രാജേഷിന്റെ മൃതദേഹത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുഷ്പചക്രം സമർപ്പിക്കുന്നു.
നേമം: രാവിലെ രാജേഷിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ തേങ്ങി കരഞ്ഞ മക്കളായ അര്‍ഷനും അഭിഷേകും നാടിനു നൊമ്പരമായി.
അച്ഛന്റെ മുഖം കാണണമെന്നു പറഞ്ഞ് ഇരുവരും നിലവിളിച്ചതോടെ ബന്ധുക്കൾ ആശ്വസിപ്പിച്ച് ഇവരെ വീട്ടിലേയ്ക്ക് മാറ്റി. എന്നാൽ വീട്ടിലെത്തിയ കൂട്ടുകാരെ കണ്ടതോടെ ഇരുവരും പൊട്ടി കരഞ്ഞു. മുഖ്യമന്ത്രി വി. ഡി. സതീശൻ വീട്ടിലെത്തിയപ്പോൾ കുട്ടികളുടെ കരച്ചിൽക്കണ്ട് അദ്ദേഹത്തിനും വിതുമ്പൽ അടക്കാനായില്ല.
രാജേഷിന്റെ അച്ഛൻ രാജശേഖരനെയും അമ്മ ഗീതയേയും ഭാര്യ ഷാഫിയേയും കണ്ടശേഷമാണ് മുഖ്യമന്ത്രിവി.ഡി. സതീശനും മറ്റു ന്ത്രിമാരും മടങ്ങിയത്. രാജേഷിന്റെ വീട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി കുടുംബത്തിന ഉറപ്പുനൽകി. രാജേഷിന്റെ പേരില്‍ പഞ്ചായത്ത് ലൈഫ് മിഷന് വഴി കിട്ടിയ വീടിന്റെ നിർമാ ണമാണ് പൂര്‍ത്തിയാക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി വീടിന്റെ നിർമാണം പാതി വഴി മുടങ്ങിക്കിടക്കു കായിരുന്നു. സ്ഥലം കാടുക യറിക്കിടക്കുകയാണ്. ബാങ്ക് വായ്പയെ തുടര്‍ന്നു കുടുംബവീട് ജപ്തി ഭീഷണിനേരിടുന്നുണ്ട്.
നിരവധി അംഗീകാരങ്ങൾ രാജേഷിനു ലഭിച്ചിരുന്നു വെങ്കിലും സ്വന്തമായൊരു നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് അച്ഛൻ രാജശേഖരൻ വ്യക്തമാക്കി. രാജേഷിന്റെ ഭാര്യയ്ക്ക് ജോലി നൽകുന്ന കാര്യം പരിഗണിക്കണമെന്ന് എം. വിൻസന്റ് എംഎൽഎ മുഖ്യമന്ത്രിക്ക് കത്തു നൽകി.
Tags : Nattuvishesham Local News Arshan