Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cleaning

ട്രെ​യി​നു​ക​ളി​ലെ പാ​ന്‍​ട്രി​ക​ളി​ല്‍ ക്ലീ​നിം​ഗ് പ്രോ​ട്ടോ​കോ​ള്‍ ക​ര്‍​ശ​ന​മാ​ക്കി റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം

പ​​​​​ര​​​​​വൂ​​​​​ര്‍: ട്രെ​​​​​യി​​​​​നു​​​​​ക​​​​​ളി​​​​​ലെ പാ​​​​​ച​​​​​ക​​​​​പ്പു​​​​​ര​​​​​ക​​​​​ളാ​​​​​യ പാ​​​​​ന്‍​ട്രി​​​​​ക​​​​​ളി​​​​​ല്‍ ശു​​​​​ചി​​​​​ത്വ​​​​​മി​​​​​ല്ലാ​​​​​യ്മ​​​​​യും എ​​​​​ലി​​​​​ശ​​​​​ല്യ​​​​​വും വ​​​​​ര്‍​ധി​​​​ക്കു​​​​​ന്ന​​​​​താ​​​​​യി വി​​​​​വി​​​​​ധ കോ​​​​​ണു​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്ന് പ​​​​​രാ​​​​​തി ഉ​​​​​യ​​​​​ര്‍​ന്ന പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ ക​​​​​ര്‍​ശ​​​​​ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​മാ​​​​​യി റെ​​​​​യി​​​​​ല്‍​വേ മ​​​​​ന്ത്രാ​​​​​ല​​​​​യം.

2010 മു​​​​​ത​​​​​ല്‍ വി​​​​​വി​​​​​ധ കാ​​​​​ല​​​​​യ​​​​​ള​​​​​വു​​​​​ക​​​​​ളി​​​​​ലാ​​​​​യി പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചി​​​​​ട്ടു​​​​​ള്ള ക്ലീ​​​​​നിം​​​​​ഗ് പ്രോ​​​​​ട്ടോ​​​​​കോ​​​​​ളു​​​​​ക​​​​​ള്‍ രാ​​​​​ജ്യ​​​​​ത്തെ എ​​​​​ല്ലാ റെ​​​​​യി​​​​​ല്‍​വേ സോ​​​​​ണു​​​​​ക​​​​​ളും വി​​​​​ട്ടു​​​​​വീ​​​​​ഴ്ച​​​​​യി​​​​​ല്ലാ​​​​​തെ ക​​​​​ര്‍​ശ​​​​​ന​​​​​മാ​​​​​യി പാ​​​​​ലി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് മ​​​​​ന്ത്രാ​​​​​ല​​​​​യം നി​​​ർ​​​ദേ​​​ശി​​​ച്ചു.

പാ​​​​​ന്‍​ട്രി​​​​​ക​​​​​ളി​​​​​ലെ​​​​​യും കോ​​​​​ച്ചു​​​​​ക​​​​​ളി​​​​​ലെ​​​​​യും മോ​​​​​ശം അ​​​​​വ​​​​​സ്ഥ​​​​​ക​​​​​ള്‍ യാ​​​​​ത്ര​​​​​ക്കാ​​​​​രു​​​​​ടെ സു​​​​​ഖ​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​​​യും ആ​​​​​രോ​​​​​ഗ്യ​​​​​ത്തെ​​​​​യും ബാ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം ഇ​​​​​ന്ത്യ​​​​​ന്‍ റെ​​​​​യി​​​​​ല്‍​വേ​​​​​യു​​​​​ടെ പ്ര​​​​​തി​​​​​ച്ഛാ​​​​​യ​​​​​യെ​​​​​യും പ്ര​​​​​തി​​​​​കൂ​​​​​ല​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് സോ​​​​​ണ​​​​​ല്‍ റെ​​​​​യി​​​​​ല്‍​വേ​​​​​ക​​​​​ള്‍​ക്ക് അ​​​​യ​​​​ച്ച ക​​​​​ത്തി​​​​​ല്‍ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

District News

മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം നടത്തി

ഇ​രി​ട്ടി: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "മ​ഴ, മ​ഴ ഒ​രു മു​ഴം മു​മ്പെ' തി​ല്ല​ങ്കേ​രി എ​ന്ന സ​ന്ദേ​ശ​വു​മാ​യി ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണം തു​ട​ങ്ങി. പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യാ​യ തെ​ക്കം​പൊ​യി​ൽ നെ​ല്യാ​ട്ടേ​രി റോ​ഡ് ക​വ​ല മു​ത​ൽ തി​ല്ല​ങ്കേ​രി ടൗ​ൺ വ​രെ റോ​ഡി​നി​രു​വ​ശ​വും ന​ട​ത്തു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ കൈ​തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജ​യ​ൻ പാ​യം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ സി.​വി. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​കെ. ശ്രീ​ദേ​വി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​വി. സു​രേ​ന്ദ്ര​ൻ, കെ.​ആ​ർ. അ​നി​ൽ, ആ​ന​ന്ദ​വ​ല്ലി, പ്ര​മീ​ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. നേ​ര​ത്തെ വ്യാ​പാ​രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തി​ല്ല​ങ്കേ​രി ടൗ​ണും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചി​രു​ന്നു. 26ന് ​ക​ടു​ക്കാ​പ്പാ​ലം മു​ത​ൽ ആ​ലാ​ച്ചി കു​ണ്ടു​തോ​ട് വ​രെ​യു​ള്ള റോ​ഡി​നി​രു​വ​ശ​വും ശു​ചീ​ക​രി​ക്കും.

District News

മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ത്തി

കാ​ർ​ത്തി​ക​പു​രം: ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ത്തി​ക​പു​രം മി​നി സ്റ്റേ​ഡി​യ​ത്തി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സ​രി​ത ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​ൻ. പ്ര​സ​ന്ന​കു​മാ​ർ, സെ​ക്ര​ട്ട​റി രാ​ജീ​വ് , ഹ​രി​ത ക​ർ​മ്മ​സേ​നം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.ചെ​റു​പു​ഴ: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​മേ​നി ടൗ​ൺ ശു​ചീ​ക​രി​ച്ചു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ഡി. പ്ര​വീ​ൺ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം പ്രി​ൻ​സ് വെ​ള്ള​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​ജെ. ജോ​സ്, ജോ​ളി സ​ണ്ണി പ​തി​യി​ൽ, മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. ഗോ​പി, കെ.​പി. സു​നി​ത, വാ​ർ​ഡ് ക​ൺ​വീ​ന​ർ മാ​ത്യു ത​ട​ത്തി​ൽ, സി​നോ അ​ടി​മാ​ക്ക​ൽ, ജെ​എ​ച്ച്ഐ ഡി.​എ​സ്. അ​ഞ്ജു, എം​എ​ൽ​എ​സ്പി​മാ​രാ​യ വി.​ജെ. സ​നീ​ഷ്, നീ​തു, ഷി​ജി​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, വ്യാ​പാ​രി​ക​ൾ, ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ആ​ല​ക്കോ​ട്: പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ക്കോ​ട് ടൗ​ണി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ബോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ആ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ‌​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​യ ജോ​ൺ​സ​ൺ ചി​റ​വ​യ​ൽ, റീ​മോ​ൾ റി​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​ജി. ഗോ​പ​ൻ, സ​തി സ​ജി, സോ​ളി ജി​മ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, വ്യാ​പാ​രി​ക​ൾ, ആ​ശ വ​ർ​ക്ക​ർ, ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ ടൗ​ൺ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

District News

നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണം

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭ​യി​ലെ 46 വാ​ര്‍​ഡു​ക​ളി​ലും മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണം ന​ട​ക്കും. ശു​ചീ​ക​ര​ണ പ്ര​വൃത്തികളുടെ ഉ​ദ്ഘാ​ട​നം ചെ​യ​ര്‍​പേ​ഴ്സ​ണ്‍ നി​ര്‍​വ​ഹി​ച്ചു. അ​മ​ര​വി​ള​യ്ക്കു സ​മീ​പം താ​ന്നി​മൂ​ടി​ല്‍ ന​ട​ന്ന ചടങ്ങിൽ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മ​ഞ്ജു രാ​ജേ​ഷ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മേ​രി ഫാ​ത്തി​മ, ബി​ജു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

വാ​ര്‍​ഡു​ക​ളി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​താ​ത് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ചി​ല ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ങ്ങ​ളി​ല്‍ കാ​ടും പ​ട​ര്‍​പ്പും വ​ള​ര്‍​ന്ന അ​വ​സ്ഥ​യു​ണ്ടെ​ങ്കി​ല്‍ അ​ക്കാ​ര്യം ക​ണ്ടെ​ത്തു​ക​യും ഉ​ട​മ​സ്ഥ​രു​ടെ പേ​രും ഫോ​ണ്‍​ന​ന്പ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് കൗ​ണ്‍​സി​ല​ര്‍​മാ​രോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ പ​റ​ഞ്ഞു.

സാ​ധാ​ര​ണ മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ശു​ചി​ത്വ മി​ഷ​നി​ല്‍ നി​ന്ന് പ​തി​നാ​യി​രം രൂ​പ ല​ഭി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​പ്രാ​വ​ശ്യം ഈ ​തു​ക അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. അ​തേ സ​മ​യം, ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന​തി​നാ​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ത​ന​ത് ഫ​ണ്ടി​ല്‍ നി​ന്നും ഈ ​തു​ക വാ​ര്‍​ഡു​ക​ള്‍​ക്ക് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു.

ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ പ​ല റോ​ഡു​ക​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ളു​ണ്ട്. ചെ​റി​യ മ​ഴ​യ​ത്ത് പോ​ലും രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ടു​ക​ളി​ല്‍ രോ​ഗാ​ണു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​നു​ള്ള സാ​ധ്യ​ത കു​റ​വ​ല്ല. മ​ഴ പെ​യ്താ​ല്‍ അ​ല്‍​പ്പ​മെ​ങ്കി​ലും വെ​ള്ളം കെ​ട്ടാ​നി​ട​യു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ചി​ല ഓ​ട​ക​ളി​ല്‍ ച​പ്പു​ച​വ​റു​ക​ളും മ​റ്റും വ​ലി​ച്ചെ​റി​യു​ന്ന പ്ര​വ​ണ​ത​യും പൊ​തു​വേ ക​ണ്ടു​വ​രു​ന്നു. ഇ​വ​യി​ല്‍ മ​ഴ​വെ​ള്ള​വും മ​റ്റും ക​ല​രു​ന്ന​തോ​ടെ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളെ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ര്‍​മിപ്പി​ക്കു​ന്നു. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്ക് കൈ​യു​റ​ക​ളും ബൂ​ട്ട്സു​ക​ളും ബ്ലീ​ച്ചിം​ഗ് പൗ​ഡ​റും വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള​താ​യും ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​റി​യി​ച്ചു. ച​ന്ത​ക​ളി​ല്‍ മാ​ലി​ന്യ​നി​ക്ഷേ​പം കൂ​ടു​ത​ലു​ണ്ടെ​ങ്കി​ല്‍ ജെ​സി​ബിയു​ടെ സ​ഹാ​യ​ത്തോ​ടെ നീ​ക്കം ചെ​യ്യും.

District News

മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചി​ല്ല; നാ​ടും ന​ഗ​ര​വും ചീ​ഞ്ഞു നാ​റു​ന്നു

കോ​ട്ട​യം: നാ​ടും ന​ഗ​ര​വും ചീ​ഞ്ഞു നാ​റു​ക​യാ​ണ്. മ​ഴ​ക്കാ​ല പൂ​ര്‍വ​ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​തെ വ​ന്ന​താ​ണ് സാ​ഹ​ച​ര്യം വ​ഷ​ളാ​ക്കി​യ​ത്. വേ​ന​ല്‍മ​ഴ ശ​ക്ത​മാ​യ​തോ​ടെ മാ​ലി​ന്യം നി​റ​ഞ്ഞു​കി​ട​ന്ന ഓ​ട​ക​ളി​ല്‍നി​ന്ന് മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ക​യാ​ണ്. പ​ല​യി​ട​ത്തും ഓ​ട നി​റ​ഞ്ഞാ​ണ് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. നാ​ഗ​മ്പ​ട​ത്തും മ​റ്റു പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല.

മ​ലി​ന ജ​നം കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യി​റ​ങ്ങാ​ന്‍ തു​ട​ങ്ങി​യി​ട്ടും അ​ധി​കൃ​ത​ര്‍ക്ക് അ​ന​ക്ക​മി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ര്‍ഥ്യം. മാ​ലി​ന്യ​ത്തി​ന്‍റെ വാ​തി​ല്‍പ്പ​ടി ശേ​ഖ​ര​ണം, പൊ​തു​ഇ​ട​ങ്ങ​ള്‍ മാ​ലി​ന്യ​മു​ക്ത​മാ​ക്ക​ൽ, വെ​ള്ള​ക്കെ​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്ക​ൽ, ജ​ലാ​ശ​യ​ങ്ങ​ളി​ലെ നീ​രൊ​ഴു​ക്ക് ത​ട​സ​ങ്ങ​ള്‍ നീ​ക്ക​ൽ എ​ന്നി​വ​യെ​ല്ലാം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശ​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​നാ​ധി​കാ​രി​ക​ള്‍ മ​റ​ന്നു.

മ​ഴ​ക്കാ​ല പൂ​ര്‍വ​ശു​ചീ​ക​ര​ണ​ത്തി​ന് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും മ​റ്റും യോ​ഗം വി​ളി​ക്ക​ണം. കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ള്‍, ആ​ശാ പ്ര​വ​ര്‍ത്ത​ക​ര്‍, ഹ​രി​ത ക​ര്‍മ​സേ​ന, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ള്‍, എ​ന്‍ജി​ഒ​ക​ള്‍, എ​ന്‍എ​സ്എ​സ്, എ​ന്‍സി​സി, ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്സ്, എ​സ്പി​സി, യു​വ​ജ​ന​സം​ഘ​ട​ന​ക​ള്‍, യൂ​ത്ത് ക്ല​ബു​ക​ള്‍, വ്യാ​പാ​രി​ക​ള്‍ എ​ന്നി​വ​രു​ടെ യോ​ഗം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു ചേ​ര്‍ക്ക​ണം.

പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ പ​ട​ര്‍ന്നു പി​ടി​ക്കു​ന്ന​താ​യി ഡി​എം​ഒ​യു​ടെ ജാ​ഗ്ര​താ നി​ര്‍ദേ​ശം ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ള്‍ പ​ട​ര്‍ന്നു​പി​ടി​ക്കു​ക​യാ​ണ്. ജ​ലാ​ശ​യ​ങ്ങ​ളെ​ല്ലാം മ​ലി​ന്യ​വാ​ഹി​നി​ക​ളാ​ണ്. ഇ​ത് ഈ​ഡി​സ് കൊ​തു​കു​ക​ള്‍ പെ​രു​കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു. പ​രി​സ​ര​ങ്ങ​ള്‍ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന​തി​നാ​ല്‍ എ​ലി​ക​ളും വി​ഷ​പ്പാ​മ്പു​ക​ളും വ​ര്‍ധി​ച്ചു കൊ​ണ്ടി​രി​ക്ക​യാ​ണ്. പു​തി​യ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി തു​ട​ങ്ങാ​ത്ത​തും പ​രി​സ​ര മ​ലി​നീ​ക​ര​ണ​ത്തി​ന് ആ​ക്കം​കൂ​ട്ടി.

ത​ണ്ണീ​ര്‍മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കാ​ന്‍ വൈ​കി​യ​ത് ജ​ല മ​ലി​നീ​ക​ര​ണ​ത്തി​നു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. വേ​ലി​യേ​റ്റ​വും വേ​ലി​യി​റ​ക്ക​വും ദു​ര്‍ബ​ല​മാ​യ​തി​നാ​ല്‍ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ നീ​രൊ​ഴു​ക്കി​ല്ല. വേ​ന​ൽ​മ​ഴ സ​ജീ​വ​മാ​യി​ട്ടും മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി​ക​ളാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

Kerala

പൊങ്കാല കഴിഞ്ഞുള്ള ശുചീകരണം: ആർഡിഒ പരിശോധിക്കും, വീഴ്ചകൾ അനുവദിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണം സംബന്ധിച്ച് വീഴ്ചകൾ അനുവദിക്കില്ലെന്നും പരിശോധനയ്ക്ക് ആർഡിഒയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വി. ശിവൻകുട്ടി.

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പുരോഗമിച്ചിരുന്നു. എന്നാൽ, ചിലയിടങ്ങളിൽ മാലിന്യനീക്കം വൈകുന്നതായും ശുചീകരണത്തിൽ വീഴ്ചകൾ സംഭവിക്കുന്നതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭക്തജനലക്ഷങ്ങൾ എത്തിയ ഉത്സവത്തിന് ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും അത്യാവശ്യമാണെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറയുന്നു.

ശുചീകരണ പ്രവർത്തനങ്ങളിൽ എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ആർഡിഒയെ ചുമതലപ്പെടുത്തി.

തിരുവനന്തപുരം കോർപ്പറേഷനാണ് ശുചീകരണ ചുമതല. എവിടെയെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ കർശനമായ ഇടപെടലുകൾ ഉണ്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും നഗരത്തെ പൂർവസ്ഥിതിയിലാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.

National

സെ​പ്റ്റി​ക് ടാ​ങ്ക് ശു​ചീ​ക​ര​ണ​ത്തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു

പാ​റ്റ്ന: ബി​ഹാ​റി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് നാ​ലു​പേ​ർ മ​രി​ച്ചു. സി​താ​ർ​മ​ഹി​യി​ലെ കു​ർ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ജീ​വ് സാ​ഹ്നി, കൃ​ഷ്ണ കു​മാ​ർ, ര​വീ​ന്ദ്ര സാ​ഹ്നി, വി​ജ​യ് സാ​ഹ്നി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം. സെ​പ്റ്റി​ക് ടാ​ങ്കി​ൽ​നി​ന്നു​വ​ന്ന വി​ഷ​വാ​ത​കം ശ്വ​സി​ച്ച​തു​മൂ​ലം ഇ​വ​ർ അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ട​ൻ​ത​ന്നെ ഇ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന​യ​ച്ചെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ബൊ​ഖ്ര പോ​ലീ​സ് അ​റി​യി​ച്ചു. ടാ​ങ്ക് വ്യാ​ജ​മ​ദ്യം നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​ൻ, ആ​രോ​പ​ണം യാ​ഥാ​ർ​ഥ്യ​ത്തി​ന് നി​ര​ക്കാ​ത്ത​താ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

Kerala

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ബു​ധ​നാ​ഴ്ച ദ​ർ​ശ​ന നി​യ​ന്ത്ര​ണം; ഉ​ച്ച​ക്ക് ഒ​ന്നി​ന് ശേ​ഷം ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ബു​ധ​നാ​ഴ്ച (ന​വം​ബ​ർ 26) ദ​ർ​ശ​ന നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചു. ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി​യോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്രം ശ്രീ​കോ​വി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം.

ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്ന​ര​യ്ക്ക് ക്ഷേ​ത്ര ന​ട തു​റ​ന്ന് പ​തി​വ് പോ​ലെ ദ​ർ​ശ​ന സൗ​ക​ര്യം ഉ​ണ്ടാ​കും. ഭ​ക്ത​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം അ​ഭ്യ​ർ​ഥി​ച്ചു.

Kerala

ക​രി​മ്പി​ൻ ജ്യൂ​സ് മെ​ഷീ​ൻ ക്ലീ​ൻ ചെ​യ്യു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​ര​ന്‍റെ കൈ​പ്പ​ത്തി​യ​റ്റു

 

 

തി​രു​വ​ന​ന്ത​പു​രം: ക​രി​മ്പി​ൻ ജൂ​സ് മെ​ഷീ​ൻ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കൈ ​കു​ടു​ങ്ങി ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​ന് പ​രി​ക്ക്.

കേ​ശ​വ​ദാ​സ​പു​രം സ്മാ​ർ​ട്ട് ബ​സാ​ർ ഷു​ഗ​ർ ആ​ൻ​ഡ് ജ്യൂ​സ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ആ​സാം സ്വ​ദേ​ശി ഗി​ലി​സ​ണ് (19) ആ​ണ് പ​രി​ക്കേ​റ്റ​ത്.

മെ​ഷീ​ൻ ക്ലീ​ൻ ചെ​യ്യു​ന്ന സ​മ​യ​ത്ത് വ​ല​ത് കൈ​പ്പ​ത്തി പെ​ട്ടെ​ന്ന​ത് മെ​ഷീ​നി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മെ​ഷീ​നി​ന്‍റെ ഭാ​ഗ​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Latest News

Corehub Up