x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ചു​ര​ത്തി​ല്‍ ക്രെ​യി​ന്‍ സ​ര്‍​വീ​സും മൊ​ബൈ​ല്‍ വ​ര്‍​ക്‌ഷോ​പ്പും സ്ഥാ​പി​ക്ക​ണം'

വെബ് ഡെസ്ക്
Published: October 1, 2026 02:08 AM IST | Updated: October 1, 2026 02:08 AM IST

കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ ക​മ്മി​റ്റി യോ​ഗം

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നും, കേ​ടാ​വു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഉ​ട​ന​ടി അ​വി​ടു​ന്ന് നീ​ക്കം ചെ​യ്യു​ന്ന​തി​നും ഇ​വി​ടെ സ്ഥി​ര​മാ​യി ക്രെ​യി​ന്‍ സ​ര്‍​വീ​സ്, മൊ​ബൈ​ല്‍ വ​ര്‍​ക്‌ഷോ​പ്പ് എ​ന്നി​വ സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ബി മൂ​ക്ക​ന്‍ തോ​ട്ടം, വി​നോ​ദ് കി​ഴ​ക്ക​യി​ല്‍, മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ല്‍ , അ​ഡ്വ പി.​കെ. നീ​തു, തേ​ജ​സ് മാ​ത്യു, അ​നേ​ക് തോ​ണി​പ്പാ​റ, ആ​ന്‍റോ അ​ഗ​സ്റ്റ്യ​ന്‍, ജി​യോ ഇ​ണ്ടി​ക്കു​ഴ, സോ​ള​മ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, റോ​ജ​ന്‍ പെ​രു​മ​ന, പി.​ടി. സി. ​റ​ഷീ​ദ്, സ്റ്റീ​വ് സെ​ബാ​സ്റ്റ്യ​ന്‍, ജോ​മോ​ന്‍ അ​മ്പാ​ട്ട്, സി​ജോ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​തി​യ ജി​ല്ലാ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ജോ​സ​ഫ് ജോ​ണ്‍ വ​യ​ലി​ല്‍- പ്ര​സി​ഡ​ന്‍റ്, ഷി​ന്‍റോ പാ​ര​ത്താ​ല്‍, എ​ബി ദേ​വ​സ്യ പു​ളി​ക്ക​ല്‍- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, അ​ഡ്വ പി. ​കെ. നീ​തു , ആ​ന്‍റോ അ​ഗ​സ്റ്റ്യ​ന്‍, സോ​ള​മ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, റോ​ജ​ന്‍ പെ​രു​മ​ന- ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍, ജി​യോ ഇ​ണ്ടി​ക്കു​ഴ -ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up