​പി​ത​മാ​താ പള്ളിയിലെ തി​രു​നാ​ൾ ഇന്നു കൊടിയേറി 22നു സമാപിക്കും.
ഇ​ന്നു വൈ​കു​ന്നേ​രം 4.30 നു ​തു​ട​ങ്ങു​ന്ന ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന എ​ന്നി​വ​യ്ക്കു​ശേ ഷം ​ഇ​ട​വ​ക വി​കാ​രി ഫാ. ​സി. ജോ​യി കൊ​ടി​യേ​റ്റം നി​ർ​വ​ഹി ക്കും. ​തു​ട​ർ​ന്നു നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ . ​വി​ൻ​സ​ന്‍റ് സാ​മു​വേ​ൽ തി​രു​നാ​ൾ പ്രാ​രം​ഭ ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കും.
തു​ട​ർ​ന്നു വ​രു​ന്ന എ​ല്ലാ ദി​വ​സ​വും ബൈ​ബി​ൾ പാ​രാ​യ​ണം, ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.
നാ​ളെ വ​ട്ട​വി​ള ഇ​ട​വ​ക വി​കാ​രി ഫാ. ​ഷാ​ജു സെ​ബാ​സ്റ്റ്യ​ന്‍റെ കാ​ർ​മി​ക​ത്ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഉ​ദി​യ​ൻ​കു​ള​ങ്ങ​ര ഇ​ട​വ​ക വി​കാ​രി ഫാ. ​ര​തീ​ഷ് മാ​ർ​ക്കോ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. എ​ട്ടി​നു മൈ​ലം​മൂ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ക്രി​സ്റ്റി​ന്‍റെ കാ​ർ​മി​ക​ത്ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ൽ നെ​ല്ലി​മൂ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ർ. അ​നു​രാ​ജ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. ഒ​ന്പ​തി​നു കു​ന്ന​ൻ​വി​ള ഇ​ട​വ​ക വി​കാ​രി ഫാ. ​ടോ​ണി മാ​ത്യു​വി​ന്‍റെ കാ​ർ​മി​ക​ത്ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ന​ട​ത്തും. തു​ട​ർ​ന്ന് ഫാ. ​അ​ലോ​ഷ്യ​സും സം​ഘ​വും ന​യി​ക്കു​ന്ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഉ​ണ്ടാ​കും. ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 13 വ​രെ തു​ട​രും.
10 നു ​വ്ലാ​ത്താ​ങ്ക​ര ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ത്സ​ല​ൻ ജോ​സ്, 11നു ​കു​ഴി​ച്ചാ​ണി ഇ​ട​വ​ക വി​കാ​രി ഫാ. ​സ്ലൈ​റ്റ്സ്, 12നു ​മാ​റ​ന​ല്ലൂ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​കെ.​പി. ജോ​ൺ, 13 നു ​ഫാ. എ​സ്.​എം. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ന​ട​ത്തും.

14 നു ​വൈ​കു​ന്നേ​രം 3.30 നു ​തു​മ്പാ​ലി ഇ​ട​വ​ക വി​കാ​രി ഫാ. ​ക്ലീ​റ്റ​സി​ന്‍റെ കാ​ർ​മി​ക​ത്ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ഫി​ലി​പ്പ് രാ​ജ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. 5.30നു ​ഫാ. ലി​ജോ ഫ്രാ​ൻ​സി​സ് ന​യി​ക്കു​ന്ന സ​ന്ധ്യാ​വ​ന്ദ​ന​ത്തി​ൽ ഫാ. ​ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ഏ ​ഴി​നു മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ പ്ര​ദി​ക്ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.

തി​രു​നാ​ൾ ദി​ന​മാ​യ 15 നു ​രാ​വി​ലെ 10നു ​നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ബി​ഷ​പ് ഡോ. ​ഡി. സെ​ൽ​വ​രാ​ജ​ന്‍റെ കാ​ർ​മി​ക​ത്ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി, തു​ട​ർ​ന്നു ദി​വ്യ​കാ​രു​ണ്യ പ്ര​ദി​ക്ഷ​ണം. വൈ​കു​ന്നേ​രം 3.30നു ​ഫാ. ലി​ന്‍റോ ജോ​ൺ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു കാ​ട്ടാ​ക​ട റീ​ജ​ണ​ൽ കോ. ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​വി​ൻ​സ​ന്‍റ് കെ. ​പീ​റ്റ​റി​ന്‍റെ കാ​ർ​മി​ക​ത്ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി. നെ​ടു​വാ​ൻ​വി​ള ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ജി അ​ലോ​ഷ്യ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

16നു ​ഫാ ജോ​സ​ഫ് ഷാ​ജി യു​ടെ കാ​ർ​മി​ക​ത്ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ഷാ​ജി ഡി. ​സാ​വി​യോ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്നു കെ​സി​വൈ​എം വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ക്കും. 17നു ​ഫാ. ജോ​ബി​ൻ പോ​ളി​ന്‍റെ കാ​ർ​മി​ക​ത്ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​വി​ജി​ൻ ആ​ഞ്ച​ലോ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്നു കെ​എ​ൽ​സി​എ വാ​ർ​ഷി​ക സ​മ്മേ​ള​നം.

18നു ​ഫാ. ലോ​റ​ൻ​സി​ന്‍റെ കാ​ർ​മി​ക​ത്ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​രാ​ഹു​ൽ ബി ​ആ​ന്‍റോ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. 19നു ​ഫാ. ആ​ന്‍റോ​യു​ടെ കാ​ർ​മി​ക​ത്ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​അ​രു​ൺ കു​മാ​ർ എ​സ്എ​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.

20നു ​ഫാ. ജോ​യി മ​ത്യാ​സി​ന്‍റെ കാ​ർ​മി​ക​ത്ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ജ​സ്റ്റി​ൻ ഫ്രാ​ൻ​സി​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. 21 നു ​ഫാ. സ​ജി​ൻ തോ​മ​സി​ന്‍റെ കാ​ർ​മി​ക​ത്ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ജെ​റി​ൻ ജോ​സ​ഫ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. 22ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മാ​പ​ന ദി​വ്യ​ബാ​ലി​ക്ക് ഫാ. ​ജാ​ക്സ​ൺ കാ​ർ​മി​ക​നാ​കും. ഫാ. ​ജോ​യ് സാ​ബു വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യു​ണ്ടാ​കും.

Tags : Nattuvishesham Local News feast Vlathankara Shrine

Recent News

Corehub Up