Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Auto Driver

വെ​ള്ള​ത്തി​ന്‍റെ നി​ല പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; ഓ​ട്ടോ​ഡ്രൈ​വ​ർ കി​ണ​റ്റി​ൽ​വീ​ണ് മ​രി​ച്ചു

ക​ണ്ണൂ​ർ: ക​രു​വ​ഞ്ചാ​ലി​ൽ ഓ​ട്ടോ​ഡ്രൈ​വ​റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൂ​ളാ​മ്പി​യി​ലെ പു​ളി​യ​ൻ​പ​റ​മ്പി​ൽ രാ​ജേ​ഷ് (43) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ രാ​ജേ​ഷ് തൊ​ഴി​ലാ​ളി​ക​ളെ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പു​ല​ർ​ച്ചെ നാ​ലി​ന് മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം വ​റ്റി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി.

വെ​ള്ള​ത്തി​ന്‍റെ നി​ല അ​റി​യാ​ൻ കി​ണ​ർ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യി​രു​ന്നു അ​പ​ക​ട​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. രാ​ജേ​ഷി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

Kerala

ചണ്ഡിഗഡിൽ ഓട്ടോ ഡ്രൈവർക്കും സുഹൃത്തിനും നേരെ ആൾക്കൂട്ട ആക്രമണം

ചണ്ഡിഗഡ്: ചണ്ഡിഗഡിലെ ഫൈദാൻ നിസാംപുരിൽ ഓട്ടോ ഡ്രൈവർക്കും സുഹൃത്തിനും നേരെ ആൾക്കൂട്ട ആക്രമണം. ഓട്ടോ ഡ്രൈവർ ലളിത്, സുഹൃത്ത് സാരംഗ് എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സച്ചിൻ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഫൈദാനിലെ ഇരുമ്പ് പാലത്തിനടിയിൽ ലളിതും സാരംഗും ഇരിക്കുന്പോഴാണ് ആക്രമണം ഉണ്ടായത്. ഏകദേശം പത്ത് പേർ ചേർന്നാണ് ഇരുവരെയും മർദിച്ചത്.

പ്രതികൾ ആദ്യം അസഭ്യം പറഞ്ഞതായും പിന്നീട് ആയുധങ്ങളും വടികളും ഉപയോഗിച്ച് ആക്രമിച്ചതായുമാണ് പരാതി. തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടു. മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.

Kerala

വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സ്; ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

മ​ഞ്ചേ​രി : അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മ​ഞ്ചേ​രി മു​ട്ടി​പ്പാ​ലം ഉ​ള്ളാ​ടം​കു​ന്ന് കാ​രോ​ട്ടി​ല്‍ സു​ബൈ​ര്‍ (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ്‌​കൂ​ള്‍ വി​ട്ടു വീ​ട്ടി​ലേ​ക്ക് പോ​യ വി​ദ്യാ​ർ​ഥി​നി​യെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി പ​ല സ്ഥ​ല​ത്തു​വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൈ​ല്‍​ഡ് ലൈ​ന്‍ മു​ഖേ​ന പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ഞ്ചേ​രി പോ​ക്‌​സോ സ്‌​പെ​ഷ്യ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

District News

വീട്ടുവ​രാ​ന്ത​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ ഗു​ഡ്സ് ഓ​ട്ടോഡ്രൈ​വ​ർ മ​രി​ച്ചു

ഏ​ച്ചൂ​ർ: വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ ഗു​ഡ്സ് ഓ​ട്ടോഡ്രൈ​വ​ർ മ​രി​ച്ചു. ഏ​ച്ചൂ​ർ മാ​വി​ലാ​ച്ചാ​ൽ പോ​തി​ക്കോ​ട്ട​ത്ത് വീ​ട്ടി​ൽ പി. ​ബൈ​ജു (42) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴ​രോ​ടെ​യാ​ണ് ബൈ​ജു​വി​നെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട​ത്. ബ​ന്ധു​ക്ക​ൾ ഉ​ട​ൻ വാ​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.

ഓ​ട്ടോ​റി​ക്ഷ​യി​ൽ ചി​ല​ർ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടു​വ​രാ​ന്ത​യി​ൽ ബൈ​ജു​വി​നെ കൊ​ണ്ടു​വ​ന്നു കി​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ര​ണ​ത്തി​ൽ സം​ശ​യ​മു​ണ്ടെ​ന്നും പ​റ​ഞ്ഞു ബ​ന്ധു​ക്ക​ൾ ച​ക്ക​ര​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞു പ​യ്യാ​മ്പ​ല​ത്ത് സം​സ്ക​രി​ച്ചു. കു​ഞ്ഞ​പ്പ-​നാ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ബൈ​ജു. ഭാ​ര്യ: സ​ജി​ന. മ​ക്ക​ൾ: ഐ​ശ്വ​ര്യ, ജി​ഷ്ണു.

National

ഝാ​ൻ​സി​യി​ലെ ആ​ദ്യ വ​നി​താ ഓ​ട്ടോ​ഡ്രൈ​വ​റെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത് ആ​ണ്‍​സു​ഹൃ​ത്ത്

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ വ​നി​താ ഓ​ട്ടോ​ഡ്രൈ​വ​റെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത് ആ​ണ്‍​സു​ഹൃ​ത്താ​ണെ​ന്ന് പോ​ലീ​സ്. ഝാ​ൻ​സി​യി​ലെ ആ​ദ്യ വ​നി​താ ഓ​ട്ടോ​ഡ്രൈ​വ​റാ​യ അ​നി​ത ചൗ​ധ​രി​യെ (45) യാ​ണു ക​ഴി​ഞ്ഞ​ദി​വ​സം ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​തി​ന് ആ​ണ്‍​സു​ഹൃ​ത്താ​യ മു​കേ​ഷ് ഝാ​യാ​ണു കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഝാ​ൻ​സി​യി​ലെ ഒ​രു സ്കൂ​ളി​ന​ടു​ത്ത് മ​റി​ഞ്ഞു​കി​ട​ക്കു​ന്ന ഓ​ട്ടോ​യ്ക്കു സ​മീ​പ​മാ​ണ് അ​നി​ത​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വോ​ടെ​യാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം അ​പ​ക​ട​മ​ര​ണ​മ​ല്ലെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി റാ​ണി ല​ക്ഷ്മി​ഭാ​യി​യു​ടെ ജ​ന്മ​നാ​ടാ​യ ഝാ​ൻ​സി​യി​ൽ​നി​ന്നു​ള്ള ആ​ദ്യ വ​നി​താ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ ദു​രൂ​ഹ​മ​ര​ണം ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​യാ​ക്കി​യി​രു​ന്നു.

ഏ​ഴു വ​ർ​ഷ​മാ​യു​ണ്ടാ​യി​രു​ന്ന പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​തി​ന് അ​നി​ത​യെ മു​കേ​ഷ് വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നും ത​ല​യി​ൽ വെ​ടി​വ​ച്ച​തി​നു​ശേ​ഷം അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ഓ​ട്ടോ​റി​ക്ഷ മ​റി​ച്ചി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മു​കേ​ഷ് ഒ​ളി​വി​ലാ​ണ്.

Kerala

കോ​ഴി​ക്കോ​ട്ട് ഗു​ഡ്സ് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ആ​ൾ​ക്കൂ​ട്ട മ​ർ​ദ​നം

കോ​ഴി​ക്കോ​ട്: തി​രു​വ​ള്ളൂ​രി​ല്‍ ഗു​ഡ്‌​സ് ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്കു നേ​രെ ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദ​നം. ക​ൽ​പ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഗു​ഡ്‌​സ് ഓ​ട്ടോ​റി​ക്ഷ ബൈ​ക്കി​ല്‍ ത​ട്ടി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ൾ വ​ട​ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. യു​വാ​വ് മാ​ന​സി​ക പ്ര​ശ്ന​ത്തി​ന് ചി​കി​ത്സ തേ​ടി​യി​രു​ന്ന​യാ​ളാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Kerala

മൂന്ന് വയസുകാരിയുമായി പോയ ആംബുലൻസ് അടിച്ചു തകർത്തു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തൃശൂർ: കൊടുങ്ങല്ലൂരില്‍ ആംബുലൻസിന്‍റെ ചില്ല് ജാക്കി ലിവർ കൊണ്ട് അടിച്ചു പൊട്ടിക്കുകയും ഡ്രൈവറെ ആക്രമിക്കുകയും ചെയ്ത ഓട്ടോ ടാക്സി ഡ്രൈവർ അറസ്റ്റിൽ. മേത്തല ചാലക്കുളം ഈശ്വരമംഗലത്ത് രഞ്ജീഷ് (44) ആണ് അറസ്റ്റിലായത്.

കൊടുങ്ങല്ലൂർ ഏആർ ആശുപത്രി പരിസരത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മതിലകം പുതിയകാവ് വി കെയർ ആശുപത്രിയിൽ നിന്നും മൂന്നു വയസ് പ്രായമുള്ള പെൺകുട്ടിയെയും കൊണ്ട് എആർ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ചന്തപുരയിൽ വച്ച് പ്രതി ഓടിച്ചിരുന്ന ഓട്ടോയുടെ സൈഡിൽ തട്ടിയിരുന്നു.

ആംബുലൻസിൽ രോഗിയുള്ളതിനാൽ അവിടെ നിർത്തിയിരുന്നില്ല. ഇതിനെ തുടർന്ന് ആംബുലൻസിനെ പിന്തുടർന്ന് എത്തിയ പ്രതി ജാക്കി ലിവർ ഉപയോഗിച്ച് ആംബുലൻസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു.

Kerala

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ആം​ബു​ല​ൻ​സി​ന് നേ​രെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റു​ടെ ആ​ക്ര​മ​ണം; പോ​ലീ​സ് കേ​സെ​ടു​ത്തു  

തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ആം​ബു​ല​ൻ​സി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ. മ​തി​ല​ക​ത്തു നി​ന്നും അ​സു​ഖ​ബാ​ധി​ത​യാ​യ ആ​റ് വ​യ​സ്സു​കാ​രി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ ആ​ക്ര​മി​ച്ച​ത്.

ഓ​ട്ടോ​യി​ൽ ത​ട്ടി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ ആം​ബു​ല​ൻ​സ് ഓ​ട്ടോ​യി​ൽ ത​ട്ടി​യി​രു​ന്നു.

ഇ​തി​നെ ചൊ​ല്ലി ത​ർ​ക്ക​വു​മു​ണ്ടാ​യി. പി​ന്നാ​ലെ പി​ന്തു​ട​ർ​ന്നെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ആം​ബു​ല​ൻ​സ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സു​ന്നി യു​വ​ജ​ന സം​ഘ​ട​ന​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആം​ബു​ല​ൻ​സ് ആ​ണ് ആ​ക്ര​മി​ച്ച് ത​ക​ർ​ത്ത​ത്.

Kerala

ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല; പെ​ട്ടി ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദി​ച്ച് കാ​ർ യാ​ത്ര​ക്കാ​ർ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കൂ​റ്റ​നാ​ട് കാ​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത് ക​ട​ന്നു​പോ​യ പെ​ട്ടി ഓ​ട്ടോ ഡ്രൈ​വ​റെ ത​ട​ഞ്ഞു​നി​ർ​ത്തി ത​ല്ലി​ച്ച​ത​ച്ച് കാ​ർ യാ​ത്ര​ക്കാ​ർ. പാ​ൽ വി​ത​ര​ണ​ക്കാ​ര​നാ​യ ബെ​ന്നി​യെ​യാ​ണ് കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​ർ​ദി​ച്ച​ത്. ബു​ധ​നാ​ഴ്ച പാ​ൽ സൊ​സൈ​റ്റി​യി​ലെ​ത്തി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

യാ​ത്ര​ക്കി​ടെ ബെ​ന്നി ഒ​രു കാ​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്തി​രു​ന്നു. ഇ​ത് ഇ​ഷ്ട​പ്പെ​ടാ​ത്ത കാ​ർ യാ​ത്ര​ക്കാ​ർ പെ​ട്ടി ഓ​ട്ടോ ത​ട​ഞ്ഞു​നി​ർ​ത്തി ത​ല്ലു​ക​യാ​യി​രു​ന്നു. ബെ​ന്നി​യു​ടെ മു​ഖ​ത്തും മൂ​ക്കി​നും പ​രി​ക്കേ​റ്റു.

ചാ​ലി​ശേ​രി പോ​ലീ​സ് എ​ത്തി​യാ​ണ് പ്ര​തി​ക​ളാ​യ ഞാ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി അ​ല​ൻ അ​ഭി​ലാ​ഷ്, മേ​ഴ​ത്തൂ​ർ സ്വ​ദേ​ശി അ​ജ്മ​ൽ എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം തൃ​ത്താ​ല എ​സ്ഐ​യെ കാ​റി​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് അ​ല​ൻ അ​ഭി​ലാ​ഷ്.

National

വി​ര​ലു​ക​ൾ വെ​ട്ടി, കൈ​ത്ത​ണ്ട മു​റി​ച്ചു; മ​ഹാ​രാ​ഷ്ട്ര​യി​ൽ യു​വാ​വി​നെ മ​ക്ക​ളു​ടെ മു​ന്നി​ൽ വ​ച്ച് ക്രൂ​ര​മാ​യി കൊ​ന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​സി​ന​സ് ത​ർ​ക്ക​ത്തെ തു​ട​ക​ർ​ന്ന് മ​ക്ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് പി​താ​വി​നെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി.

ബു​ധ​നാ​ഴ്ച ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​ർ ന​ഗ​ര​ത്തി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം. സ​യ്യി​ദ് ഇ​മ്രാ​ൻ ഷ​ഫീ​ഖ് എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ന്നും 13ഉം ​വ​യ​സു​ള്ള മ​ക്ക​ൾ​പ്പൊ​ക്കം പു​റ​ത്ത് പോ​യ​പ്പോ​ഴാ​ണ് സ​യ്യി​ദി​നെ ഒ​രു സം​ഘ​മാ​ളു​ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

അ​ക്ര​മി​ക​ൾ സ​യ്യി​ദി​ന്‍റെ വി​ര​ലു​ക​ൾ വെ​ട്ടി​മാ​റ്റു​ക​യും കൈ​ത്ത​ണ്ട മു​റി​ച്ച​ശേ​ഷം കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. മ​ക്ക​ൾ​ക്കൊ​പ്പം ഓ​ട്ടോ​യി​ൽ പോ​കു​ന്ന​തി​നി​ടെ കാ​റി​ലെ​ത്തി​യ ഒ​രു​സം​ഘ​മാ​ളു​ക​ൾ സ​യ്യി​ദി​നെ​യും കു​ട്ടി​ക​ളെ​യും വാ​ഹ​ന​ത്തി​ൽ നി​ന്നും പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു.

കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ വ​ച്ച് പ്ര​തി​ക​ൾ സ​യ്യി​ദി​നെ ആ​യു​ധ​ങ്ങ​ൾ​ക്കൊ​ണ്ട് ആ​ക്ര​മി​ച്ചു. അ​ക്ര​മി​ക​ൾ ഷ​ഫീ​ഖി​ന്‍റെ വി​ര​ലു​ക​ൾ വെ​ട്ടി​മാ​റ്റി. വ​ല​തു കൈ​ത്ത​ണ്ട മു​റി​ച്ചെ​ടു​ത്തു. ത​ല​യി​ലും ക​ഴു​ത്തി​ലും പ​ല​ത​വ​ണ അ​ടി​ച്ചു.

പി​ന്നീ​ട് നി​ര​വ​ധി പ്രാ​വ​ശ്യം കു​ത്തി​യ​തി​ന് ശേ​ഷം ഇ​യാ​ളെ ഉ​പേ​ക്ഷി​ച്ചു​മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഗ്യാ​സ് ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു.

മു​ഖ്യ​പ്ര​തി​യാ​യ മു​ജീ​ബ് ഡോ​ണി​നെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ മ​റ്റ് ര​ണ്ട് പേ​ർ മു​ജീ​ബി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ദ്ദാം ഹു​സൈ​ൻ മൊ​യ്‌​നു​ദ്ദീ​ൻ, സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് ഷെ​യ്ഖ് ഇ​ർ​ഫാ​ൻ ഷെ​യ്ഖ് സു​ലൈ​മാ​ൻ എ​ന്നി​വ​രാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up