Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Python

മും​ബൈ​യി​ല്‍ ജ​ന​ശ​ദാ​ബ്ദി എ​ക്‌​സ്പ്ര​സി​ല്‍ പാ​മ്പ്

മും​ബൈ: ജ​ന​ശ​ദാ​ബ്ദി എ​ക്‌​സ്പ്ര​സി​ന്‍റെ എ​ഞ്ചി​ന്‍ ക്യാ​ബി​നി​ല്‍ പെ​രു​മ്പാ​മ്പി​ന്‍ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി. റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നൊ​ടു​വി​ൽ പാ​മ്പി​നെ പു​റ​ത്തെ​ടു​ത്തു. മും​ബൈ​യി​ലെ ഛത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ് ടെ​ര്‍​മി​ന​ലി​ലെ പ്ലാ​റ്റ്‌​ഫോം ര​ണ്ടി​ല്‍ ട്രെ​യി​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

ലോ​ക്കോ പൈ​ല​റ്റ് എ​ന്‍. കെ. ​പ​ര്‍​സോ​യ​യാ​ണ് പാ​മ്പി​നെ ആ​ദ്യം ക​ണ്ട​ത്. പി​ന്നാ​ലെ ഇ​ദ്ദേ​ഹം വി​വ​രം മ​റ്റൊ​രു ലോ​ക്കോ​പൈ​ല​റ്റാ​യ ഓം ​പ്ര​കാ​ശ് റാ​മി​നെ​യും മ​റ്റ് ജീ​വ​ന​ക്കാ​രെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​ഹാ​രാ​ഷ്ട്ര മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ഭി​ഷേ​ക് അ​ശോ​ക് താ​വ്രേ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. യാ​ത്ര​ക്കാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും അ​പ​ക​ട​മു​ണ്ടാ​കാ​തെ പെ​രു​മ്പാ​മ്പി​ന്‍ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്തു. ര​ക്ഷ​പ്പെ​ടു​ത്തി​യ പെ​രു​മ്പാ​മ്പി​നെ പി​ന്നീ​ട് കാ​ടി​നു​ള്ളി​ല്‍ തു​റ​ന്ന് വി​ട്ടു.

Latest News

Corehub Up