x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്


Published: May 20, 2026 07:42 AM IST | Updated: May 20, 2026 07:42 AM IST

നാ​ദാ​പു​രം: വി​ര​ണ്ടോ​ടി​യ പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്. നാ​ദാ​പു​രം പു​ളി​ക്കൂ​ല്‍ സ്വ​ദേ​ശി ഞാ​റ്റോ​ത്ത് താ​ഴ​കു​നി ജാ​ഫ​റി (38) നാ​ണ് പ​രി​ക്കേ​റ്റ​ത്. ജാ​തി​യേ​രി​യി​ല്‍ ക്ലു​മ്മ​ലി​ല്‍ ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. നാ​ദാ​പു​രം ഓ​ട്ടോ സ്റ്റാ​ന്‍റി​ലെ ഡ്രൈ​വ​റാ​ണ് ജാ​ഫ​ര്‍.

രാ​ത്രി​യി​ല്‍ വ​ള​യ​ത്ത് ഓ​ട്ടം​പോ​യി നാ​ദാ​പു​ര​ത്തേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ വി​ഷ്ണു​മം​ഗ​ലം പാ​ല​ത്തി​ന് സ​മീ​പം ഇ​ട​വ​ഴി​യി​ല്‍ നി​ന്ന് ഓ​ടി​യെ​ത്തി​യ പോ​ത്ത് ഓ​ട്ടോ​റി​ക്ഷ​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ജാ​ഫ​റി​ന്‍റെ ത​ല ഗ്ലാ​സി​ല്‍​ചെ​ന്നി​ടി​ച്ചാ​ണ് പ​രി​ക്കേ​റ്റ​ത്. ജാ​ഫ​റി​നെ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ട്ടോ​യു​ടെ ഗ്ലാ​സും മു​ന്‍​ഭാ​ഗ​വും ത​ക​ര്‍​ന്നു. സ്വ​കാ​ര്യ വ്യ​ക്തി വ​ള​ര്‍​ത്തു​ന്ന പോ​ത്താ​ണ് വി​ര​ണ്ടോ​ടി​യ​ത്.

Tags : nattu vishesham Auto driver injured

Recent News

Corehub Up