Kerala
കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകടക്കേസിലെ പതിനേഴുകാരന്‍ ബെന്‍സ് കാറുമായി ആലുവയിലെ ഫ്ലാറ്റില്‍നിന്ന് പുറത്തേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഭവദിവസം പുലര്‍ച്ചെ ആലുവയിലെ ഫ്ലാറ്റില്‍നിന്നു കാര്‍ ഓടിച്ചുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. പുലര്‍ച്ചെ 1.36ന് കാറുമായി പോകുന്നതാണു ദൃശ്യങ്ങള്‍.
2.20ഓടെയായിരുന്നു ജയബാലകൃഷ്ണന്റെ ജീവനെടുത്ത അപകടം. നേരത്തേ വാഹനം അമിതവേഗത്തിലാണെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
കാറിന്‍റെ രജിസ്ട്രേഷന് സസ്പെന്‍ഡ് ചെയ്യും
കൊച്ചി: ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനത്തിന്‍റെ രജിസ്ട്രേഷന് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു.
കാറിന്‍റെ ഉടമയും പതിനേഴുകാരന്‍റെ പിതാവുമായ അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് ഇന്നു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയേക്കും. പ്രായപൂര്‍ത്തിയാകാത്ത മകന്‍ കാര്‍ ഓടിക്കാന്‍ നൽകിയതാണ് നടപടിക്ക് ആധാരം. നോട്ടീസില്‍ പിതാവ് നല്കുന്ന വിശദീകരണം പരിശോധിച്ചശേഷമായിരിക്കും തുടര്‍നടപടികള്‍.
ജഡ്ജിയുടെ വീട്ടില്‍ പരിശോധന
കൊച്ചി: ചേരാനെല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ മരിച്ച സംഭവത്തില്‍ വാഹന ഉടമയായ അഡിഷണല്‍ ജില്ലാ ജഡ്ജിയുടെ ആലുവയിലെ ഫ്ലാറ്റില്‍ പരിശോധന നടത്തി.
ഇന്നലെ രാത്രിയോടെയാണ് കേസന്വേഷിക്കുന്ന സംഘം ഫ്ലാറ്റിലെത്തിയത്. ഹൈക്കോടതി അനുമതിയോടെയാണു പരിശോധനയെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ശേഖരിക്കാനാണു പരിശോധന.
Kerala
കൊച്ചി: ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്‍റെ വീടും അപകടസ്ഥലവും എഡിജിപി പി. വിജയന്‍ സന്ദര്‍ശിച്ചു. കണ്ടെയ്‌നര്‍ റോഡില്‍ അപകടസ്ഥലം സന്ദര്‍ശിച്ച ശേഷമാണ് എഡിജിപി ജയബാലകൃഷ്ണന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്.
പൊലിസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് എഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആരൊക്കെയാണ് കാരണക്കാര്‍ എന്ന് പരിശോധിക്കാനാണ് എത്തിയിരിക്കുന്നത്. ജയബാലകൃഷ്ണന്‍റെ കുടുംബാംഗങ്ങളെയും എല്ലാവരെയും കാണും. ഇവിടെ ജഡ്ജ് എന്നോ പൊലിസ് എന്നോയുള്ള വ്യത്യാസങ്ങള്‍ ഒന്നുമില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടികള്‍ ഉണ്ടാകുമെന്നും എഡിജിപി വ്യക്തമാക്കി.
പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണം, പ്രതിയുടെ പിതാവിനെ സസ്പെന്‍ഡ് ചെയ്യണം, പ്രതിയുടെ ഫോട്ടോ എടുത്തത് ബലമായി ഡിലീറ്റ് ചെയ്യിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങളാണ് ജയബാലകൃഷ്ണന്‍റെ കുടുംബം ഉന്നയിക്കുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. ദുര്‍ബല വകുപ്പുകള്‍ ചുമത്തി പതിനേഴുകാരനെ പൊലിസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതും വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസ് എടുക്കാതിരുന്നതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ജയബാലകൃഷ്ണന്‍റെ കുടുംബം പ്രതിഷേധവുമായി പൊലിസ് സ്റ്റേഷനിലെത്തി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലിസ് കടുത്ത നടപടിയിലേക്ക് കടന്നത്. തുടര്‍ന്ന് കുറ്റകരമായ നരഹത്യ ചുമത്തി, പ്രതിയെ അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി എഡിജിപി പി. വിജയന്‍ കൊച്ചിയിലെത്തി. പൊലിസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും കൊല്ലപ്പെട്ട ജയബാലകൃഷ്ണന്‍റെ കുടുംബാംഗങ്ങളെ കാണുമെന്നും എഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു.
വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആരൊക്കെയാണ് കാരണക്കാര്‍ എന്ന് പരിശോധിക്കാനാണ് എത്തിയിരിക്കുന്നത്. ജയബാലകൃഷ്ണന്‍റെ കുടുംബാംഗങ്ങളെയും എല്ലാവരെയും കാണും. ഇവിടെ ജഡ്ജ് എന്നോ പൊലിസ് എന്നോ ഉള്ള വ്യത്യാസങ്ങള്‍ ഒന്നുമില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടികള്‍ ഉണ്ടാകുമെന്നും എഡിജിപി വ്യക്തമാക്കി.
പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണം, പ്രതിയുടെ പിതാവിനെ സസ്പെന്‍ഡ് ചെയ്യണം, പ്രതിയുടെ ഫോട്ടോ എടുത്തത് ബലമായി ഡിലീറ്റ് ചെയ്യിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങളാണ് ജയബാലകൃഷ്ണന്‍റെ കുടുംബം ഉന്നയിക്കുന്നത്.
കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിരുന്നു. പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കാന്‍ വേഗത്തില്‍ നടപടിയെടുക്കാനും ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ കുടുംബമുള്‍പ്പെടെ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് പതിനേഴുകാരന്‍റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്കെതിരെ പൊലീസ് മോട്ടര്‍ വാഹന നിയമം 199 അനുസരിച്ച് കേസ് എടുത്തത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. ദുര്‍ബല വകുപ്പുകള്‍ ചുമത്തി പതിനേഴുകാരനെ പൊലിസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതും വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസ് എടുക്കാതിരുന്നതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ജയബാലകൃഷ്ണന്‍റെ കുടുംബം പ്രതിഷേധവുമായി പൊലിസ് സ്റ്റേഷനിലെത്തി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലിസ് കടുത്ത നടപടയിലേക്ക് കടന്നത്. തുടര്‍ന്ന് കുറ്റകരമായ നരഹത്യ ചുമത്തി, പ്രതിയെ അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ പതിനേഴുകാരന്‍റെ പിതാവായ ജില്ലാ ജഡ്ജി പൊലിസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച നടപടിയില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലയുടെ ഭരണച്ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് അന്വേഷണം നടത്തി ഹൈക്കോടതി രജിസ്ട്രിക്ക് സമഗ്രമായ റിപ്പോര്‍ട്ട് കൈമാറിയത്.
ജഡ്ജി സ്റ്റേഷനിലെത്തിയത് ഔദ്യോഗിക ആവശ്യത്തിനല്ലെന്നും സന്ദര്‍ശനത്തിന് മുമ്പ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ മുന്‍കൂര്‍ അനുമതി തേടിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം ജൂഡീഷറിക്ക് കളങ്കമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രസ്തുത റിപ്പോര്‍ട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണനിര്‍വഹണ സമിതി വിശദമായി പരിശോധിക്കും. വീഴ്ച വരുത്തിയ ജില്ലാ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് സമിതി ഉടന്‍ കടന്നേക്കും.
ജഡ്ജിയെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ജില്ലാ ജുഡീഷറിയുടെ ചുമതലയുള്ള ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് നല്‍കിയ കത്തിന്‍റെ കൂടി അടിസ്ഥാനത്തിലാകും സസ്‌പെന്‍ഷന്‍ നടപടികള്‍.
Kerala
കൊച്ചി: ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ കൊല്ലപ്പെട്ട കേസില്‍ അപകടമുണ്ടാക്കിയ പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പൊലിസ്. എറണാകുളം സെഷന്‍സ് കോടതിയില്‍ പൊലിസ് അപേക്ഷ നല്‍കി. കാറുടമയും പതിനേഴുകാരന്‍റെ പിതാവുമായ അഡീഷണല്‍ ജില്ല ജഡ്ജിയെ ചോദ്യം ചെയ്തു.
ആലുവ കമ്പനിപ്പടിയിലുള്ള ഫ്ലാറ്റില്‍ എത്തിയാണ് അന്വേഷണ സംഘം ജഡ്ജിയെ ചോദ്യം ചെയ്തത്. തന്‍റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചതെന്നാണ് ജഡ്ജിയുടെ മൊഴി. അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ആര്‍സി ഉടമയായ ജഡ്ജിയെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമം 199 എ പ്രകാരമാണ് കേസ്.
മൂന്നു വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്.
ദുര്‍ബല വകുപ്പുകള്‍ ചുമത്തി പതിനേഴുകാരനെ പൊലിസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതും വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസ് എടുക്കാതിരുന്നതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജയബാലകൃഷ്ണന്‍റെ കുടുംബം പ്രതിഷേധവുമായി പൊലിസ് സ്റ്റേഷനിലെത്തി. പിന്നാലെയാണ് കുറ്റകരമായ നരഹത്യ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: പതിനേഴുകാരൻ രാത്രിയിൽ പായിച്ച ബൻസ് കാർ ഇടിച്ച് ഒരാൾ മരിക്കാൻ ഇടയായ സംഭവത്തിൽ പതിനേഴുകാരനെ കാത്തിരിക്കുന്നത് നിരവധി കുരുക്കുകൾ. നരഹത്യക്കേസ്, ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചു, റീൽസ് പകർത്താൻ അമിതവേഗത്തിൽ വാഹനമോടിച്ചു, അപകടമുണ്ടാക്കിയിട്ടും നിർത്താതെ പോയി... എന്നിങ്ങനെ നിരവധി വകുപ്പുകളാണ് വിദ്യാർഥിക്കെതിരേ ചുമത്തുന്നത്.
അമിതവേഗത്തിൽ വാഹനമോടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പതിനേഴുകാരൻ തന്നെ തന്‍റെ മൊബൈൽ ഫോണിൽ പകർത്തിയിട്ടുള്ളതിനാൽ അതു പോലീസിനു തെളിവായി മാറുകയും ചെയ്യും.
നിലവിൽ ജാമ്യത്തിലാണെങ്കിലും ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെ കൂടുതൽ വകുപ്പുകൾ ചുമത്തി ജാമ്യം റദ്ദാക്കാനുള്ള നീക്കം തുടങ്ങി. ഇതിനായി എറണാകുളം സെഷൻസ് കോടതിയിൽ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. നരഹത്യക്കേസും നൂലാമാലകളും കൂടാതെ ഇയാൾ ലൈസൻസ് എടുക്കുന്നതു തടയാനുള്ള നീക്കം മോട്ടോർ വാഹനവകുപ്പ് തുടങ്ങിയിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 25 വയസുവരെ ലൈസൻസ് എടുക്കുന്നതു വിലക്കാനാണ് നടപടി.
പതിനേഴുകാരൻ അപകടമുണ്ടാക്കിയ സമയത്ത് മദ്യം ഉപയോഗിച്ചിരുന്നതായി കണ്ടെത്താനായിട്ടില്ല. അതേസമയം, ഇയാളുടെ രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്. മറ്റേതെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നു പരിശോധിക്കാനാണ് രക്തസാമ്പിൾ ശേഖരിച്ചത്. അങ്ങനെ എന്തെങ്കിലും കണ്ടെത്തിയാൽ ആ വകുപ്പുകൾ കൂടി ചുമത്തും. അപകടമുണ്ടാക്കിയ ബെൻസ് കാറിന്‍റെ ആർസി സസ്പെൻഡ് ചെയ്യാൻ തീരുമാനമായിട്ടുണ്ട്.
ഇതിനിടെ, കാറിന്‍റെ ഉടമയും പതിനേഴുകാരന്‍റെ പിതാവുമായ ജഡ്ജിയെ പോലീസ് ചോദ്യംചെയ്തു. ആലുവ കമ്പനിപ്പടിയിലുള്ള ഫ്ളാറ്റിൽ എത്തിയാണ് ചോദ്യംചെയ്തത്. മകൻ കാറുമായി പുറത്തേക്കു പോയത് താൻ അറിഞ്ഞില്ല എന്നാണ് ജഡ്ജി മൊഴി നൽകിയിരിക്കുന്നത്. അതേസമയം, പതിനേഴുകാരൻ പലപ്പോഴും ഇങ്ങനെ കാറുമായി കറങ്ങിയിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അതു പോലീസിനു തെളിയിക്കാനായാൽ മാതാപിതാക്കൾ കൂടുതൽ വെട്ടിലാകും.