x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പാ​ക്ക​ണം: മേ​യ​ർ


Published: May 27, 2026 07:39 AM IST | Updated: May 27, 2026 07:39 AM IST

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ ന​ഗ​ര​പ​രി​ധി​യി​ലെ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​നും വി​വി​ധ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള സാ​ങ്കേ​തി​ക​ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു.

നേ​ര​ത്തേ ഏ​പ്രി​ൽ 25നും ​ഈ മാ​സം 15, 20 തീ​യ​തി​ക​ളി​ലും യോ​ഗ​ങ്ങ​ൾ ചേ​ർ​ന്നു പ്ര​വ​ർ​ത്ത​ന​പു​രോ​ഗ​തി വി​ല​യി​രു​ത്തി​യി​രു​ന്നു. 21 ന് ​ജി​ല്ലാ ക​ള​ക്ട​റു​മാ​യി ചേ​ർ​ന്നു പ്ര​ശ്ന​ബാ​ധി​ത ക​നാ​ലു​ക​ളും തോ​ടു​ക​ളും സ​ന്ദ​ർ​ശി​ക്കു​ക​യും പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നു മേ​യ​ർ പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി 26നു ​തോ​ടു​ക​ളും കാ​ന​ക​ളും ക​നാ​ലു​ക​ളും ശു​ചീ​ക​രി​ക്കു​ന്ന​തി​നു 2.3 കോ​ടി രൂ​പ​യു​ടെ​പ്ര​വൃ​ത്തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​താ​ണ്. ഇ​തി​ൽ 70 ശ​ത​മാ​നം പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും ബാ​ക്കി പു​രോ​ഗ​മി​ക്കു​ന്ന​താ​യും മേ​യ​ർ അ​റി​യി​ച്ചു.

മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ പ്ര​തി​നി​ധി അ​യ്യ​ന്തോ​ൾ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ്യ​ന്തോ​ൾ ക​നാ​ലി​ന്‍റെ ശു​ചീ​ക​ര​ണ​പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന​റി​യി​ച്ചു. റോ​ഡു​ക​ളി​ലു​ള്ള കാ​ന​ക​ൾ വൃ​ത്തി​യാ​ക്കു​ന്പോ​ൾ പൈ​പ്പ് ലൈ​നു​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. ഡി​വി​ഷ​ൻ​ത​ല​ത്തി​ൽ റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​രൂ​പീ​ക​രി​ച്ചും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​പ്പി​ച്ചും അ​വ​യെ പോ​ലീ​സ്, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ എ​ന്നി​വ​യു​മാ​യി ഏ​കോ​പി​പ്പി​ച്ചും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ്റ​മ​റ്റ​ രീ​തി​യി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നു മേ​യ​ർ നി​ർ​ദേ​ശി​ച്ചു.

Tags : nattu vishesham Pre-monsoon cleaning

Recent News

Corehub Up