യൂണിവേഴ്സിറ്റി കോളജിനു സമീപം സ്പെൻസർ ജംഗ്ഷനിൽ കോർപറേഷൻ അടപ്പിച്ച തട്ടുകട വീണ്ടും തുറന്നപ്പോൾ.
തിരുവനന്തപുരം: കോർപറേഷനും പൊലീസും ചേർന്നു ഒഴിപ്പിച്ച യൂണിവേഴ്സിറ്റി കോളജിനു സമീപത്തെ അനധികൃത തട്ടുകടകളിൽ ഒന്ന് കഴിഞ്ഞ രണ്ടു ദിവസമായി വീണ്ടും പ്രവർത്തിച്ചു തുടങ്ങി. കന്റോണ്മെന്റ് പൊലീസിന്റെ ഒത്താശയോടെയാണു അനധികൃതമായി ഈ തട്ടുകട വീണ്ടും തുടങ്ങിയതെന്നാണ് ആക്ഷേപം. ഈ ഭാഗത്തു നേരത്തേ പ്രവർത്തിച്ചിരുന്ന തട്ടുകടകൾക്കു മാത്രമേ നിയമം ബാധകമുള്ളൂവെന്ന ചോദ്യവും ഉയരുകയാണ്.
ഈ അനധികൃത തട്ടുകട വീണ്ടും പ്രവർത്തിക്കുന്നതിനു പിന്നിൽ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ സഹായമുണ്ടെന്നാണു മറ്റു കച്ചവടക്കാരും പരാതിയായി പറയുന്നത്. നഗരത്തിലെ അനധികൃത കച്ചവടങ്ങൾ കോർപറേഷൻ ഒഴിപ്പിക്കുന്നതിനിടയിലാണു കോർപറേഷൻ തന്നെ പൂട്ടിച്ച തട്ടുകട പോലീസിന്റെ കൂടി സഹായത്തോടെ വീണ്ടും തുടങ്ങിയത്.