പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക്കിന്റെ നേതൃത്വത്തിൽ പാന്പിനെ പിടികൂടുന്നു.
മീനടം: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കണ്ടെത്തിയ പെരുന്പാന്പിനെ പാന്പാടി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പിടികൂടി വനം വകുപ്പിനു കൈമാറി. ഇന്നലെ രാവിലെ ഏഴോടെയാണ് മീനടം മോസ്കോയിൽ മറ്റത്തിൽ ആഷിയുടെ പുരയിടത്തിൽ പാന്പിനെ കണ്ടെത്തിയത്. സർപ്പ വോളണ്ടിയർമാരെ അറിയിച്ചെങ്കിലും ഇവർ എത്താൻ വൈകി.
ഇതേത്തുടർന്ന് പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക്കും മീനടം പഞ്ചായത്ത് ഒൻപതാം വാർഡ് മെംബർ എൻ.ടി. മാത്യു, പൊതുപ്രവർത്തകരായ അഖിൽ ജയിംസ്, അക്സെൻ കുര്യാക്കോസ് എന്നിവർ ചേർന്ന് പാന്പിനെ പിടികൂടി പാറമ്പുഴ വനം ഡിപ്പോയിൽ എത്തിച്ച് വനം വകുപ്പിനു കൈമാറുകയായിരുന്നു.