x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം യു​വാ​വി​നെ മ​ർ​ദിച്ചു

വെബ് ഡെസ്ക്
Published: August 6, 2026 12:46 AM IST | Updated: August 6, 2026 12:46 AM IST

പ്രതീകാത്മക ചിത്രം

​നെ​ടു​മ​ങ്ങാ​ട്: കാ​റി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം യു​വാ​വി​നെ മ​ർ​ദിച്ചു. വെ​ള്ള​നാ​ട് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​മ്പി​നു​ടു​ത്തുവച്ചായിരുന്നു വെ​ള്ള​നാ​ട് സ്വ​ദേ​ശി​യാ​യ അ​ല​നു സംഘത്തിന്‍റെ മർദനമേറ്റത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ല​നെ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​ജി​ത്തി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു ന്നേരം നാലോടെ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​ത്തെ ഒ​രു തു​ണി​ക്ക​ട​യ്ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​ല​നെ കാ​റി​ലെ​ത്തി​യ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക്രി​ക്ക​റ്റ് ബാ​റ്റ് ഉ​പ​യോ​ഗി​ച്ച് ആക്രമിച്ചശേഷം കാ​റി​ൽ ക​യ​റ്റി മ​ർ​ദി​ച്ച​താ​യാ​ണു പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. ആ​ക്ര​മ​ണ​ത്തി​ൽ അ​ല​ന്‍റെ ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ല​നും ആ​ക്ര​മ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും വി​വി​ധ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​ല​നും ക​സ്റ്റ​ഡി​യി​ലു​ള്ള സ​ജി​ത്തും ത​മ്മി​ൽ നേ​ര​ത്തെ ജി​മ്മി​ൽവ​ച്ച് വാ​ക്കേ​റ്റ​വും ത​ർ​ക്ക​വും ഉ​ണ്ടാ​യി​രു​ന്ന​താ​യും അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ആ​ക്ര​മ​ണ​മുണ്ടായതെന്നും അ​ന്വേ​ഷ​ണ​സം​ഘം വി​ല​യി​രു​ത്തു​ന്നു. മു​ൻ​പ് വെ​ള്ള​നാ​ട് കു​ള​ക്കോ​ട് സു​ബ്ര​ഹ്മണ്യ ക്ഷത്രോത്സ​വ​ത്തി​ന് അ​ല​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സ് ഉ​ണ്ട​ായി​രു​ന്നു. അ​ന്ന് ഒ​രു യു​വാ​വി​നെ അ​ല​നും സം​ഘ​വും ആ​ക്ര​മി​ച്ചി​രു​ന്നു.

Tags : Nattuvishesham Local News gang car beat up

Recent News

Corehub Up