x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ലെ കു​ഴി​ക​ൾ; യാ​ത്ര ദു​ഷ്ക​രം

വെബ് ഡെസ്ക്
Published: August 6, 2026 01:35 AM IST | Updated: August 6, 2026 01:35 AM IST

ത​ക​ർ​ന്നു​കി​ട​ക്കു​ന്ന കാ​വു​മ്പാ​യി ക​രി​വെ​ള്ളൂ​ർ ചു​ഴ​ലി റോ​ഡ്.

ശ്രീ​ക​ണ്ഠ​പു​രം: കാ​വു​മ്പാ​യി ക​രി​വെ​ള്ളൂ​ർ റോ​ഡി​ലെ യാ​ത്ര ദു​രി​ത​ത്തി​ന് പ​രി​ഹാ​രം വേ​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ. ചു​ഴ​ലി പാ​ല​ത്തി​ന്‍റെ കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ റോ​ഡി​ൽ മ​ഴ​ക്കാ​ല​ത്ത് ചെ​ളി​വെ​ള്ളം നി​റ​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ട​ന്നു പോ​കു​ന്ന​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ൽ ഒ​ന്നാ​ണ് കാ​വു​മ്പാ​യി ക​രി​വെ​ള്ളൂ​ർ ചു​ഴ​ലി റോ​ഡ്. ചെ​ങ്ങ​ളാ​യി, നെ​ല്ലി​ക്കു​ന്ന്, പ​ന​ങ്കു​ന്ന് ഭാ​ഗ​ങ്ങ​ളി​ലൂ​ടെ പോ​കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡ് കൂ​ടി​യാ​ണി​ത്.

ദി​വ​സേ​ന നൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ഇ​ത് വ​ഴി ക​ട​ന്നു​പോ​കു​ന്നു. എ​ന്നാ​ൽ 80 മീ​റ്റ​റോ​ളം ദൂ​രം ത​ക​ർ​ന്ന പാ​ത​യി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​ത് വ​ഴി​യു​ള്ള കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​ണ്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ക​രി​യി​ലെ പാ​ലം പു​തു​ക്കി പ​ണി​താ​ൽ മാ​ത്ര​മേ ജ​ന​ങ്ങ​ളു​ടെ ഈ ​ദു​രി​ത​യാ​ത്ര​യ്ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ ഒ​രു​കോ​ടി​യോ​ളം രൂ​പ വ​ക​യി​രു​ത്തി​യെ​ങ്കി​ലും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല. പു​തി​യ ഭ​ര​ണ​സ​മി​തി മൂ​ന്നു​കോ​ടി കോ​ടി തു​ക വ​ക​യി​രു​ത്തി​യാ​ൽ മാ​ത്ര​മേ പാ​ല​വും മ​ഴ​ക്കാ​ല​ത്ത് തോ​ടി​ൽ നി​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ൽ റോ​ഡ് ഉ​യ​ർ​ത്തു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​കൂ. ഇ​തി​നാ​യു​ള്ള നീ​ണ്ട കാ​ത്തി​രി​പ്പി​ലാ​ണ് നാ​ട്ടു​കാ​ർ.

Tags : Nattuvishesham DistrictNews DeepikaNews travel is difficult.

Recent News

Corehub Up